Friday, 17 March 2017

കത്തെഴുത്തുകൾ

                               
     എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും ഈ നൊസ്റ്റാൾജിയ എന്ന സംഭവം ഇടയ്ക്കു പൊടീം തട്ടിയിങ്ങു പോരും... മനസിലേക്ക്.....
ആർക്കെങ്കിലും ഒക്കെ വെറുപ്പിക്കൽ ആയി തോന്നാം... എന്നാലും ഓർത്തു പോവുന്നു ചില കത്തെഴുത്തുകൾ... ഇന്നു whatsapp, messenger ഒക്കെ ഉള്ള കാലമാണ്... ഇതിനൊക്കെ മുൻപ് ഒരു മറുപുറം ഉണ്ടായിരുന്നു... കണ്ണെത്താദൂരത്തു നിന്നും കാതോരം വന്നു ചേരുന്ന ചില ഹൃദയത്തിൽ തൊട്ടറിഞ്ഞ വാക്കുകൾ... പ്രിയപെട്ടവരുടെ മുൻപിലേക്ക് ഒരു കുഞ്ഞു കടലാസ് കഷ്ണത്തിന്റെ നെഞ്ചിൽ ചാലിച്ചെഴുതിയ അക്ഷരക്കൂട്ടങ്ങൾ.

ഓരോ വാക്കിലും എഴുതിയ ആളിന്റെ സ്നേഹസ്പർശം തൊട്ടറിയാൻ പറ്റും... ദൂരങ്ങൾ തമ്മിലുള്ള ആ അന്തരം അക്ഷങ്ങളാൽ മൊഴിഞ്ഞ വാക്കുകളിൽ കൂടി ഇല്ലാതാവും.... കുഞ്ഞു നാളിൽ അപ്പൂന്റെ അച്ഛന്റെ അതായത് ന്റെ കൊച്ചച്ചന്റെ കത്ത് വരുന്നതും നോക്കി ഞങ്ങൾ ഇരുന്നിട്ടുണ്ട്... കയ്യില് കിട്ടിയാൽ പിന്നെയത് വായിച്ച് തീരും വരെ ഒരു ആകാംക്ഷയാണ്.. ഇനി അടുത്തെങ്ങാനും ലീവിന് നാട്ടിൽ വരുന്നുണ്ടോ കഴിഞ്ഞ കത്തിൽ ഞങ്ങളു പറഞ്ഞു വിട്ട വെല്ല്യ സാധനങ്ങളുടെ ലിസ്റ്റിൽ ഉള്ളതോകെ കൊണ്ട് വരാന്നു കൊച്ചച്ചൻ സമ്മതിച്ചോ എന്നൊക്കെ അറിയാഞ്ഞിട്ടു ഒരു സമാധാനം ഉണ്ടാവില്ല..... ആരും അറിയാതെ സ്വകാര്യമായി അപ്പൂം ഞാനും പുള്ളിക്ക് കത്തെഴുതീട്ടുണ്ട്.. ഞങ്ങൾക്ക് മാത്രമായി കളിപ്പാട്ടങ്ങൾ കൊണ്ട് വരാൻ പറഞ്ഞു കൊണ്ടുള്ള ഒരു ശുപാർശ കത്ത്..കൊച്ചു പിള്ളേരല്ലേ അക്ഷരത്തെറ്റുകളൊക്കെ ഒരുപാടുണ്ടായിരുന്നു അതിൽ.. നീലമഷി പടർന്ന കടലാസ്സിൽ നിറയെ ഞങ്ങളെന്ന കുട്ടിപട്ടാളത്തിന്റെ ആഗ്രഹവും ആവശ്യങ്ങളും എല്ലാം എഴുതി ചേർക്കും... ഒരിക്കൽ അപ്പൂസ് എനിക്കൊരു പാര വെച്ചു... എഴുതി തീർത്ത കത്തിൽ ഞാനറിയാതെ അവന്റെ വക എഡിറ്റിംഗ്... ഉറങ്ങി കിടന്നപ്പോ അവന്റെ ചെവിയിൽ മണ്ണ് വാരിയിട്ട കാര്യം അവൻ കത്തിൽ എഴുതി ചേർത്തു.... ഞാൻ കരുതി കൊച്ചച്ചൻ ലീവിന് വരുമ്പോൾ ഞാൻ പറഞ്ഞതൊന്നും കൊണ്ട് വരൂലാന്ന്....പക്ഷേ പുള്ളി എല്ലാം കൊണ്ട് തന്നൂ ട്ടോ.... കാത്തിരുന്നു കിട്ടുന്ന ഇങ്ങനെ ചില സന്തോഷങ്ങൾ കൊണ്ട് ബാല്യം മനോഹരമാക്കി തീർത്തത്തിൽ ആ കത്തെഴുതുകളും ഉണ്ടായിരുന്നു...
ഇന്നൊക്കെ whatsappil ഒരു message മതി അപ്പോ തന്നെ reply കിട്ടും.. ഒരു കാത്തിരിപ്പിന്റേം ആവശ്യമില്ല.... എങ്കിലും പ്രിയപെട്ടവരുടെ ഹൃദയം തൊട്ടറിയാൻ കാത്തിരിപ്പിന്റെ ദൈർഘ്യത്തിന് വിരാമമിട്ടു കൊണ്ട് പോസ്റ്മാൻ കൊണ്ട് തരുന്ന ആ കത്തെഴുതുകൾക്കുള്ള
പ്രാധാന്യം ഒന്നു വേറെ തന്നെയാ.....

2 comments:

  1. തമാശക്ക് എഴുതിയ കത്തുകളായിരുന്നു പലതും..,
    ഇന്ന് വരും നാളെ വരും എന്നും കരുതി സ്കൂൾ വരാന്തയിലേക്ക് കണ്ണും നീട്ടിയിരുന്നിരുന്നു..,
    പല താവനകളിലായി പല പേരുകളിൽ ആരും കാണാതെ ഇരുളിന്റെ കൂട്ടിൽ എഴുതി കിലോമീറ്ററുകളോളം സൈക്കളും ചവിട്ടി പോസ്റ്റ് ച്യ്തിരുന്നു.,
    എല്ലാം ഒരു കലിതമാശായി കണ്ടിരുന്ന ഞാൻ ജീവിതവും കളിയായി കണ്ടു..,
    കൂട്ടിവെച്ചിരുന്നു എ
    പുതിയ ലോകം പുതിയ കണ്ട് പിടുത്തം ചാരമായി മണ്ണിൽ അലിഞ്ഞു പോയി ഓർമകളും കൂട്ടിവെച്ച തമാശയുടെ വിലപ്പെട്ട വസ്തുക്കളും ..കത്തിച്ചുകളഞ്ഞു
    എന്റെ ആഗ്രഹങ്ങളെ കത്തിച്ചത് പോലെ അതും പെങ്ങളുടെ തമാശയായിരുന്നു ..,
    മധുരമുള്ള ഓര്മകളിലും കണ്ണീരിന്റെ നനവായി പെയ്തിറങ്ങിപ്പോയി എന്റെ ഈ ദിവസം,😓😓

    ഞാൻ😉😥

    ReplyDelete
  2. നിന്റെ വരികൾക്ക് എന്തോ എന്റെ കണ്ണീരാണ് മറുപടി

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...