പത്തൊമ്പതാമത്തെ വയസ്സിൽ പ്രേമിച്ചു കല്ല്യാണം കഴിച്ച ഒരുത്തൻ തന്നെ തന്റെ മകൾ ഒരു അന്യജാതിയിൽ പെട്ട പയ്യനെ പ്രേമിച്ചു എന്ന കുറ്റത്തിന് ആ കൊച്ചിനെ കുത്തിക്കൊന്നു......
ഒരു ദയയും ദാക്ഷിണ്ണ്യവും ഇല്ലാതെ...
മനസ്സിന് വൈകൃതം ബാധിച്ച ഇതേ പോലത്തെ ഊളകളാണ് ഈ നാടിനു ശാപം...
പ്രായമേറിയിട്ടും പെണ്ണ് കിട്ടാത്തവന്മാര് പോലും അന്യജാതിയിൽ പെട്ട ഒരു പെണ്ണിനെ കൈപിടിച്ച് കൊണ്ടു വരാൻ ധൈര്യം കാട്ടാറില്ല... കുടുംബത്തിന്റെഅഭിമാനം ആണത്രേ...
സ്വന്തം ജാതീന്നേ കെട്ടൂ...
പിന്നെ ജാതകോം നോക്കണം ചിലർക്ക്....
എന്തിനേറെ പറയുന്നു...
മനുഷ്യദൈവങ്ങളെ പൂജിച്ചു തൊഴുന്ന കുറേ കള്ളക്കൂട്ടങ്ങൾ.. ..
അതവരുടെ ഇഷ്ട്ടം വിശ്വാസം....
എങ്കിലും അന്ധവിശ്വാസങ്ങളും ജാതിഭ്രാന്തും കെട്ടിപ്പൂട്ടി ഭാണ്ഡത്തിലാക്കി ചവറ്റുകൂനയിലേക്കെറിയേണ്ട കാലം അതിക്രമിച്ചു....
ഇല്ലെങ്കിൽ ഇനിയും കാതിനെ അറപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യും ....
ഒരു മാറ്റം നല്ലതല്ലേ....
Note: ഇതൊക്കെ പറയാൻ നിനക്കെന്തു യോഗ്യത ഉണ്ട് ജാതീം മതോം നോക്കാതെ നീയോ നിന്റെ വീട്ടുകാരോ ജീവിക്കുമോ എന്ന് ചോദിക്കുന്നവരുണ്ടെങ്കിൽ അവരോടു.....
അങ്ങനെ ആണ് ജീവിക്കുന്നത്....
ഇനി അങ്ങോട്ടും അങ്ങനെ തന്നെ......
ജീവിതത്തിൽ എടുത്ത പ്രാധാന്യമുള്ള തീരുമാനവും അങ്ങനൊന്നു തന്നെ......
അപ്പ്ളിക്കേഷൻ ഫോമുകളിലെ കോളങ്ങളിൽ നിന്നു മാത്രമല്ല, മനുഷ്യന്റെ മനസ്സിൽ നിന്നുകൂടി ജാതിയും മതവും ഒഴിവാകുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കാണെങ്കിലും വക നൽകുന്നത് ഇതുപോലുള്ള എഴുത്തുകളാണ്, ആ പറഞ്ഞ പോലത്തെ തീരുമാനങ്ങളാണ്, അങ്ങനെ ജീവിക്കുന്നവരാണ്��
ReplyDelete