Thursday, 21 December 2017

ഉൽസ്സവക്കാഴ്ചകൾ


നാട്ടിൽ ഉത്സവമാണ് അടുത്ത ആഴ്ച.... തറവാട്ടിൽ എല്ലാരും തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാവും.. ഒരു ഓളം തന്നെയാണ്.. പറമ്പെല്ലാം അടിച്ചുവാരി വൃത്തിയാക്കി മുറ്റം നിറയെ ചാണകം മെഴുകി തളിച്ചു വല്യമ്മ തന്റെ ജോലി ഭംഗിയായി നിർവഹിച്ചിട്ടുണ്ടാവും... അമ്മയും മേമയും മറ്റെല്ലാരും അവിടെ ഒത്തുകൂടും... പിടിപ്പതു പണിയാണ് പോലും... ശെരിയാ. ഉത്സവത്തിന്റെ അന്ന് തറവാട്ടിൽ നിന്നും താലപ്പൊലി ഉണ്ടാവാറുണ്ട്.. എല്ലാരും നോയമ്പെടുത്തു തുളസിയും തെച്ചിയുമൊക്കെ പറിച്ചു താലപ്പൊലിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യും... ഹോ ഓർക്കുമ്പോൾ തന്നെ ഒരു രസാണ്.. ചെണ്ടമേളവും കാവടിയാട്ടവും എല്ലാം കൊണ്ട് ഉഷാറ് തന്നെ.. . അന്ന് എല്ലാർക്കും ഭക്ഷണം വീട്ടിൽ നിന്നുമാണ്.. അടിപൊളി സദ്യയൊക്കെ കഴിഞ്ഞു ഞങ്ങൾ പിള്ളേര് സെറ്റ് വീണ്ടും അമ്പലത്തിലേക്ക്.. സത്യം പറഞ്ഞാൽ ഇതുവരെ തിറ മുഴുവനായും കണ്ടിട്ടില്ല.. .. എങ്ങനെ കാണാനാ അത്രയ്ക്ക് തിക്കും തിരക്കുമാണ് അവിടെ.. അമ്പലപ്പറമ്പ് മുഴുവൻ ചുറ്റി നടക്കാറാണ് പതിവ്.. ഐസും തണ്ണിമത്തനും പൊരിയും മധുരപലഹാരങ്ങളും ഒക്കെ കഴിച്ചു കൈനോട്ടക്കാരി ചേച്ചിയുടെ പുളുവടി കേട്ട് അങ്ങനെ ഓടിച്ചാടി നടക്കാൻ എന്തു രാസമാണെന്നോ.. .. അമ്മ പറയാറുണ്ട് കുഞ്ഞുനാളിൽ ഞാൻ വലിയൊരു കവറുമായിട്ട അമ്പലത്തിൽ പോവുന്നതെന്ന്.. തിരിച്ചു വരുമ്പോൾ അത് നിറയെ വളയും മാലയും കളിക്കോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കും.. കുപ്പിവളകളായിരുന്നു craze. പരിചയക്കാരുടെ എല്ലാരുടേം വക എന്തെങ്കിലുമൊക്കെ വാങ്ങി തരും.. അമ്പലപ്പറമ്പിലെ ഓർമ്മകൾക്ക് ഇന്നും പഴമയുടെ ഒരു സുഗന്ധമുണ്ട്.. ചെണ്ടമേളത്തിൽ ലയിച്ചു അതിന്റെയൊപ്പം നമ്മളും അറിയാതെ താളം പിടിച്ചു പോവും.. ഒരു പ്രത്യേക ഇഷ്ടമാണ് ചെണ്ടമേളത്തോടു.. .. അതു പോലെ തന്നെ ആകാശത്തിൽ വിസ്മയം തീർത്തു കണ്ണിനു കുളിർമയേകി വെടികെട്ടും... അമ്പോ ഓർക്കാൻ കൂടി വയ്യ.. അന്നൊന്നും നമ്മള് പിള്ളേർ സെറ്റിന് അമ്പലത്തിൽ ഒറ്റയ്ക്ക് വിടാനൊന്നും ആർക്കും ഒരു പേടിയുമില്ലാർന്നു.. ഇന്നു അതൊക്കെ മാറി.. അസ്വാതന്ത്ര്യത്തിന്റെ ഒരു കടിഞ്ഞാൺ ഇന്നത്തെ പിള്ളേർക്കിടയിലുണ്ടാവും.... കുപ്പിവളകളുടെ ഭംഗി നോക്കി കോലൈസ് നുണഞ്ഞു അമ്പലപ്പറമ്പിലെ കാഴ്ചകളിൽ ലയിക്കാനും ആല്മരത്തണലിൽ ഇരുന്നു കൂട്ടുകാരോടൊത്തു സൊറ പറഞ്ഞിരിക്കാനും അങ്ങനെ പാറി നടക്കാനും അവർക്കു കഴിയുന്നില്ല... പെങ്കുട്ട്യോളെയും കാത്തു ഇന്നും കുപ്പിവളകളും ബലൂണുകളും പാലൈസും ഓരോ അമ്പലപ്പറമ്പുകളിലും കാണും... എനിക്കും പോവണം.. ആ പഴയ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ള അമ്പലമുറ്റത്തേക്കു... ഉത്സവത്തിന്റെ ആഹ്ലാദമറിഞ്ഞു പഴയ സൗഹൃദക്കൂട്ടങ്ങളെ തോളോട് ചേർത്തു വീണ്ടുമീ ഉത്സവനാളിന്റെ മധുരം നുണഞ്ഞു ആ പഴയ കുട്ടിയാവണം...

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...