ഇനിയൊരിക്കൽ കൂടി നമ്മൾ കാണും !
എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്
ഇന്നലകളിലെന്നോ
ഒരപൂർണ്ണ ചിത്രമായ്
ഞാൻ നിന്നിലവശേഷിചിരിക്കാം …
അല്ലെങ്കിൽ നിന്റെയോർമകളിൽ
നിന്നുപോലും നീയെന്നെ
എങ്ങോ പകുത്തു മാറ്റിയേക്കാം
എങ്കിലും ജീവിതത്തിന്റെ
ആ നിമിഷങ്ങളിലെക്കൊരു
തിരിഞ്ഞു നോട്ടമെന്റെ
മനസാഗ്രഹിക്കുന്നതു പോലെ
നിമിഷമാത്രയിലെല്ലാം മറക്കാൻ
സാധിക്കാതതിനാലാവാം അങ്ങനെ
എന്നിലെ മൗനമായിരുന്നു
എന്റെ തെറ്റെങ്കിൽ ,
എല്ലാം പരഞ്ഞൊന്നു
മാപ്പു ചോദിക്കണം എന്നുണ്ട് .
എനിക്കറിയാം , എന്റെ മൌനത്തിന്റെ
അകത്തളങ്ങളിൽ ഞാൻ
എന്നും തനിച്ചായിരുന്നു .
മൌനമായെങ്കിലും എന്നിലെ
സ്നേഹം നീ അറിഞ്ഞതില്ല …
കാലം പോലെ നീയും
അകന്നു മാറിയപ്പോൾ
ഞാൻ മനസിലാക്കുന്നു
സ്നെഹമൊരിക്കലും മൌനമായ്
നടിക്കരുത്...
മൌനതിന്റെ നിശബ്ദത
സ്നേഹത്തെ നൊമ്പരപ്പെടുതും
എന്നെന്നേക്കുമായി നഷ്ട്ടപ്പെടുതും
പക്ഷെ വൈകിപ്പോയി..
ഒരിക്കൽക്കൂടി കണ്ടുമുട്ടാമെന്നല്ലാതെ ഒരു കൂടിചെരലിണോ
ഏറ്റു പറച്ചിൽ ഇനോ ഈ
ജന്മമിനി നമുക്കാവില്ല
സ്വയമറിഞ്ഞു സ്വീകരിച്ച
നഷ്ട്ടത്തിന്റെ നൊമ്പരം
വെറുമൊരു ഓർമ മാത്രമാവും.
എവിടെ നിന്നോ തുടങ്ങിയ
എന്റെ യാത്ര അവസാനിക്കാറായ പോലെ
ഈ നിമിഷത്തിലും പാതിയടഞ്ഞ
കണ്ണുകളാൽ ഞാൻ നിന്നെ
തിരഞ്ഞു കൊണ്ടേയിരിക്കുന്നു...
ഓർമ്മകൾ നോവിക്കുമെങ്കിലും
നിന്റെ ഒർമ്മകളിലലിയാൻ
ഞാനിന്നുമാഗ്രഹിക്കുന്നു.
എന്റെ വിറയാർന്ന കൈകളാൽ
പകർത്തിയ ഈ അക്ഷരങ്ങളെല്ലാം
മിഴിനീരാൽ നനയുന്നുവെങ്കിലും
പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു..
നീ ചാരെ വന്നണയുന്ന
ആ നിമിഷത്തിന്റെ സ്പന്ദനതിനു
കാതോർത്ത് …………

No comments:
Post a Comment