Saturday, 10 August 2019

ദിവസങ്ങൾക്കു മുന്നേ... 
ഇതേ നേരങ്ങളിൽ....... 
ഇതേ വഴികളിൽ......
ഒരേ നെഞ്ചിടിപ്പോടെ... 
വീണ്ടും......
ഒരേയൊരു പ്രാർത്ഥന.. 
എല്ലാരും സേഫ് ആയിരിക്കുക... ഇതും അതിജീവിച്ചല്ലേ പറ്റൂ.......
അതിനു കഴിയും.....



Wednesday, 7 August 2019

എങ്കിലും, നീ നീയായിരിക്കുക.

പ്രണയിച്ചു തുടങ്ങുമ്പോൾ നിങ്ങൾ മോഹനവാഗ്ദാനങ്ങളൊന്നും നൽകിയേക്കരുത്.....

കൂടെയുണ്ടാവുമെന്ന്, 
കൈചേർത്ത് പിടിക്കാമെന്ന്, 
താങ്ങും തണലുമാവാമെന്ന്, 
ഓർത്തോർത്തിരിക്കാമെന്ന്, 
നോവിക്കില്ലെന്ന്, 
നിന്റെ അഭാവം ഒരു മറവിയിലൊതുങ്ങില്ലെന്ന്........

പ്രണയത്തിന്റെ പ്രകടന പത്രികയിൽ 
കലർപ്പില്ലാത്ത നിന്റെ സ്നേഹത്തിനു വാഗ്‌ദാനങ്ങൾ അയിത്തമാണെന്നിരിക്കെ,

ഒരുപക്ഷേ നീയൊരു പിശുക്കിയാണെന്നു അവൻ പറഞ്ഞേക്കാം.......

വിഫലമായ നിർജീവങ്ങളായ പൊഴ്‌വാക്കുകളേക്കാൾ,കൈവെള്ളയിലടിച്ചു നൽകുന്ന അസത്യങ്ങളുടെ പൊഴ്‌മുഖത്തേക്കാൾ,

നിന്നിലൊരു സത്യമുണ്ടെന്ന് അവൻ തിരിച്ചറിയാതെ പോയേക്കാം...

എങ്കിലും, 
നീ നീയായിരിക്കുക.

നിന്നിലെ നന്മയോളം തിരിച്ചറിവുകൾ നിന്നിലുണ്ടായിരിക്കുക....

കാലമൊരുപക്ഷേ നിനക്ക് വേണ്ടി മാത്രമായ് സ്പന്ദിച്ചേക്കാം............ 

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...