Friday, 13 April 2018

നീതി


ഒന്നും പറയാൻ കഴിയുന്നില്ല.... ഹാഷ് ടാഗിൽ കുഞ്ഞേ നിനക്ക്‌ നീതി കിട്ടണം എന്ന് പോസ്റ്റുകൾ കണ്ടും കേട്ടും മടുത്തു.... 


 നമുക്കൊക്കെ പ്രതികരണശേഷി വാക്കുകളിൽ മാത്രമേയുള്ളൂ..... 

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട എത്രപേരുടെ ലിസ്റ്റ് നമുക്ക് മുൻപിലുണ്ട്..... ആർക്കൊക്കെ നീതി കിട്ടി???? 

അല്ല ഈ നീതി എന്ന് പറയുന്നത് കൊണ്ട് ഇവര് ഉദ്ദേശിക്കുന്നത് എന്താ??? കുറ്റവാളികളെ ജയിലിലടച്ചു അവർക്കു മൃഷ്ട്ടാന്നം വെട്ടി വിഴുങ്ങാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നതോ???

 അതോ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാരിന്റെ വകയുള്ള ആശ്വാസ ഫണ്ടോ???? 

എങ്ങനെയാ നീതി നേടി കൊടുക്കുന്നത്???

 ആർത്തവത്തെയും അശുദ്ധിയേയും പേടിക്കുന്ന ദൈവം തന്റെ തിരുസന്നിധിയിൽ വെച്ച് ഒരു പിഞ്ചു കുഞ്ഞിനെ ശവം തീനികൾ കൊത്തിപ്പറിക്കുന്നതു കണ്ടു രസിച്ചെന്നോ..... 

കഷ്ട്ടം.... എങ്കിൽ അവിടെ ദൈവീകമായ ഒന്നുമില്ലെന്ന് വേണം കരുതാൻ.... 

വെറും വിഗ്രഹം മാത്രം.... 

കാണിക്ക ഇടുന്ന നാണയത്തുട്ടുകൾ പെറുക്കി കൂട്ടാൻ വ്യഗ്രത കാണിക്കുന്ന കുറേ മനുഷ്യമൃഗങ്ങളുടെ അമ്പലങ്ങളും പള്ളികളും ഇനിയും നരാധമൻമ്മാർക്ക് വഴിയൊരുക്കി കൊടുക്കും...... 

ജാതീം മതോം പറഞ്ഞു പേക്കൂത്തു നടത്തുന്നവരുടെ കൂടെയേ നീതി കാക്കേണ്ടവർ പോലുമുള്ളൂ..... 

പണം കൂടുതൽ നൽകിയാൽ ദൈവത്തെ കാണിക്കാം എന്ന് ചിന്തിക്കുന്നവരും കോടികൾ മുടക്കി ആരാധനാലയങ്ങൾ പണിതു ഭക്തരെ സൃഷ്ട്ടിക്കുന്നവരോടും പുച്ഛം മാത്രം....

 വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിലും ജാതിയുടെയും മതത്തിന്റെയും പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ഭ്രാന്തു കാണിക്കുന്ന കൃമികീടങ്ങളാണ് ഇല്ലാതാവേണ്ടത്.......

 അല്ലെങ്കിൽ ഇനിയും നാളെ മറ്റൊരു പേരിൽ ഒരു ഹാഷ്ടാഗ് കൂടി വരും.... അതാരുമാവാം...... 

എന്നെ പോലുള്ളവർ അന്നും പ്രതികരണശേഷി ഇല്ലാതെ ഒരു ഫേസ്ബുക് പോസ്റ്റിലെ വരികളായോ വാക്കുകളായോ അതിനെയോർത്തു വിലപിക്കുകയും ചെയ്യും....... ആസിഫാ

നീയെനിക്കെത്രമേൽ പ്രിയപ്പെട്ടതായിരുന്നെന്നറിയാൻ

നിന്നിൽ ഞാൻ അവശേഷിപ്പിച്ച ഓർമ്മകളുടെ നെടുവീർപ്പുകൾ പോരാതെ വരും.....

നമ്മളിരുവരും ദൂരം താണ്ടിയ വീചികളിൽ, ഇനി നീ

തനിച്ചൊന്നു പോയ് വരിക.

പാതി മാഞ്ഞ ചുവരെഴുത്തുകളിൽ

നാട്യങ്ങളില്ലാതെ പരസ്പ്പരം ഉറ്റു നോക്കുന്ന നമ്മുടെ പേരുകൾ

കൊത്തി വച്ചിരിക്കുന്നത് കാണാം...

സൂക്ഷിച്ചു നോക്കിയാൽ അക്ഷരങ്ങളിലെ മുറിപ്പാടുകളിൽ ചോര ചിന്തിയ നിനവുകൾ

നിന്നെ നോക്കി ചിരിക്കും...

1 comment:

  1. ഇത് ദൈവത്തിന്റെ കഴിവുകളുടെയും കഴിവുകേടുകളുടെയും കണക്കെടുക്കേണ്ട സമയം മാത്രമല്ല. ഈ കൊലപാതകത്തിൽ കൃത്യമായും രാഷ്ട്രീയമുണ്ട്, മതമുണ്ട്. ആ രാഷ്ട്രീയത്തെ തള്ളിപ്പറയേണ്ട, തള്ളിക്കളയേണ്ട സമയം കൂടിയാണിത്.

    ReplyDelete

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...