Saturday, 1 April 2017

പ്രണയഭാവങ്ങൾ



ചിലരുടെ പ്രണയം എന്ന് പറയുന്നത് പടച്ചോന്റെ കയ്യിലെ കളിപ്പാട്ടം ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോയും... പുള്ളിക്കാരൻ ചില നേരത്ത് അതു കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പൊന്നു പോലെ കൂടെ കൊണ്ട് നടക്കും... മറ്റു ചിലപ്പോ എത്ര ആഗ്രഹിച്ചു കിട്ടിയതാണേലും എത്ര മാത്രം നെഞ്ചോടടുക്കി പിടിച്ചു കൊണ്ട് നടന്നാലും ഇടയ്ക്ക് എപ്പോയെങ്കിലും ആ കളിപ്പാട്ടം ദൂരേ കളഞ്ഞേക്കും... എന്നാലും പടച്ചോൻ ആളൊരു സംഭവം തന്നെയാ.. ദൂരേക്ക് പൊട്ടിച്ചെറിഞ്ഞെങ്കിലും ഇടയ്ക്കു അതൊന്ന് പൊടി തട്ടിയെടുക്കാൻ നോക്കും.. പൊട്ടി നുറുങ്ങിയ കണ്ണാടി ചില്ലുകൾ പോലെ സ്നേഹത്തിന്റെ കുഞ്ഞു കുഞ്ഞു പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർക്കും... ഇനി ഇതൊരിക്കലും നഷ്ടപ്പെടുത്താതെ കൂടെ ചേർത്തു പിടിച്ചോളാമെന്നു കാതിൽ മന്ത്രിക്കും. സ്നേഹമെന്ന പരിശുദ്ധമായ വികാരത്തിന് ദൈവീകമായ അനുഗ്രഹങ്ങൾ കൂടെ വന്നു ചേരും.......

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...