Friday, 17 March 2017

നീതി

           
സൗമ്യ, ജിഷ, മിഷേൽ..... ഓരോ ദിവസവും ഇങ്ങനെ പുതിയ പേരുകൾ നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്..... ഓരോ പെൺകുട്ടിയുടെയും മനസ്സിൽ ഭീതിയുടെ നിഴൽ പടർത്തി അവളുടെ ജീവിതത്തിൽ മാനസികമായും ശാരീരികമായും അവളെ ബലമായി കീഴുപ്പെടുത്തുന്ന ദുഷ്ടശക്തികൾ...

പുറത്തിറങ്ങാൻ പേടി തോന്നുന്ന തരത്തിൽ അവളെ അന്ധകാരത്തിന്റെ പടുകുഴിയിലേക്ക് തള്ളി മാറ്റുമ്പോൾ ഇവിടെ ആരാണ് തോറ്റു പോവുന്നത്.. ആലോചിച്ചിട്ടുണ്ടോ ??? ഒരു പെണ്ണിനെ സംരക്ഷിക്കേണ്ട ചുമതല കർത്തവ്യം പുരുഷനുണ്ട്...
അതെല്ലാം മറന്നു അവളെ ഉപദ്രവിക്കാനും കുറ്റപ്പെടുത്താനും അവളുടെ വായ് മൂടി കെട്ടാനും ശ്രമിക്കുമ്പോൾ തോറ്റു പോവുന്നത് നിങ്ങൾ പുരുഷന്മാരാണ്.... പുരുഷന്മാരെന്നു പറഞ്ഞു എല്ലാരേയും ഒരേ പോലെ കുറ്റപ്പെടുത്തുന്നില്ല.. കാരണം നന്മ വറ്റാത്ത മനസ്സിനുടമകളും ഉണ്ട്....
എവിടെ നോക്കിയാലും കേൾക്കുന്നത് തേപ്പ്... പെണ്ണിനെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്ന രീതിയിൽ അവളെ ചിലര് ഏറ്റവും വലിയ തേപ്പിസ്റ്റായി പ്രഖ്യാപിച്ചിരിക്കുകയാണ്.... ഇതൊക്കെ പറയുന്നവര് ഒന്നു ചിന്തിക്കണം... അവരുടെ വീട്ടിലും സ്ത്രീകളുണ്ട്... അവരു പിറന്നു വീണതും ഒരമ്മയുടെ വയറ്റിൽ നിന്നാണ്.... അവരു സ്നേഹവും ലാളനയും അനുഭവിച്ചറിഞ്ഞത് സ്വന്തം സഹോദരിയിൽ നിന്നുമാണ്....
Womens Day ആവുമ്പോൾ പലർക്കും അവരുടെ FB പേജിൽ സ്ത്രീ അമ്മയാണ് ദൈവമാണ് സ്നേഹമാണ്... അതു കഴിഞ്ഞാലോ തുടങ്ങി തേപ്പിന്റെയും ചതിയുടെയും കഥകൾ പറഞ്ഞു രസിക്കൽ... ഇങ്ങനെ വല്ലതും എഴുതി ഇവിടെ പറഞ്ഞിട്ട് പ്രത്യേകിച്ച് എവിടെയും ഒരു മാറ്റവും വരാൻ പോവുന്നില്ലാന്നു അറിയാം... എങ്കിലും പറഞ്ഞു പോവുന്നു...
സ്ത്രീയെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുണ്ടെങ്കിൽ അവളെ ദുർബലയെന്നും തേപ്പ് എന്നും പറഞ്ഞു അധിക്ഷേപിക്കാത്ത അവളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു കാഴ്ചപ്പാട് നമ്മിൽ ഉണ്ടെങ്കിൽ അത്ര മാത്രം മതി നമ്മിൽ ഒക്കെയുംഒരു വലിയ മാറ്റത്തിന്റെ ധ്വനി ഉണരാൻ.........
.....

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...