നീയെനിക്കെത്രമേൽ പ്രിയപ്പെട്ടതായിരുന്നെന്നറിയാൻ
നിന്നിൽ ഞാൻ അവശേഷിപ്പിച്ച
ഓർമ്മകളുടെ നെടുവീർപ്പുകൾ പോരാതെ വരും.....
നമ്മളിരുവരും ദൂരം താണ്ടിയ വീചികളിൽ, ഇനി നീ
തനിച്ചൊന്നു പോയ് വരിക.
പാതി മാഞ്ഞ ചുവരെഴുത്തുകളിൽ
നാട്യങ്ങളില്ലാതെ പരസ്പ്പരം ഉറ്റു നോക്കുന്ന നമ്മുടെ പേരുകൾ
കൊത്തി വച്ചിരിക്കുന്നത് കാണാം...
സൂക്ഷിച്ചു നോക്കിയാൽ അക്ഷരങ്ങളിലെ മുറിപ്പാടുകളിൽ ചോര ചിന്തിയ നിനവുകൾ
നിന്നെ നോക്കി ചിരിക്കും...
കാലമതിന്റെ യാത്രയിൽ നുള്ളി നോവിച്ച നമ്മുടെ സ്വപ്നങ്ങളെ പിഴുതെടുത്തു ആരുമറിയാതെ ഭാണ്ഡക്കെട്ടിലമർത്തി ഒതുക്കി
വച്ചെങ്കിലും, ഉറക്കമില്ലാത്ത രാവുകളിലത് കണ്ണീരോർമ്മയായ് തേങ്ങുന്നത് കേൾക്കാം...
നമുക്കിടയിലെ ഇഷ്ട്ടാനിഷ്ടങ്ങളെ
ഒരു നേർരേഖയിൽ കൊരുത്തു
വച്ചിരിക്കുന്നത് കാണാം....
ഒന്നുകൂടി ഉള്ളറിഞ്ഞു നോക്കിയാൽ
നീ അറിഞ്ഞു കൊണ്ട് മറന്നു വച്ചൊരെന്നെ കാണാം....
☺

No comments:
Post a Comment