നീ എന്നോട് ക്ഷമിക്കുക !
എന്റെ മൗനം മാത്രമായിരുന്നു
നിനക്കുള്ള മറുപടി.
ഒന്നും പറയാനെനിക്ക്
ആവുമായിരുന്നില്ല ..
നീ അറിഞ്ഞില്ലെങ്കിലും
നിന്നോടുള്ള സ്നേഹത്തിന്റെ
പുകമറയ്ക്കപ്പുറം ഞാൻ
വെന്തുരുകുകായായിരുന്നു ...
സ്നേഹമഭിനയിച്ചു ഞാൻ
നിന്നെ കാപട്യപ്പെടുത്തിയില്ല .
ഉള്ളിലെ സ്നേഹമൊരു
നൊമ്പരമായ് ………
ആരോടും പറയാതെ,
നീ പോലുമറിയാതെ ,
എന്റെ സ്വപ്നങ്ങളിൽ
മാത്രമായ് സൂക്ഷിച്ചു.
പകലിന്റെ തീക്ഷ്ണതയിൽ
ഞാനതിനെ ഉള്ളിലടക്കി പിടിച്ചു.
ഒരു വേനൽ ചൂടിനും നിന്റെ സ്നേഹം
വിട്ടു കൊടുക്കാൻ ഞാനാഗ്രഹിച്ചില്ല .
രാവിന്റെ നിശബ്ദതയിൽ
ഞാനതിനോട് സല്ലപിച്ചു.
രാത്രിയാമങ്ങളിൽ നിന്റെ സ്നേഹം
മീട്ടിയ സംഗീതമെന്നിൽ
കവിതയായ് പുനർജനിച്ചു.
എന്നോടു നീ ക്ഷമിക്കുക!!
കാരണം,ഞാൻ നിന്നെയിന്നും
അത്രമേൽ സ്നേഹിക്കുന്നു.
ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല
ആഗ്രഹങ്ങളും പിടിവാശികളുമില്ല
നീയെന്റെ സ്നേഹമിനി
അറിയണമെന്നുമില്ല.
കാലം പറയാൻ മറന്ന കഥയിലെ
അറിയാതെ പോയ പ്രണയം
ഇനിയും ജീവിക്കട്ടെ ……
ഏകാന്തമാം യാത്രയിലെ
നിശബ്ദമായ വീഥിയിലെങ്ങോ
കണ്ടുമുട്ടിയ നമ്മുടെ സ്നേഹം
ഇനിയും ജീവിക്കട്ടെ……
ഒരിക്കലും നഷ്ടപ്പെടാത്ത
ഓർമ്മകളിലൂടെയെങ്കിലും.…

nice
ReplyDeleteheart touching.......
ReplyDelete