
കുറേ കാലത്തിനു ശേഷം പഴയ ചില പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നും കിട്ടിയതാ ഈ ഓട്ടോഗ്രാഫ്സ് …. നല്ല സൗഹൃദങ്ങളും ബന്ധങ്ങളുമാണു ജീവിതത്തിന്റെ വലിയൊരു അനുഗ്രഹം എന്ന് പറയുന്നത് ശരിയാ …പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാ ബന്ധങ്ങളും ... പുറമേ ചിരിച്ചു ഉള്ളിൽ കൊഞ്ഞനം കുത്തുന്ന ചിലതുണ്ട് ...നമ്മൾ ആത്മാർഥമായി സ്നേഹിച്ചു കൂടെ കൂട്ടും...അവരുടേത് കപടമായ സൌഹൃദം ആണെന്നു കാലം പല തവണ Screen Shot എടുത്തു കാണിച്ചു തന്നെങ്കിലും നീയെന്റെ ചങ്കാണെന്നു പറയുന്ന അവരുടെ കൃതൃമമായ സൌഹൃദത്തിനു മുന്നിൽ വീണ്ടും നമ്മൾ ഒരു കോമാളിയെ പോലെ നിന്ന് കൊടുക്കും....ഉള്ളിന്റെയുള്ളിൽ നമ്മളോടു തന്നെ ഒരു പുച്ഛം തോന്നുമെങ്കിലും സ്വയം ആശ്വസിക്കും ...നമ്മുടെ സൗഹൃദം സത്യമായതു കൊണ്ടു മാത്രം ...ഇത്തരം സൗഹൃദങ്ങളെ വേരോടെ പിഴുതെടുത്ത് വെളിച്ചം കാണിക്കാതെ ഒരു ഭാണ്ഡത്തിൽ മൂടി കെട്ടി വെക്കണം...ശ്വാസം കിട്ടാതെ നീറി പുകയുമ്പോൾ നന്നായിക്കോളും ....എന്നിട്ട് ഈ ഓട്ടോഗ്രാഫിന്റെ പേജുകൾ ഓരോന്നായി മറിച്ചു നോക്കണം ... നിഷ്കളങ്കമായ കുറേ ചങ്ങാതിമാരെ കാണാൻ കഴിയും .. ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു കൈ ചേർത്തു പിടിച്ചു നടന്ന ചങ്ങാതിമാരെ . . .അറിഞ്ഞു കൊണ്ടു മറന്നത് അല്ലെങ്കിലും ഇവരിൽ പലരുമായും contact ഇല്ല എന്നതു നീറുന്ന സത്യം തന്നെയാണു...എവിടെയാണാവോ……? ഓർമ്മയുടെ മണിപന്തലിൽ മറവിയുടെ തിരശീല വീഴാതിരികട്ടെ എന്നെഴുതിയ വൃന്ദയും ,ഓർത്തു വെക്കാൻ നല്ല മനസുള്ളപ്പോൾ എന്തിനാണീ ഓട്ടോഗ്രാഫ് എന്നു ചോദിച്ച ബിജോയും കാലത്തിന്റെ നെട്ടോട്ടത്തിനിടയിൽ നമുക്ക് ഇനിയും കണ്ടുമുട്ടാമെന്നു പറഞ്ഞ ആതിരയും ഇപ്പോ എവിടെയാണാവോ .…? മാറ്റം അനിവാര്യതയാണ് കണ്ടുമുട്ടലും വെര്പാടുമത്തെ. എങ്കിലും മനസ് വല്ലാതെ കൊതിക്കുന്നുണ്ട് പിറകിലെക്കൊന്നു കൂടി പോയി വരാൻ.
ഓർമ്മകൾക്കെന്തു സുഗന്ധം എൻ ആത്മാവിൻ നഷ്ട്ട സുഗന്ധം എന്നു കവി പറഞ്ഞത് എത്ര ശരിയാ … ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമായ് മാറിയിരിക്കുന്നു ഈ ഒര്മാപുസ്തകത്തിലെ ഓരോ വരികളും …………
No comments:
Post a Comment