നീ ഒരു പെണ്ണാണ്.....
നിന്റെ ത്യാഗത്തിന്റെയും മഹത്വത്തിന്റെയും കണ്ണുനീർ തുള്ളികളെ പോലും നിഷ്പ്രയാസം പുഞ്ചിരിയാക്കി മാറ്റാൻ നിനക്ക് കഴിയും...
ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നിന്റെ കൂടെ കൂട്ടി പറന്നുയരാൻ കഴിയുന്നത്രയും നിന്റെ ലോകമാണ്..
വാനോളം കുതിച്ചുയരാൻ കഴിയണം നിനക്ക്.....
ഭയപ്പെടരുത് ഒന്നിനെയും...
തോളോട് ചേർന്ന് നടന്ന സൗഹൃദങ്ങളെ ഒരിക്കൽ പോലും, നീയൊരു വെല്ല്യ പെണ്ണായി ഇനി അടക്കത്തിലും ഒതുക്കത്തിലും നടക്കണം എന്ന അസ്വാതന്ത്ര്യത്തിന്റെ കയ്പ്പേറിയ വാക്കിനാൽ തളയ്ക്കാൻ നോക്കുന്നവർക്ക് മുൻപിൽ നിസ്സംഗതയോടെ ശിരസ്സ് കുനിക്കരുത്....
കൂട്ട് കൂടണം നീ നിനക്ക് പ്രിയമുള്ളതെന്തിനോടും...
തിരിച്ചറിവുകൾ ഉണ്ടായിരിക്കേണം ഓരോ ചലനത്തിലും.....
കണ്ണുകൾ പോലും നിന്റെ നേരിന്റെ കഥകൾ ഓതണം....
ഉണ്ണിയാർച്ചയുടെ ശൗര്യം നിന്റെ ഓരോ വാക്കിലും ചാട്ടവാർ പോലെ ആഞ്ഞടിക്കണം .....
എങ്കിലും ഓർക്കുക,
ആണൊരുത്തന്റെ കൈക്കുള്ളിൽ നീ സുരക്ഷിതയാണ്... ചെകുത്താൻമ്മാരുടെ കറപുരണ്ട മനസ്സുള്ള നീചന്മാരെ തിരിച്ചറിഞ്ഞാൽ മാത്രം മതി നീ....
നീയൊരു അമ്മയാണ്... ഏട്ടന്റെ കുഞ്ഞു പെങ്ങളാണ്.....
ഒരു നല്ല ചങ്ങാതിയുടെ ചങ്കാണ്....
തളർന്നു പോവുന്നിടം നിനക്ക് കൈത്താങ്ങായി അവരുണ്ട് കൂടെ....
ഇടറിയ നിന്റെ സ്വരത്തിന്റെ വിറ പോലും തിരിച്ചറിയാൻ കഴിയും അവർക്കു......
തോറ്റു കൊടുക്കരുത് തെറ്റിന്റെ മുൻപിൽ....
ശെരികളാണ് നീ ചൂണ്ടി കാണിക്കേണ്ടത്.....
അപൂർണ്ണമായതൊന്നും നിനക്ക് സാധ്യമാക്കാൻ കഴിയാതെ പോവരുത്.. ഒരിക്കലും...........

ഒരു ലൈക് ബട്ടന്റെ കുറവുണ്ടിവിടെ..
ReplyDelete