നീയില്ലാതെയും ഞാൻ ജീവിക്കുന്നു.
നിന്റെ ശബ്ദം കേൾക്കാതെ
നിന്നോട് മിണ്ടാൻ കഴിയാൻ ആവാതെ
നിന്റെ ഗന്ധമറിയാതെ
ഇറുകെ പുണരാൻ മറന്നു
നമ്മളായി....
പക്ഷേ നിനക്കറിയോ
ഞാൻ ഇല്ലാതായിട്ട് ദിവസങ്ങളായെന്ന്.
ഒരു പൊട്ടിക്കരച്ചിലോ
നോവ് ഏറ്റു പറച്ചിലോ നിന്റേതു മാത്രം
ഞാൻ കേട്ടിട്ടില്ല..
അല്ലെങ്കിലും ആത്മാവ് നഷ്ടപെട്ട ശരീരത്തിൽ
ഹൃദയത്തിനിനി സ്ഥാനമില്ലല്ലോ............