Friday, 29 September 2017

മുത്തശ്ശി



നമുക്കൊക്കെയും കാണും ഒരു മുത്തശ്ശി....  എന്നെ പോലെ ചിലർക്ക് അതൊരോർമ്മ മാത്രം ആവും.. 
ഓർക്കാൻ ഇഷ്ട്ടപെടുന്ന സ്വപ്നങ്ങളിൽ ഇപ്പോഴും കവിളിൽ ഉമ്മ തന്നു കൊതിപ്പിക്കുന്ന അമ്മൂമ്മ... 
മറ്റു ചിലർക്ക് ഒരു സൗഭാഗ്യമായി കൂടെയുണ്ടാവും.... 
ഒരുപക്ഷെ നമ്മുടെ അച്ഛനമ്മമാരേക്കാളും സ്നേഹം തന്നത് അവരാവാം.... 
പുരാണ കഥകളും ചൊല്ലുകളും കീർത്തനങ്ങളും ഒക്കെ പറഞ്ഞു തന്ന് നല്ലൊരു നാളെയെ സ്വപ്നം കാണാൻ പഠിപ്പിച്ചു തന്ന പുണ്യ ജന്മങ്ങൾ.... 
നമ്മുടെ കുസൃതികളിലും സന്തോഷങ്ങളിലും കൂടെ നിക്കാൻ എന്നും ഒന്നാമതായിരുന്നവർ..... 
നമ്മളോടുള്ള സ്നേഹവും കരുതലും നെഞ്ചിൽ പേറി നടന്നവർ....
അമ്മൂമ്മ  
കുട്ടിക്കാലത്തിന്റെ ഓർമ്മകളുറങ്ങുന്ന പുസ്തകത്താളുകൾ മറിച്ചിടുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് അമ്മൂമ്മയാണ് ...
ഓരോ അവധിക്കാലവും ഞങ്ങളു പിള്ളേര് ചെല്ലുന്നതും കാത്തു പടിപ്പുരക്കോലായിൽ കാത്തു നിൽക്കാറുണ്ടായിരുന്നു അമ്മൂമ്മ.... 
തിരിച്ചു വരുമ്പോൾ അരിക്കലത്തിൽ കൂട്ടിവെച്ച കുഞ്ഞു സമ്പാദ്യം കയ്യിലെടുത്തു തരും... 
മിഠായി വാങ്ങിച്ചോന്നും പറഞ്ഞു....
മാമന്മാരെക്കൊണ്ടും വേണ്ടതൊക്കെ വാങ്ങിച്ചു തരും..... 
മുടി പിന്നിക്കെട്ടി കണ്ണെഴുതി തരാൻ ഇഷ്ട്ടാരുന്നു അമൂമ്മയ്ക്ക്... പെങ്കുട്ട്യോളായാൽ ഒരുങ്ങി നടക്കണം പോലും....
 കെട്ടിപിടിച്ചു കവിളിൽ തന്നു തീർത്ത നൂറുമ്മകൾക്കും ഇന്നും ഒരു മുത്തശ്ശിക്കഥ പറയാനുണ്ടാവും...  
കാലഹരണപ്പെട്ട പഴങ്കഥകൾ പോലെ ഇന്നത്തെ കുട്ടികൾക്ക് അമ്മൂമ്മ കഥകളും വെറും കേട്ടുകേൾവി മാത്രമാവുമ്പോൾ ഞാനും എന്നെ പോലെ ചിലരും ഭാഗ്യവാന്മാരാണ്.... നമ്മുടെ പൈതൃകത്തെ ഓർമ്മിച്ചു കൊണ്ടു നമുക്ക് പറയാനും ഓർക്കാനും താലോലിക്കാനും ഒരുപാട് മുത്തശ്ശിക്കഥകളുണ്ട്....
ഇന്നും കണ്ണ് നിറയാതെ ഓർക്കാൻ കഴിയാത്ത സ്നേഹത്തിന്റെ തലോടൽ ആയി.....

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...