Thursday, 24 January 2019

എന്റെ കുഞ്ഞൂഞ്ഞു മോഷണങ്ങൾ 💜

ഇത്തിക്കരപ്പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടേയുമൊക്കെ കഥകളും സിനിമകളും സീരിയലുമൊക്കെ കണ്ടു വളർന്നൊരു തലമുറയാണ് നമ്മളുടേത്.... 
നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളിൽ, മാറാല വന്നു കാഴ്ചകൾ തെല്ലും ഒളിമങ്ങാത്ത ആ മനസ്സിന്റെ ഉള്ളായങ്ങളിലേക്കൊന്നു ഒളിഞ്ഞു നോക്കിയാൽ നമുക്ക് കാണാം ഒരു കുഞ്ഞു കള്ളിയെ അല്ലെങ്കിൽ കള്ളനെ...

അടുക്കളയിൽ അമ്മയുടെ കടുക് പാത്രത്തിലെ ചില്ലറതുട്ടുകൾ മുതൽ അല്ലറ ചില്ലറ കുഞ്ഞൂഞ്ഞു മോഷണം നടത്താത്തവർ ആരും ഉണ്ടാവില്ല ...ചേച്ചിയ്ക്ക് ഒരു ചെറിയ വലിയ ദനസമ്പാദ്യം ഉണ്ടായിരുന്നു... ഒരു പൗഡർ ടിന്നിൽ.....ദിവസവും അതിന്റ വെയ്റ്റ് നോക്കി ഭാവിയിൽ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ തയാറാക്കും അവൾ.... നിഷ്ക്കളങ്കയായ കുഞ്ഞു ഞാൻ അതൊക്കെ കേട്ട് വളരെ സപ്പോർട്ട് ചെയ്തു നിക്കും... 
കുറച്ചീസം കഴിഞ്ഞപ്പോ പൗഡർ ടിന്നിന്റെ കനം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നൊരു പരാതി വീട്ടു കൂട്ടത്തിൽ ഉയർന്നു തുടങ്ങി.... എങ്ങനെ ആര് ഇതൊന്നും മനസ്സിലാവുന്നില്ല... ഞാൻ നേരത്തെ പറഞ്ഞല്ലോ ഞാൻ നിഷ്ക്കളങ്കയാണെന്ന് ..ആ നിഷ്ക്കളങ്കത്വം എനിക്ക് പാരയായി...
ഒരു വെള്ളിയാഴ്ച നേരം പുതിയ സിനിമാ പാട്ട് ബുക്ക് വാങ്ങിക്കാൻ പൈസ എടുക്കാൻ പൗഡർ ടിന്നിനോട് യുദ്ധം ചെയ്യുന്ന ചേച്ചിയേ കണ്ടപ്പോ എന്റെ പിഞ്ചു മനസ്സിന് സഹതാപം തോന്നി...

ഇയ്യ്‌ എന്തുത് കാട്ടുന്നേ ഇങ്ങനൊന്നും ചെയ്താ ആയിന്റുള്ളിക്കൂടി പൈസ വരൂല ഒരു സ്കെയിൽ ഇട്ടു തോണ്ടി എടുക്കൂ (നമ്മൾക്ക് സ്കെയിൽ കൊണ്ടൊക്കെ ഇതൊക്കെയേ ഉപയോഗമുള്ളൂ )പറഞ്ഞു കഴിഞ്ഞതും അവളൊരു അലറലായിരുന്നു...
അച്ഛാ ദേ ഈ പിശാശ് സാധനം സ്കെയിൽ കൊണ്ട് തോണ്ടിയാ എന്റെ പൈസ അടിച്ചു മാറ്റിയതെന്നും പറഞ്ഞു..... ഒരു നിമിഷത്തെ വിവരക്കേട് വരുത്തി വച്ച വിനയേ .....പിന്നൊന്നും പറയേണ്ട (sad bgm)...

മൂന്ന് കിലോമീറ്ററോളം നടന്നു ആയിരുന്നു ഞാൻ എട്ടു മുതൽ +2 വരെ സ്കൂളിൽ പോയിരുന്നത്..... പാലോറ ഹയർ സെക്കന്ററി സ്കൂൾ.... വയലുകളും അരുവികളും തോടുകളും കുളവും താണ്ടി ഒരു കുന്നിൻ പുറത്തുള്ള മനോഹരമായ സ്കൂൾ.....
പൊതുവേ സ്കൂളിൽ ഞാനും എന്റെ ചങ്ക് രണ്ടൂന്ന് പേരും കവിയൂർ പൊന്നമ്മ ലൈൻ ആയിരുന്നു.... അത്രേം പാവം പിള്ളേർസ്... പക്ഷേ ഞങ്ങൾക്കിടയിലെ ഞങ്ങളെ മറ്റാർക്കും അറിയില്ല..... ഞങ്ങളുടെ ആ കുഞ്ഞു സാമ്രാജ്യത്തിലെ സുരേഷ് ഗോപിയും രാജൻ പി ദേവുമായിരുന്നു ഞങ്ങൾ. അടിയ്ക്ക് അടി ഇടിക്കു ഇടി...
കുറേ ദൂരം നടന്നുള്ള യാത്ര ബഹു രസാണ്.... പോകും വഴിക്കുള്ള ചാമ്പങ്ങയും പുളി മരവുമൊന്നും വിട്ടേക്കൂല.... ആയിടയ്ക്കാണ് കമാനത്തിന്റെ അടുത്തേ പറമ്പിൽ ആരൊക്കെയോ നാട്ടുകാർ കൃഷി തുടങ്ങിയേ... എല്ലാമുണ്ട്. പാവയ്ക്കയുണ്ട് പയറുണ്ട് ചീരോ മുളകുണ്ട് വെള്ളരിയുണ്ട് കുമ്പളമുണ്ട് എല്ലാം ..
കുട്ടിക്കാലം തൊട്ടേ അതായത് കായ് ഇട്ടു വെള്ളരി കുഞ്ഞായി വെള്ളരി പ്രായപൂർത്തി ആകുംവരെയുള്ള കാഴ്ചകൾ എന്നും കാണുന്നെ കൊണ്ടാവും അതിനോടൊരു വാത്സല്യം തോന്നി 
വൈകീട്ട് സ്കൂൾ കഴിഞ്ഞു വരുമ്പോ ആരും കാണാതെ പറിച്ചു ഞങ്ങൾ ബാഗിലാക്കി..... വീട്ടിൽ ചെന്ന് കേറുമ്പോ ഭയങ്കര അഭിമാനം ആയിരുന്നു.... ഞാൻ കൊണ്ട് വന്ന പച്ചക്കറി വച്ചൊരു കൂട്ടാനൊക്കെ സ്വപ്നം കണ്ട എന്റെ മുന്നിലേക്ക്‌ മുറ്റത്തെ കുരുമുളക് വള്ളി കൊണ്ടുള്ള അടിയുടെ പൂരമായിരുന്നു (വീണ്ടും sad bgm)
പിന്നെയൊരിക്കൽ അമ്മ ഉപ്പിലിട്ടത് ഒളിപ്പിച്ചു വച്ചതു തിരഞ്ഞു മേശയ്ക്കിടയിൽ നുഴഞ്ഞു കേറി കഴുത്തുളുക്കി വൈദ്യര് വന്നു കുഴമ്പിടേണ്ടി വന്ന ശേഷം നമ്മള് നിർത്തി.....
ഈ കുഞ്ഞൂഞ്ഞു മോഷണം.... അതോടെ നിർത്തി നല്ല കുട്ടിയായി.....
ഓർത്തെടുക്കാൻ ഇപ്പൊ ഇങ്ങനെ കുറേ ഓർമ്മകളുണ്ട്... ഇടയ്ക്ക് ഓരോ ചിരിയോർമ്മയായി കണ്ണീരുപ്പ് ചേർന്നൊരു സുഖമുള്ള നൊമ്പരമായി......

No comments:

Post a Comment

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...