നമ്മുടെയൊക്കെ മനസ്സ് വെറും blank ആയി പോവുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ..... ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ ചിലരുടെയൊക്കെ മുൻപിൽ നമ്മൾ ഒരു പരിഹാസപാത്രമാവുന്ന അവസ്ഥ..... ഒന്നു ചിരിക്കാനോ ഒരു താങ്ങിനു കൂടെ നിൽക്കാൻ പോലും ആരുമില്ലാത്ത ആ നിമിഷം....ആ നേരത്ത് നമ്മുടെ ഉള്ളിൽ ഒരു പ്രാർഥന ഉണ്ടാവും.... എല്ലാം നല്ലതിന് വേണ്ടിയാവണേ എന്ന ചിന്ത..... ആ പ്രാർത്ഥനയിൽ വിശ്വസിച്ചു ആ ചിന്തയിൽ മുറുകെ പിടിച്ചു മുന്നോട്ടു പോവണം.... കൈവിട്ടു പോയെന്നു കരുതിയ പുഞ്ചിരിയൊക്കെ ചുണ്ടിൽ താനേ അങ്ങ് വന്നോളും.....
ദൈവത്തിന്റെ സമ്മാനമാണ് നമ്മുടെയൊക്കെ മനസ്സ് നിറഞ്ഞുള്ള പുഞ്ചിരി... ആ സമ്മാനം കുറേയൊക്കെ മറ്റുള്ളവർക്കും കൂടി കൊടുത്തേക്കാം.. അവരും സന്തോഷിക്കട്ടെ പുഞ്ചിരിക്കട്ടെ....അപ്പോ പിന്നെ എല്ലാരും ഒന്നു പൊട്ടിചിരിച്ചോളൂ..... ചിരിക്കുന്നത് നല്ലതാണെന്നല്ലേ പറയണേ....

ഒരുപക്ഷേ ചില നഷ്ട്ടങ്ങളും വേദനകളും
ReplyDeleteമറ്റൊരു നല്ല തുടക്കത്തിന്റെ സൂചനയായിരിക്കും.,
ചിരിക്കുക മതിമറന്ന്
കരയുക ആരും കാണാതെ...😶😶
ഞാൻ😉😔