എത്രയോ കവിതകളിൽ ഞാനെഴുതി.
വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്.
പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും
ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന്നത്.
അക്ഷരങ്ങളിൽ കള്ളം ഒളിപ്പിച്ചു
ആരെയാണ് ഇങ്ങനെ വിഡ്ഢിയാക്കുന്നത്.
കവിത എഴുതുന്ന പോലെ അത്ര
എളുപ്പമല്ല ഒരാളിൽ നിന്നും വിട്ട് പോവേണ്ടി വരുന്നത്.
പറ്റിക്കപ്പെട്ടു എന്നറിഞ്ഞാലും വിഡ്ഢികുപ്പായം അണിയേണ്ടി വന്നാലും
പിന്നെയും ദാഹിക്കുന്നത് സ്നേഹിക്കപ്പെടാൻ വേണ്ടി മാത്രമാണ്.
ഉള്ളിലൊരു കനൽ ഉരുകി തീരുമ്പോഴും
വരികളിൽ അതിനെ നനഞ്ഞ മഴചാറ്റലിൽ
ചേർത്ത് പിടിക്കാറുണ്ട്.
തിരികെ ലഭിക്കുന്നത് നോവാണെന്ന് അറിഞ്ഞും പിന്നെയും
ആ മൗനത്തെ മാടി വിളിക്കാറുണ്ട്.
വിടപറയലുകൾ ഒരിക്കലും മനോഹരമല്ല
അതെന്റെ വരികളിലെ കള്ളം മാത്രമാണ്.
അതിലേറെ ഭംഗിയുള്ളത്
ഒന്നിനോടൊന്ന് കൂടിച്ചേരുമ്പോൾ മാത്രമാണെന്ന് ഓർക്കേ,
ഈ വരികളും ഇവിടെ അവശേഷിക്കട്ടെ ❤️
