Saturday, 4 November 2017

ഓർമ്മകൾ ഒരു നൊമ്പരം


ഓരോ ക്ലാസ് മുറികൾക്കും ഓരോരോ കഥകൾ പറയാനുണ്ടാവും.. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വിരഹനൊമ്പരത്തിന്റെ.... ആ നാലു ചുമരുകൾക്കിടയിലും കാതോർത്താൽ നമുക്കു കേൾക്കാം കൂട്ടുകാരുടെ പൊട്ടിച്ചിരിയും കത്തിയടിയും കുശുമ്പ് പറച്ചിലും ടീച്ചർമാരുടെ വക ഉപദേശങ്ങളും.... ഇണക്കവും പിണക്കവും കൊച്ചു കൊച്ചു തമാശകളും മാത്രമല്ല, കുഞ്ഞു കുഞ്ഞു പ്രണയങ്ങൾ മൊട്ടിട്ടു വിടർന്നതും അവയിൽ ചിലതൊക്കെ പാതി വഴിയിൽ കൊഴിഞ്ഞു വീണതും പറയാതെ പോയ പ്രണയത്തിന്റെ മൗനവുമെല്ലാം ആ ക്ലാസ് മുറികളിൽ നിറഞ്ഞു നിൽക്കും..... നമ്മളിൽ ചിലരുടെ കരവിരുത് പരീക്ഷിക്കുന്നത് ആ നാലു ചുമരുകൾക്കുള്ളിലാവും.. മഹാന്മാരുടെ വചനങ്ങൾ മാത്രമല്ല കൂട്ടുകാരുടെ വിളിപ്പേരും മറ്റും ആ ചുമരിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുണ്ടാവാം.... അനുസരണക്കേടു കാട്ടിയതിന് ബെഞ്ചിൽ കയറ്റി നിർത്തിയപ്പോ, പരീക്ഷാ ഹാളിൽ തൊട്ടു മുന്നിൽ ഇരിപ്പിടം കിട്ടിയപ്പോ ചിലപ്പോ നമ്മളാ ക്ലാസ് മുറിയെ പ്രാകിയിട്ടുണ്ടാവാം.... ഏതെങ്കിലുമൊരു മാഷിന്റെയോ ടീച്ചറിന്റെയോ പടം വരച്ചു കളിയാക്കിയ ആ ബ്ലാക്ക് ബോർഡും ഹിസ്റ്ററി ക്ലാസ്സിൽ ഉറക്കം തൂങ്ങി വീണപ്പോ താങ്ങി നിർത്തിയ ബെഞ്ചും കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിന്റെ തട്ടലും മുട്ടലും അവളുടപിറന്നാളിന് വാങ്ങിയ കേക്കിന്റെ രുചിയും ഇതൊന്നും മറക്കാൻ ആവില്ല നമുക്ക്....... അവസാനം ഒരു ഫെയർവെൽ തന്നു ജൂനിയേർസ് നമ്മളെ യാത്രയാക്കുമ്പോ നിശബ്ദമായി നമ്മുടെ ഓർമകളെ മാറോടണക്കി ആ ക്ലാസ് മുറി പുതിയ ചങ്ങാതിമാർക്കു വേണ്ടി കാത്തിരിക്കും...... ക്ഷണികമായ ഈ ജീവിതത്തിൽ ഇങ്ങനെ ഓർക്കാൻ ഓരോ ക്ലാസ് മുറികളിലും നാം അവശേഷിപ്പിച്ചു പോയ പലതും ഉണ്ടാവാം... ഇനിയുമൊരിക്കൽ കൂടി ഇവിടം നമുക്ക് ഒത്തുചേരാമെന്നു പറഞ്ഞത് വെറും പാഴ് വാക്കായി തീർന്നിരിക്കാം........ എങ്കിലും വല്ലപ്പോഴും ഓർമകളെ തേടി ഇങ്ങനെ പിന്നിലേക്ക് അലയണം.... കലണ്ടർ താളുകൾ വെറും അക്കങ്ങളായി മാറുമ്പോൾ ഒരു നിശ്വാസത്തോടെ ഇനിയുമൊരു തിരിച്ചു നേടൽ ഇല്ലെന്നറിഞ്ഞു തന്നെ ആ ഓർമകളെ മനസ്സിൽ താലോലിക്കണം..............

1 comment:

  1. Thiriche kittila pazhaya Kalam...really nostalgic.....

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...