കാലമൊന്നു പിന്തിരിഞ്ഞു നടന്നിരുന്നുവെങ്കിൽ നഷ്ട്ടമാവുമെന്നു ഉറപ്പുള്ളതൊക്കെയും കണ്ടില്ലെന്നു നടിക്കാമായിരുന്നു... പെറ്റു പെരുകുമെന്നോർത്തു ആകാശം കാണാതെ പുസ്തകത്താളിൽ ഒളിച്ചു വെച്ച കുഞ്ഞു മയിൽപ്പീലികളെ നിലാവിന്റെ കൈകളിലേക്ക് പറത്തി വിടാമായിരുന്നു... പൂനിലാവിന്റെ ശോഭയിൽ മയിൽപ്പീലികൾ ഒരു സ്വപ്നക്കൂട് കൂട്ടട്ടെ.... ജൂണിലെ മഴ നനഞ്ഞു ക്ലാസ്സിൽ കേറിയപ്പോ അറിയാതെ മഴയേ പ്രാകി.... അപ്പോയും അറിഞ്ഞില്ല മഴ പെയ്തു തോർന്നാലും തീരാത്ത സങ്കടം കൂട്ടിനെത്തുമ്പോൾ കരഞ്ഞും ചിരിച്ചും ഓർമ്മകളെ താലോലിക്കാൻ ആ മഴതുള്ളികൾ കൂടെ ഉണ്ടാവുമെന്ന്..
ബാല്യത്തിന്റെ മധുരസ്മൃതികൾ ഇനിയും വന്നു ചേർന്നുവെങ്കിലെന്നു ആശിക്കും... കാറ്റിൽ പറന്ന അപ്പൂപ്പൻതാടിയെ കൈയെത്തി പിടിക്കണം.... നക്ഷത്രങ്ങളെ കണ്ടുകൊണ്ടു മാമുണ്ണുമ്പോൾ അമ്മ കാതിലോതിയ പഴങ്കഥകളിലെ നങ്ങേലിയെയും കുഞ്ഞിനേയും ഓർത്തിരിക്കണം.... കാലമേ നീയെന്നെ തനിയെ വിടൂ... ഞാനിന്നു ഓർമ്മകൾ നശിച്ച തടവറയിലാണ്....അക്ഷരങ്ങളുടെ കൽതടങ്കിൽ ജീർണ്ണിച്ചവശേഷിക്കുന്നതു വിഫലമായ കുറേ ജീവിതങ്ങളുടെ മിഥ്യമായ അഭിലാഷങ്ങളുടെ മർമ്മരം മാത്രം..കണ്ടറിഞ്ഞതൊക്കെയും കൈവിട്ടു പോവുമെന്നായിരുന്നുവെങ്കിൽ കാലത്തിന്റെ ഘടികാരം സ്പന്ദിക്കേണ്ടായിരുന്നു.....

No comments:
Post a Comment