Tuesday, 4 June 2019

സാക്ഷ്യം

സ്വപ്നങ്ങളെ മറന്നു ജീവിക്കുന്നവരെ പറഞ്ഞു പറ്റിക്കരുത്.... 
കൂടെയുണ്ടാവുമെന്ന്‌ വെറുതെ മൊഴിയരുത്.....

ഒരുപക്ഷെ നിങ്ങളവർക്കൊരു പ്രത്യാശ ആയിരുന്നിരിക്കാം... 
പുതിയ സ്വപ്‌നങ്ങൾ അവരിൽ കോറിയിട്ടേക്കാം.....

ഒടുവിൽ ഒരു മൗനം കൊണ്ട് നിങ്ങൾ പിൻവാങ്ങുമ്പോൾ, 
പാതി വഴി വന്നു ചേർന്ന ആ സ്വപ്നത്തെ വഴിയിലെവിടെയോ ഉപേക്ഷിക്കേണ്ടി വരുമ്പോൾ,

ഒറ്റപ്പെടലിന്റെ ആഴിചുഴിയിൽ പെട്ട് ഉയിര് പോയൊരു ജീവന്റെ സാക്ഷ്യമായി, 
ജീവനറ്റൊരു സ്വപ്നത്തിന് മറുപടി നൽകേണ്ടി വരും



1 comment:

  1. I wish I had accidentally stumbled upon these lines earlier. Things could have been different.

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...