Monday, 24 September 2018

സ്വപ്നം



ഒരു സ്വപ്നം.....  കണ്ടു മതിവരാതെ പാതി മാഞ്ഞു പോയൊരു സ്വപ്നം...... എന്തു സ്വപ്നം ആണെന്ന് പറയുന്നില്ല.... നിനക്ക് വട്ടാണെന്ന് കേൾക്കുന്നവര് പറയും..... ഭ്രാന്തൻ ചിന്തകൾ മാത്രം മനസ്സിൽ കൂടു കൂട്ടിയൊരാൾക്കു പൂതി തീരുവോളം കാണാൻ കൊതിയുള്ള ഒരു സ്വപ്നം.....അത്രന്നെ.......   സത്യം പറഞ്ഞാൽ ബ്രിഗേഡിൽ, ട്രാഫിക്കിൽ പോസ്റ്റായി ഇരുന്നു ഇങ്ങനെ കുത്തിക്കുറിക്കുമ്പോഴും ആ സ്വപ്നത്തിന്റെ ഹാങ്ങോവർ മാറീട്ടില്ല... ഒക്കെ നശിപ്പിച്ചത് ആദീടെ രാവിലത്തെ ഫോൺ കാൾ ആണ്........ എന്തു അത്യാവശ്യം ഉണ്ടായിട്ടാണാവോ രാവിലെ വിളിച്ചു ആ കുഞ്ഞു സ്വപ്നത്തെ തട്ടിയുണർത്തിയത്.......  പാതി നിന്ന് പോയതിന്റെ ബാക്കി കാണാനും പറ്റിയില്ല........ കണ്ണടച്ച് മൂടിപ്പുതച്ചു കിടന്നിട്ടും ആ സ്വപ്നം അതിന്റെ ഏഴയലത്തു പോലും എത്തി നോക്കിയില്ല.....
ശെരിക്കും ഈ സ്വപ്നങ്ങളൊക്കെ റെക്കോർഡ് ചെയ്തു വെക്കാൻ പറ്റിയിരുന്നെങ്കിലെന്നു ആരാണ്ടോ പറഞ്ഞു കേട്ടിട്ടുണ്ട്....... ഇന്ന് ഞാനും അത് ആഗ്രഹിച്ചു....... ഒന്നുകൂടി കാണാൻ പറ്റിയിരുന്നെങ്കിൽ.......


No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...