Monday, 17 September 2018

ചില ഇഷ്ട്ടങ്ങൾ

ചിലരോടൊക്കെ നമുക്ക് ഒരുപാടിഷ്ട്ടം തോന്നാറില്ലേ...
എന്തുകൊണ്ട് എങ്ങനെ എന്നൊക്കെ ചോദിച്ചാൽ ഒരുത്തരം നൽകാൻ ഇച്ചിരി പാടാണ്.....
ഒരാളെ നമ്മൾ നമ്മളേക്കാൾ ഇഷ്ട്ടപ്പെടുമ്പോ അത് പ്രണയമായി മാറിയേക്കാം..
പക്ഷെ ഇവിടെയത് പ്രണയത്തെക്കാളും മനോഹരമായ മറ്റൊരു ആത്മ്മബന്ധമാണ്.....
ഉപാധികളില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന അത്തരം ബന്ധങ്ങളെ വെറുമൊരു സൗഹൃദത്തിന്റെ ചട്ടക്കൂടിൽ മാറ്റി നിർത്താനും തോന്നില്ല....
അദൃശ്യമായ കരവലയങ്ങൾക്കിടയിൽ നിസ്വാർത്ഥമായ ചിന്തകളിൽ ഇടയ്ക്കെപ്പോഴും പറയാതെ വന്നു ചേരുന്ന ഒരിഷ്ട്ടം....
കണ്ടുമുട്ടുകയെന്നത് വിധിയുടെ തീരുമാനവും ഒരു വാക്കെങ്കിലും മിണ്ടുകയെന്നത് ഒരുപക്ഷെ അപൂർണ്ണമായും തന്നെ അവശേഷിച്ചേക്കാം....
എങ്കിലും ഉള്ളിൽ ഇങ്ങനെയും ചില ഇഷ്ട്ടങ്ങൾ കൊണ്ട് കൂടു കൂട്ടിയ ബന്ധങ്ങളുണ്ട്..... വാക്കുകളാൽ പറയാൻ കഴിയാത്തത്...
അക്ഷരങ്ങൾ നിറച്ച തൂലികയിൽ മൗനമായിരിക്കുന്നത്....
കയ്യകലം ദൂരെയാണെങ്കിലും കയ്യെത്തും ദൂരത്തുള്ള പോലെ
...

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...