Sunday, 28 January 2018

തിരിച്ചറിവ്


നമ്മളൊന്നും അല്ല എന്ന ധാരണയിൽ പുഛിക്കുകയും ലൈഫിൽ 
നമ്മളൊന്നും ഒന്നും ആവാൻ പോവുന്നില്ല എന്ന മുൻവിധിയുമായി പരിഹസിച്ച, അല്ലെങ്കിൽ മനസ്സിലെങ്കിലും നമ്മളെക്കുറിച്ചു അങ്ങനെ ചിന്തിച്ച പലരുമുണ്ടാവും ..... 
അവരുടെയൊക്കെ മുൻപിൽ അവരെക്കാളും മുന്നേ നമ്മൾക്ക് ഒരു സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതാണ് ചങ്കുറപ്പ്..... 
പൊരുതി നേടിയതിനൊക്കെ അധ്വാനത്തിന്റെ മഹത്വം ഉണ്ട്..... 
ഉള്ളിൽ കൊഞ്ഞനം കുത്തിയവർക്കൊക്കെ നമ്മുടെ വക ഒരു മധുരപ്രതികാരം.....
 അവർക്ക് എത്തിപ്പിടിക്കാൻ ഇതുവരെ സാധിക്കാത്തതു എന്തോ കൈയെത്തി പിടിക്കണം നമ്മൾ....
 വെറും വാശിയല്ല.... 
അഹങ്കാരവും അല്ല.... 
ഒരിക്കലും നിങ്ങളെക്കാൾ പുറകിലായിരുന്നില്ല മുന്നേ
ആയിരുന്നുവെന്നതിന്റെ ആത്മവിശ്വാസം...............

1 comment:

  1. ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത്‌ ഒരിക്കൽ പുസ്തകക്കടയുടെ ഫേസ്ബുക്ക് പേജിൽ കണ്ട വീരാന്കുട്ടിയുടെ വരികളാണ്..

    " നദിയോട് ചോദിക്കൂ
    കുലം കുത്തി
    ഒഴുകുമ്പോൾ
    ഇത്രയും ഊക്ക്
    എവിടെ നിന്ന് കിട്ടുന്നു എന്ന് .
    തുള്ളിയായിരുന്നപ്പോൾ
    കിട്ടിയ
    അവഗണനയുടെ
    ഓർമ്മയിൽ നിന്ന്
    എന്നതു പറഞ്ഞു തരും "

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...