Monday, 16 December 2024

❣️

കാലാന്തരങ്ങൾ ഇങ്ങനെ കടന്നു പോയിക്കൊണ്ടേയിരിക്കും.

ദിനരാത്രങ്ങൾ കണ്ണിമ ചിമ്മും പോലെ....!

അപ്പോഴും ചില ഇഷ്ടങ്ങൾ നമ്മളോട് കൂടി ചേർന്ന് തന്നെയിരിക്കും.

പരിഭവമോ പരാതികളോ

കണ്ടുമുട്ടലുകളോ വാർത്തമാനങ്ങളോ

ഇല്ലാതെ.....😊

പ്രിയപ്പെട്ട ചില മനുഷ്യരോടുള്ള ഇഷ്ടങ്ങൾ
അങ്ങനെ തുടർന്ന് കൊണ്ടേയിരിക്കട്ടെ.........

Saturday, 14 December 2024

❣️

ഓർമകളെ മറവിയുടെ നിഴലിൽ മറന്നു വെച്ചിട്ടും
 പിന്നെയും,
 പിടിക്കപ്പെടുമോയെന്ന കുറ്റവാളിയുടെ
ആന്തലോടെ
 അതേ ഓർമകളിലേക്ക് ഇറങ്ങി ചെല്ലാറുണ്ട് പല രാത്രികളിലും....... ❤️

Tuesday, 10 December 2024

❤️

എത്ര വിദഗ്ദ്ധമായിട്ടാണ് ചില മനുഷ്യരൊക്കെ നമ്മിൽ നിന്നിറങ്ങി പോവുന്നത്...

പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ...

അത്രയും മനോഹരമായി ഒരു മനുഷ്യനെ തകർത്തിട്ട്....
കളിചിരികൾ ഇല്ലാതാക്കിയിട്ട്...
ഉറക്കം നഷ്ടപ്പെടുത്തിയിട്ട്.....

എത്ര വേഗത്തിൽ.....
അത്ര സാരമായി....

എത്രയോ പകലുകൾ
ഇനിയുമിങ്ങനെ......

ഇനിയെത്രയോ രാവുകൾ
നോവായിങ്ങനെ.......

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...