Tuesday, 28 March 2017

ഒരു ചെറുപുഞ്ചിരി


        
  നമ്മുടെയൊക്കെ മനസ്സ് വെറും blank ആയി പോവുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ..... ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ ചിലരുടെയൊക്കെ മുൻപിൽ നമ്മൾ ഒരു പരിഹാസപാത്രമാവുന്ന അവസ്ഥ..... ഒന്നു ചിരിക്കാനോ ഒരു താങ്ങിനു കൂടെ നിൽക്കാൻ പോലും ആരുമില്ലാത്ത ആ നിമിഷം....ആ നേരത്ത് നമ്മുടെ ഉള്ളിൽ ഒരു പ്രാർഥന ഉണ്ടാവും.... എല്ലാം നല്ലതിന് വേണ്ടിയാവണേ എന്ന ചിന്ത..... ആ പ്രാർത്ഥനയിൽ വിശ്വസിച്ചു ആ ചിന്തയിൽ മുറുകെ പിടിച്ചു മുന്നോട്ടു പോവണം.... കൈവിട്ടു പോയെന്നു കരുതിയ പുഞ്ചിരിയൊക്കെ ചുണ്ടിൽ താനേ അങ്ങ് വന്നോളും.....



ദൈവത്തിന്റെ സമ്മാനമാണ് നമ്മുടെയൊക്കെ മനസ്സ് നിറഞ്ഞുള്ള പുഞ്ചിരി... ആ സമ്മാനം കുറേയൊക്കെ മറ്റുള്ളവർക്കും കൂടി കൊടുത്തേക്കാം.. അവരും സന്തോഷിക്കട്ടെ പുഞ്ചിരിക്കട്ടെ....അപ്പോ പിന്നെ എല്ലാരും ഒന്നു പൊട്ടിചിരിച്ചോളൂ..... ചിരിക്കുന്നത് നല്ലതാണെന്നല്ലേ പറയണേ....

Friday, 17 March 2017

കത്തെഴുത്തുകൾ

                               
     എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും ഈ നൊസ്റ്റാൾജിയ എന്ന സംഭവം ഇടയ്ക്കു പൊടീം തട്ടിയിങ്ങു പോരും... മനസിലേക്ക്.....
ആർക്കെങ്കിലും ഒക്കെ വെറുപ്പിക്കൽ ആയി തോന്നാം... എന്നാലും ഓർത്തു പോവുന്നു ചില കത്തെഴുത്തുകൾ... ഇന്നു whatsapp, messenger ഒക്കെ ഉള്ള കാലമാണ്... ഇതിനൊക്കെ മുൻപ് ഒരു മറുപുറം ഉണ്ടായിരുന്നു... കണ്ണെത്താദൂരത്തു നിന്നും കാതോരം വന്നു ചേരുന്ന ചില ഹൃദയത്തിൽ തൊട്ടറിഞ്ഞ വാക്കുകൾ... പ്രിയപെട്ടവരുടെ മുൻപിലേക്ക് ഒരു കുഞ്ഞു കടലാസ് കഷ്ണത്തിന്റെ നെഞ്ചിൽ ചാലിച്ചെഴുതിയ അക്ഷരക്കൂട്ടങ്ങൾ.

ഓരോ വാക്കിലും എഴുതിയ ആളിന്റെ സ്നേഹസ്പർശം തൊട്ടറിയാൻ പറ്റും... ദൂരങ്ങൾ തമ്മിലുള്ള ആ അന്തരം അക്ഷങ്ങളാൽ മൊഴിഞ്ഞ വാക്കുകളിൽ കൂടി ഇല്ലാതാവും.... കുഞ്ഞു നാളിൽ അപ്പൂന്റെ അച്ഛന്റെ അതായത് ന്റെ കൊച്ചച്ചന്റെ കത്ത് വരുന്നതും നോക്കി ഞങ്ങൾ ഇരുന്നിട്ടുണ്ട്... കയ്യില് കിട്ടിയാൽ പിന്നെയത് വായിച്ച് തീരും വരെ ഒരു ആകാംക്ഷയാണ്.. ഇനി അടുത്തെങ്ങാനും ലീവിന് നാട്ടിൽ വരുന്നുണ്ടോ കഴിഞ്ഞ കത്തിൽ ഞങ്ങളു പറഞ്ഞു വിട്ട വെല്ല്യ സാധനങ്ങളുടെ ലിസ്റ്റിൽ ഉള്ളതോകെ കൊണ്ട് വരാന്നു കൊച്ചച്ചൻ സമ്മതിച്ചോ എന്നൊക്കെ അറിയാഞ്ഞിട്ടു ഒരു സമാധാനം ഉണ്ടാവില്ല..... ആരും അറിയാതെ സ്വകാര്യമായി അപ്പൂം ഞാനും പുള്ളിക്ക് കത്തെഴുതീട്ടുണ്ട്.. ഞങ്ങൾക്ക് മാത്രമായി കളിപ്പാട്ടങ്ങൾ കൊണ്ട് വരാൻ പറഞ്ഞു കൊണ്ടുള്ള ഒരു ശുപാർശ കത്ത്..കൊച്ചു പിള്ളേരല്ലേ അക്ഷരത്തെറ്റുകളൊക്കെ ഒരുപാടുണ്ടായിരുന്നു അതിൽ.. നീലമഷി പടർന്ന കടലാസ്സിൽ നിറയെ ഞങ്ങളെന്ന കുട്ടിപട്ടാളത്തിന്റെ ആഗ്രഹവും ആവശ്യങ്ങളും എല്ലാം എഴുതി ചേർക്കും... ഒരിക്കൽ അപ്പൂസ് എനിക്കൊരു പാര വെച്ചു... എഴുതി തീർത്ത കത്തിൽ ഞാനറിയാതെ അവന്റെ വക എഡിറ്റിംഗ്... ഉറങ്ങി കിടന്നപ്പോ അവന്റെ ചെവിയിൽ മണ്ണ് വാരിയിട്ട കാര്യം അവൻ കത്തിൽ എഴുതി ചേർത്തു.... ഞാൻ കരുതി കൊച്ചച്ചൻ ലീവിന് വരുമ്പോൾ ഞാൻ പറഞ്ഞതൊന്നും കൊണ്ട് വരൂലാന്ന്....പക്ഷേ പുള്ളി എല്ലാം കൊണ്ട് തന്നൂ ട്ടോ.... കാത്തിരുന്നു കിട്ടുന്ന ഇങ്ങനെ ചില സന്തോഷങ്ങൾ കൊണ്ട് ബാല്യം മനോഹരമാക്കി തീർത്തത്തിൽ ആ കത്തെഴുതുകളും ഉണ്ടായിരുന്നു...
ഇന്നൊക്കെ whatsappil ഒരു message മതി അപ്പോ തന്നെ reply കിട്ടും.. ഒരു കാത്തിരിപ്പിന്റേം ആവശ്യമില്ല.... എങ്കിലും പ്രിയപെട്ടവരുടെ ഹൃദയം തൊട്ടറിയാൻ കാത്തിരിപ്പിന്റെ ദൈർഘ്യത്തിന് വിരാമമിട്ടു കൊണ്ട് പോസ്റ്മാൻ കൊണ്ട് തരുന്ന ആ കത്തെഴുതുകൾക്കുള്ള
പ്രാധാന്യം ഒന്നു വേറെ തന്നെയാ.....

നീതി

           
സൗമ്യ, ജിഷ, മിഷേൽ..... ഓരോ ദിവസവും ഇങ്ങനെ പുതിയ പേരുകൾ നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്..... ഓരോ പെൺകുട്ടിയുടെയും മനസ്സിൽ ഭീതിയുടെ നിഴൽ പടർത്തി അവളുടെ ജീവിതത്തിൽ മാനസികമായും ശാരീരികമായും അവളെ ബലമായി കീഴുപ്പെടുത്തുന്ന ദുഷ്ടശക്തികൾ...

പുറത്തിറങ്ങാൻ പേടി തോന്നുന്ന തരത്തിൽ അവളെ അന്ധകാരത്തിന്റെ പടുകുഴിയിലേക്ക് തള്ളി മാറ്റുമ്പോൾ ഇവിടെ ആരാണ് തോറ്റു പോവുന്നത്.. ആലോചിച്ചിട്ടുണ്ടോ ??? ഒരു പെണ്ണിനെ സംരക്ഷിക്കേണ്ട ചുമതല കർത്തവ്യം പുരുഷനുണ്ട്...
അതെല്ലാം മറന്നു അവളെ ഉപദ്രവിക്കാനും കുറ്റപ്പെടുത്താനും അവളുടെ വായ് മൂടി കെട്ടാനും ശ്രമിക്കുമ്പോൾ തോറ്റു പോവുന്നത് നിങ്ങൾ പുരുഷന്മാരാണ്.... പുരുഷന്മാരെന്നു പറഞ്ഞു എല്ലാരേയും ഒരേ പോലെ കുറ്റപ്പെടുത്തുന്നില്ല.. കാരണം നന്മ വറ്റാത്ത മനസ്സിനുടമകളും ഉണ്ട്....
എവിടെ നോക്കിയാലും കേൾക്കുന്നത് തേപ്പ്... പെണ്ണിനെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്ന രീതിയിൽ അവളെ ചിലര് ഏറ്റവും വലിയ തേപ്പിസ്റ്റായി പ്രഖ്യാപിച്ചിരിക്കുകയാണ്.... ഇതൊക്കെ പറയുന്നവര് ഒന്നു ചിന്തിക്കണം... അവരുടെ വീട്ടിലും സ്ത്രീകളുണ്ട്... അവരു പിറന്നു വീണതും ഒരമ്മയുടെ വയറ്റിൽ നിന്നാണ്.... അവരു സ്നേഹവും ലാളനയും അനുഭവിച്ചറിഞ്ഞത് സ്വന്തം സഹോദരിയിൽ നിന്നുമാണ്....
Womens Day ആവുമ്പോൾ പലർക്കും അവരുടെ FB പേജിൽ സ്ത്രീ അമ്മയാണ് ദൈവമാണ് സ്നേഹമാണ്... അതു കഴിഞ്ഞാലോ തുടങ്ങി തേപ്പിന്റെയും ചതിയുടെയും കഥകൾ പറഞ്ഞു രസിക്കൽ... ഇങ്ങനെ വല്ലതും എഴുതി ഇവിടെ പറഞ്ഞിട്ട് പ്രത്യേകിച്ച് എവിടെയും ഒരു മാറ്റവും വരാൻ പോവുന്നില്ലാന്നു അറിയാം... എങ്കിലും പറഞ്ഞു പോവുന്നു...
സ്ത്രീയെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുണ്ടെങ്കിൽ അവളെ ദുർബലയെന്നും തേപ്പ് എന്നും പറഞ്ഞു അധിക്ഷേപിക്കാത്ത അവളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു കാഴ്ചപ്പാട് നമ്മിൽ ഉണ്ടെങ്കിൽ അത്ര മാത്രം മതി നമ്മിൽ ഒക്കെയുംഒരു വലിയ മാറ്റത്തിന്റെ ധ്വനി ഉണരാൻ.........
.....

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...