Saturday, 18 November 2017

ജീവിതം

ജീവിതം ജീവിച്ചു തീർക്കുവാ എന്നു പറഞ്ഞാൽ അതൊരു ഓട്ടപ്പാച്ചിലാ..... എത്ര ഓടിയാലും ചെലപ്പോ തളർന്നു പോവും കൂടെ കൂട്ടായ് ആരൊക്കെ ഉണ്ടായാലും......... 
എന്നാലും നിർത്താൻ പറ്റുവോ നമ്മള് വീണ്ടും ഓടിക്കൊണ്ടേയിരിക്കും.....
ആഗ്രഹങ്ങൾ പലതും ആവശ്യങ്ങളായി കെട്ടി വരിഞ്ഞിട്ടുണ്ടാവും..... 
ഒരു നെടുവീർപ്പ് പോലും അവിടെ നമ്മുക്ക് അന്യമായി തീർന്നു കാണും.....എങ്കിലും ജീവിക്കാനുള്ള ആഗ്രഹം അതു നമ്മളെ മുന്നോട്ടു കൊണ്ടു പോവും.... 
ഇടയ്ക്ക് കാർമേഘങ്ങൾ ഇരുണ്ടു കൂടി പേമാരിയായി പെയ്തിറങ്ങും......
 മറ്റു ചിലപ്പോൾ മഴ പെയ്തൊഴിഞ്ഞ ആകാശത്തു മാരിവില്ലായ് വിരിയും.... അതേന്നെ..... 
ജീവിതം ഇങ്ങനെയൊക്കെയാ......
 വല്ലാതെ മോഹിപ്പിക്കും..... ഇടയ്ക്ക് വെറുപ്പിക്കും....... 
എന്നാലും ചിരിക്കാൻ കഴിയണം.... 
ഏതു അവസ്ഥയിലും.....
നഷ്ട്ടപ്പെടാനായി ഒന്നും കൊണ്ടു വന്നവരല്ല നമ്മൾ.... 


നേടാനായി ഒത്തിരിയുണ്ട് താനും...... so bE hApPY aLwAyZ..........

Monday, 13 November 2017

ബാല്യം

ചില നേരമ്പോക്കുകളുണ്ട് ജീവിതത്തിൽ ....
 വെറുതെ ഇരിക്കുമ്പോൾ ഓർമ്മകളിൽ ചികഞ്ഞെടുക്കുന്ന ചില നിമിഷങ്ങൾ. ഇമ്പമുള്ള പാട്ടു പോലെ ഓർത്തെടുക്കാൻ ഇഷ്ട്ടവും........  
ഓർമ്മകൾ പലപ്പോഴും അങ്ങനെയാ നമ്മെ തേടിയിങ്ങു പോരും..... 
കാലമെത്ര കഴിഞ്ഞാലും ഓർക്കാൻ പലതും അവശേഷിച്ചു പോയ ചില ബന്ധങ്ങൾ.... കളിക്കൂട്ടുകാർ.....  
എല്ലാർക്കും ഉണ്ടാവും കുഞ്ഞുനാളിലെ നിമിഷങ്ങൾ ഓരോന്നും നമ്മോടൊപ്പം കൂട്ടിരുന്ന ആ കളിക്കൂട്ടുകാർ.... 
ഓർക്കും തോറും മധുരമേറുന്ന ആ നല്ല നാളുകൾ തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇന്നും കൊതിക്കും.... 
ആ പഴയ കാലത്തിന്റെ പാദസര കിലുക്കം തിരികെ കിട്ടിയിരുന്നുവെങ്കിൽ....... 

Saturday, 11 November 2017

ചങ്ങായിമാര്

ആൾക്കൂട്ടത്തിനിടയിൽ നിന്നും സ്വയം മാറി നടന്നൊന്നു നോക്കണം.... പിന്തിരിഞ്ഞുള്ള ആ നടത്തത്തിൽ പുഞ്ചിരി സമ്മാനിച്ചവരോടും കൈത്തുമ്പിൽ കൈചേർത്തു കൂടെ നടന്നവരോടും ഒന്നും പറയാതെ ഒരു മൗനത്തിന്റെ മാത്രം അകലം പാലിച്ചു...... 
 ഇടയ്ക്കൊക്കെ നല്ലതാ അങ്ങനെ.... 
ബന്ധങ്ങളുടെ ആഴം കൂടും തോറും ആ മൗനം കൊണ്ടുണ്ടാവുന്ന മുറിവുകൾ പോലും പതിയെ മാഞ്ഞു പോവും..... 
തിരിച്ചറിവുകൾ ഉണ്ടാവുന്നത് നല്ലതല്ലേ.. 
ഒരുപക്ഷെ നമ്മുക്ക് വേണ്ടപ്പെട്ടവരുടെ ഇടയിൽ നമുക്കുള്ള സ്ഥാനം അതെത്ര മാത്രം പ്രാധാന്യം ഉള്ളതെന്ന് കണ്ടറിയാൻ കഴിയും. ...
 ജീവിതത്തിൽ നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിൽ എന്നും ഇങ്ങനെ ചില ബന്ധങ്ങൾ... ഭാഗ്യവാന്മാരാ നമ്മളൊക്കെ....ഇവരെയൊക്കെ കിട്ടിയതിൽ.... 
 അൽപ്പം പോലും പിശുക്കു കാണിക്കരുത് അവരെ സ്നേഹിക്കുന്നതിൽ.. .
തിരിച്ചു കിട്ടും നൽകുന്നതിലുമുപരി..... 
ചങ്ങായിമാര്.... 
ചങ്ക് നിറയെ സ്നേഹം കൊണ്ടു സൗഹൃദം തീർത്തവർ..... 

Thursday, 9 November 2017

ജീവിത വഴികൾ

ആഗ്രഹങ്ങൾക്കെല്ലാം ഒരു ചങ്ങല കടിഞ്ഞാൺ വേണമായിരുന്നു...... മനസ്സാഗ്രഹിക്കുന്നത് കിട്ടാതെ വരുമ്പോൾ സ്വയം തോറ്റു പോയെന്നൊരു തോന്നൽ.....
അല്ലെങ്കിലും പറഞ്ഞിട്ടെന്താ.........
 ആഗ്രഹിക്കുന്നതൊക്കെ കിട്ടിയാൽ പിന്നെ ഈ ജീവിതത്തിനു എന്താ ഒരു ത്രില്ല്......

Saturday, 4 November 2017

ഓർമ്മകൾ ഒരു നൊമ്പരം


ഓരോ ക്ലാസ് മുറികൾക്കും ഓരോരോ കഥകൾ പറയാനുണ്ടാവും.. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വിരഹനൊമ്പരത്തിന്റെ.... ആ നാലു ചുമരുകൾക്കിടയിലും കാതോർത്താൽ നമുക്കു കേൾക്കാം കൂട്ടുകാരുടെ പൊട്ടിച്ചിരിയും കത്തിയടിയും കുശുമ്പ് പറച്ചിലും ടീച്ചർമാരുടെ വക ഉപദേശങ്ങളും.... ഇണക്കവും പിണക്കവും കൊച്ചു കൊച്ചു തമാശകളും മാത്രമല്ല, കുഞ്ഞു കുഞ്ഞു പ്രണയങ്ങൾ മൊട്ടിട്ടു വിടർന്നതും അവയിൽ ചിലതൊക്കെ പാതി വഴിയിൽ കൊഴിഞ്ഞു വീണതും പറയാതെ പോയ പ്രണയത്തിന്റെ മൗനവുമെല്ലാം ആ ക്ലാസ് മുറികളിൽ നിറഞ്ഞു നിൽക്കും..... നമ്മളിൽ ചിലരുടെ കരവിരുത് പരീക്ഷിക്കുന്നത് ആ നാലു ചുമരുകൾക്കുള്ളിലാവും.. മഹാന്മാരുടെ വചനങ്ങൾ മാത്രമല്ല കൂട്ടുകാരുടെ വിളിപ്പേരും മറ്റും ആ ചുമരിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുണ്ടാവാം.... അനുസരണക്കേടു കാട്ടിയതിന് ബെഞ്ചിൽ കയറ്റി നിർത്തിയപ്പോ, പരീക്ഷാ ഹാളിൽ തൊട്ടു മുന്നിൽ ഇരിപ്പിടം കിട്ടിയപ്പോ ചിലപ്പോ നമ്മളാ ക്ലാസ് മുറിയെ പ്രാകിയിട്ടുണ്ടാവാം.... ഏതെങ്കിലുമൊരു മാഷിന്റെയോ ടീച്ചറിന്റെയോ പടം വരച്ചു കളിയാക്കിയ ആ ബ്ലാക്ക് ബോർഡും ഹിസ്റ്ററി ക്ലാസ്സിൽ ഉറക്കം തൂങ്ങി വീണപ്പോ താങ്ങി നിർത്തിയ ബെഞ്ചും കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിന്റെ തട്ടലും മുട്ടലും അവളുടപിറന്നാളിന് വാങ്ങിയ കേക്കിന്റെ രുചിയും ഇതൊന്നും മറക്കാൻ ആവില്ല നമുക്ക്....... അവസാനം ഒരു ഫെയർവെൽ തന്നു ജൂനിയേർസ് നമ്മളെ യാത്രയാക്കുമ്പോ നിശബ്ദമായി നമ്മുടെ ഓർമകളെ മാറോടണക്കി ആ ക്ലാസ് മുറി പുതിയ ചങ്ങാതിമാർക്കു വേണ്ടി കാത്തിരിക്കും...... ക്ഷണികമായ ഈ ജീവിതത്തിൽ ഇങ്ങനെ ഓർക്കാൻ ഓരോ ക്ലാസ് മുറികളിലും നാം അവശേഷിപ്പിച്ചു പോയ പലതും ഉണ്ടാവാം... ഇനിയുമൊരിക്കൽ കൂടി ഇവിടം നമുക്ക് ഒത്തുചേരാമെന്നു പറഞ്ഞത് വെറും പാഴ് വാക്കായി തീർന്നിരിക്കാം........ എങ്കിലും വല്ലപ്പോഴും ഓർമകളെ തേടി ഇങ്ങനെ പിന്നിലേക്ക് അലയണം.... കലണ്ടർ താളുകൾ വെറും അക്കങ്ങളായി മാറുമ്പോൾ ഒരു നിശ്വാസത്തോടെ ഇനിയുമൊരു തിരിച്ചു നേടൽ ഇല്ലെന്നറിഞ്ഞു തന്നെ ആ ഓർമകളെ മനസ്സിൽ താലോലിക്കണം..............

Thursday, 2 November 2017

മുത്തശ്ശൻ

മുത്തശ്ശൻ ഇഷ്ട്ടം....  
ഓർമ്മകളിൽ ഓർത്തെടുക്കാൻ അങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല...
 ഞാൻ ഉണ്ടാവും മുന്നേ പുള്ളിയങ്ങു പോയി.... 
എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് പുള്ളിക്കാരൻ ഒരു ഹീറോ ആയിരുന്നെന്നു.... എന്റെ അച്ഛനുൾപ്പടെ ആറു മക്കളെ വളർത്തിയെടുക്കാൻ പെട്ട കഷ്ടപ്പാടിനെ കുറിച്ച് പറയുമ്പോൾ അച്ഛന് നൂറു നാക്കാ അപ്പൂപ്പനെ കുറിച്ച്.... പകലന്തിയോളം പണിയെടുത്തു ആരോഗ്യം പോലും ശ്രദ്ധിക്കാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു....
 ഞാൻ ഒക്കെ കുഞ്ഞിതായപ്പോൾ അമ്മൂമ്മ ഓരോ കഥകൾ പറഞ്ഞു തരും.... അപ്പൂപ്പനെ കുറിച്ച്.... 
ഇഷ്ട്ടം കൂടിയിട്ടേ ഉള്ളൂ ഓരോ കഥകളിലൂടെയും പുള്ളിക്കാരനെ അറിയുമ്പോൾ... ഒത്തിരി ബഹുമാനവും..... 
നമ്മുടെയൊക്കെ കുട്ടിക്കാലം അതിന്റെ ഓർമ്മകളിൽ എന്നും സുന്ദരമായിരിക്കാൻ കാരണം നമ്മുടെ അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ തന്നെയാണ്....  :-)
 അവരു പറഞ്ഞു തന്ന കഥകളും ചൊല്ലുകളും ഒരിക്കലും മനസ്സീന്നു പോവൂല്ല.....
 അങ്ങനെ കേട്ടു കേട്ടു ഞാൻ ഒത്തിരി അറിഞ്ഞ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് എന്റെ അപ്പൂപ്പൻ....
 എല്ലാർക്കും അവരവരുടെ ജീവിതത്തിൽ പ്രിയപ്പെട്ട, അവരുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ചില മുഖങ്ങളുണ്ടാവും...
 കാലമേറെ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ എന്നും മറ്റെന്തിനേക്കാളും പ്രിയമേറിയ ഒന്നുണ്ടെങ്കിൽ അതു അവരാവും....
 അങ്ങനെ കേട്ടറിഞ്ഞ കഥകളിലെ എന്റെ എന്നത്തേയും ഹീറോ അതെന്റെ അപ്പൂപ്പൻ ആണ്..........

Wednesday, 1 November 2017

പെൺചിന്തകൾ

ഞാൻ ഒരു പെണ്ണാണ്.... നോവിന്റെ ആഴക്കടൽ പോലും നീന്തിക്കേറാൻ മടിയില്ലാത്തവൾ...
ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ.... 
അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ... 
പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല... 
കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി....
കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ...... 
നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു..... 
വിപ്ലവത്തെ സ്നേഹിച്ച ആണൊരുത്തന്റെ.....  <3 
പെണ്ണൊരിക്കലും ആർക്കു മുന്നിലും അടിമയല്ലെന്നും അവൾക്കും ചിറകുകൾ വിരിച്ചു പറക്കാനുള്ള അവകാശമുണ്ടെന്നും എന്നെ പഠിപ്പിച്ചു തന്നത് അവനാണ്.... 
അന്നു മുതലിന്നു വരെ ഈ പെണ്ണ് ജീവിതം ജീവിച്ചു തീർത്തത് അവന്റെ തണലിലാണ്.. 
പെണ്ണിനെ വെറും പെണ്ണെന്നു പറഞ്ഞു പുച്ഛിച്ചു മുഖം ചുളിക്കുന്ന ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് അവളുടെ നാളെകളിൽ കരിനിഴൽ വീഴു ത്തുന്ന കാട്ടാളന്മാരുടെ തലയറുക്കാൻ ധൈര്യമുള്ള ആണൊരുത്തന്റെ തണലിൽ... കാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്.......
..

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...