Thursday, 8 December 2016

പ്രണയം.......




ഈ ജന്മം ഞാൻ ജീവിച്ചു തീർക്കുന്നത്

ജീവിക്കാനുള്ള എന്റെ കൊതി കൊണ്ടല്ല..

നിന്റെ ഓർമ്മകൾ കൂടെയുള്ള ഈ ജീവിതം

ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

ഇനിയൊരു പുനർജന്മം ഉണ്ടെങ്കിൽ പോലും
നീയോ, നിന്റെ ഓർമ്മകളോ എനിക്കൊപ്പം
ഉണ്ടാകുമെന്ന് എനിക്കെങ്ങനെ പ്രതീക്ഷിക്കാനാവും..!?



Wednesday, 7 December 2016

നിനക്കായ്

   

 ഞാൻ നിന്നെ സ്നേഹിച്ചതു പോലെ ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല..

ഒരു സങ്കൽപ്പ ലോകത്തായിരുന്നു ഞാൻ..
അതാവാം നീയെന്നെ അറിയാതെ പോയതും..
ലക്ഷ്യമില്ലാത്ത  യാത്രയിൽ ഒത്തിരി സ്നേഹം തോന്നിയത് നിന്നോട് മാത്രമായിരുന്നു..
ആദ്യമായും..
അവസാനമായും..
ഒന്നും പ്രതീക്ഷിക്കാതെ എന്റെ യാത്രയില് ഞാൻ നിന്നേയും കൂട്ടി..
ഇന്നും ഞാനെന്റെ യാത്രയിലാണ്..

എവിടേയോ ആർക്കോ സ്വന്തമായ നിന്റെ ഓർമ്മകളോടൊപ്പം...

Monday, 5 December 2016

യാത്ര


ഒരു യാത്ര പോവണം എന്നുണ്ട് എനിക്ക്.. 

ആരോടും പറയാതെ,പെട്ടെന്ന്..
ഒരു രാത്രി സഞ്ചാരിയെ പോലെഇരുട്ടിന്റെ മറവുകളെ ഭയക്കാതെ....
 രാവിന്റെ തേങ്ങലുകളെ തട്ടി തെറിപ്പിച്ചുകാലവും നേരവും വക വയ്ക്കാതെ..
ഒറ്റക്കൊരു യാത്ര ......

Wednesday, 30 November 2016

ഡിസംബർ

ഒരു ഡിസംബർ കൂടി വീണ്ടും ഒരോർമ്മ പെടുത്തൽ പോലെ നമുക്കിടയിലേക്കു കടന്നു വരുന്നു ........പിന്തിരിഞ്ഞു നോക്കുമ്പോൾ നേടിയതിനെക്കാളേറെ നഷ്ട്ടങ്ങൾ മാത്രം.......കൂടെയുണ്ടാവുമെന്നു പറഞ്ഞു കൈ ചേർത്ത് പിടിച്ച സൌഹൃദങ്ങളും ,അർത്ഥ ശൂന്ന്യമായ ചിന്തകളാൽ സ്വയമൊരുക്കിയ സ്വപ്നങ്ങളും ഒരു നൂൽ പാലത്തിനു അപ്പുറം നിന്ന് വെറുതെ ഗോഷ്ട്ടി കാണിക്കുന്നു.......ഒരു പക്ഷെ നിമിഷങ്ങള് ഓരോന്നും ഇന്നലകളായി കലണ്ടർ താളുകളിൽ മറയുബോയും ഡിസംബറിന്റെ തണുപ്പുള്ള പ്രഭാതങ്ങളിൽ ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികൾക്കും പറയാനുണ്ടാവും എഴുതി പൂര്തിയാക്കാതെ പോയ സൌഹൃദത്തിന്റെ , ഉറക്കം ഉണര്ന്നപ്പോയേക്കും കൈ വിട്ടു പോയ ചില സ്വപ്നങ്ങളുടെ കഥ............. 

Monday, 28 November 2016

നഷ്ടപ്രണയം


ഇനിയൊരിക്കൽ കൂടി നമ്മൾ കാണും !

എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ് 
ഇന്നലകളിലെന്നോ
ഒരപൂർണ്ണ ചിത്രമായ്‌ 
ഞാൻ നിന്നിലവശേഷിചിരിക്കാം …
അല്ലെങ്കിൽ നിന്റെയോർമകളിൽ 
നിന്നുപോലും നീയെന്നെ 
എങ്ങോ പകുത്തു മാറ്റിയേക്കാം 
എങ്കിലും ജീവിതത്തിന്റെ 
 നിമിഷങ്ങളിലെക്കൊരു 
തിരിഞ്ഞു നോട്ടമെന്റെ 
മനസാഗ്രഹിക്കുന്നതു പോലെ 
നിമിഷമാത്രയിലെല്ലാം മറക്കാൻ 
സാധിക്കാതതിനാലാവാം അങ്ങനെ 
എന്നിലെ മൗനമായിരുന്നു 
എന്റെ തെറ്റെങ്കിൽ ,
എല്ലാം പരഞ്ഞൊന്നു 
മാപ്പു ചോദിക്കണം എന്നുണ്ട് .
എനിക്കറിയാം , എന്റെ മൌനത്തിന്റെ 
അകത്തളങ്ങളിൽ ഞാൻ 
എന്നും തനിച്ചായിരുന്നു .
മൌനമായെങ്കിലും എന്നിലെ 
സ്നേഹം നീ അറിഞ്ഞതില്ല …
കാലം പോലെ നീയും 
അകന്നു മാറിയപ്പോൾ 
ഞാൻ മനസിലാക്കുന്നു 
സ്നെഹമൊരിക്കലും മൌനമായ് 
നടിക്കരുത്...
മൌനതിന്റെ നിശബ്ദത 
സ്നേഹത്തെ നൊമ്പരപ്പെടുതും 
എന്നെന്നേക്കുമായി നഷ്ട്ടപ്പെടുതും 
പക്ഷെ വൈകിപ്പോയി..
ഒരിക്കൽക്കൂടി കണ്ടുമുട്ടാമെന്നല്ലാതെ ഒരു കൂടിചെരലിണോ 
ഏറ്റു പറച്ചിൽ ഇനോ  
ജന്മമിനി നമുക്കാവില്ല 
സ്വയമറിഞ്ഞു സ്വീകരിച്ച 
നഷ്ട്ടത്തിന്റെ നൊമ്പരം 
വെറുമൊരു ഓർമ മാത്രമാവും.
എവിടെ നിന്നോ തുടങ്ങിയ 
എന്റെ യാത്ര അവസാനിക്കാറായ പോലെ 
 നിമിഷത്തിലും പാതിയടഞ്ഞ 
കണ്ണുകളാൽ ഞാൻ നിന്നെ 
തിരഞ്ഞു കൊണ്ടേയിരിക്കുന്നു...
ഓർമ്മകൾ നോവിക്കുമെങ്കിലും 
നിന്റെ ഒർമ്മകളിലലിയാൻ 
ഞാനിന്നുമാഗ്രഹിക്കുന്നു.
എന്റെ വിറയാർന്ന കൈകളാൽ 
പകർത്തിയ  അക്ഷരങ്ങളെല്ലാം 
മിഴിനീരാൽ നനയുന്നുവെങ്കിലും 
പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.. 
നീ ചാരെ വന്നണയുന്ന 
 നിമിഷത്തിന്റെ സ്പന്ദനതിനു 

കാതോർത്ത് …………

Sunday, 27 November 2016

ഓട്ടോഗ്രാഫ്

                                  



         കുറേ കാലത്തിനു ശേഷം പഴയ ചില പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നും കിട്ടിയതാ ഓട്ടോഗ്രാഫ്സ് …. നല്ല സൗഹൃദങ്ങളും ബന്ധങ്ങളുമാണു ജീവിതത്തിന്റെ വലിയൊരു അനുഗ്രഹം എന്ന് പറയുന്നത് ശരിയാപഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാ ബന്ധങ്ങളും ... പുറമേ ചിരിച്ചു ഉള്ളിൽ കൊഞ്ഞനം കുത്തുന്ന ചിലതുണ്ട് ...നമ്മൾ ആത്മാർഥമായി സ്നേഹിച്ചു കൂടെ കൂട്ടും...അവരുടേത് കപടമായ സൌഹൃദം ആണെന്നു കാലം പല തവണ Screen Shot എടുത്തു കാണിച്ചു തന്നെങ്കിലും നീയെന്റെ ചങ്കാണെന്നു പറയുന്ന അവരുടെ കൃതൃമമായ സൌഹൃദത്തിനു മുന്നിൽ വീണ്ടും നമ്മൾ ഒരു കോമാളിയെ പോലെ നിന്ന് കൊടുക്കും....ഉള്ളിന്റെയുള്ളിൽ നമ്മളോടു തന്നെ ഒരു പുച്ഛം തോന്നുമെങ്കിലും സ്വയം ആശ്വസിക്കും ...നമ്മുടെ സൗഹൃദം സത്യമായതു കൊണ്ടു മാത്രം ...ഇത്തരം സൗഹൃദങ്ങളെ വേരോടെ പിഴുതെടുത്ത്വെളിച്ചം കാണിക്കാതെ ഒരു ഭാണ്ഡത്തിൽ മൂടി കെട്ടി വെക്കണം...ശ്വാസം കിട്ടാതെ നീറി പുകയുമ്പോൾ നന്നായിക്കോളും ....എന്നിട്ട് ഓട്ടോഗ്രാഫിന്റെ പേജുകൾ ഓരോന്നായി മറിച്ചു നോക്കണം ... നിഷ്കളങ്കമായ കുറേ ചങ്ങാതിമാരെ കാണാൻ കഴിയും .. ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു കൈ ചേർത്തു പിടിച്ചു നടന്ന ചങ്ങാതിമാരെ . . .അറിഞ്ഞു കൊണ്ടു മറന്നത് അല്ലെങ്കിലും ഇവരിൽ പലരുമായും contact ഇല്ല എന്നതു നീറുന്ന സത്യം തന്നെയാണു...എവിടെയാണാവോ……? ഓർമ്മയുടെ മണിപന്തലിൽ മറവിയുടെ തിരശീല വീഴാതിരികട്ടെ എന്നെഴുതിയ വൃന്ദയും ,ഓർത്തു വെക്കാൻ നല്ല മനസുള്ളപ്പോൾ എന്തിനാണീ ഓട്ടോഗ്രാഫ് എന്നു ചോദിച്ച ബിജോയും കാലത്തിന്റെ നെട്ടോട്ടത്തിനിടയിൽ നമുക്ക് ഇനിയും കണ്ടുമുട്ടാമെന്നു പറഞ്ഞ ആതിരയും ഇപ്പോ എവിടെയാണാവോ .…? മാറ്റം അനിവാര്യതയാണ് കണ്ടുമുട്ടലും വെര്പാടുമത്തെ. എങ്കിലും മനസ് വല്ലാതെ കൊതിക്കുന്നുണ്ട്പിറകിലെക്കൊന്നു കൂടി പോയി വരാൻ.
ഓർമ്മകൾക്കെന്തു സുഗന്ധം എൻ ആത്മാവിൻ നഷ്ട്ട സുഗന്ധം എന്നു കവി പറഞ്ഞത് എത്ര ശരിയാഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമായ് മാറിയിരിക്കുന്നു ഒര്മാപുസ്തകത്തിലെ ഓരോ വരികളും …………








Saturday, 26 November 2016

നിശബ്ദപ്രണയം


നീ എന്നോട് ക്ഷമിക്കുക !

എന്റെ മൗനം മാത്രമായിരുന്നു 
നിനക്കുള്ള മറുപടി
ഒന്നും പറയാനെനിക്ക് 
ആവുമായിരുന്നില്ല ..
നീ അറിഞ്ഞില്ലെങ്കിലും 
നിന്നോടുള്ള സ്നേഹത്തിന്റെ 
പുകമറയ്ക്കപ്പുറം ഞാൻ 
വെന്തുരുകുകായായിരുന്നു ...
സ്നേഹമഭിനയിച്ചു ഞാൻ 
നിന്നെ കാപട്യപ്പെടുത്തിയില്ല .
ഉള്ളിലെ സ്നേഹമൊരു 
നൊമ്പരമായ് ………
ആരോടും പറയാതെ
നീ പോലുമറിയാതെ ,
എന്റെ സ്വപ്നങ്ങളിൽ 
മാത്രമായ് സൂക്ഷിച്ചു.
പകലിന്റെ തീക്ഷ്ണതയിൽ 
ഞാനതിനെ ഉള്ളിലടക്കി പിടിച്ചു.
ഒരു വേനൽ ചൂടിനും നിന്റെ സ്നേഹം
 വിട്ടു കൊടുക്കാൻ ഞാനാഗ്രഹിച്ചില്ല .

രാവിന്റെ നിശബ്ദതയിൽ 
ഞാനതിനോട് സല്ലപിച്ചു.
രാത്രിയാമങ്ങളിൽ നിന്റെ സ്നേഹം 
മീട്ടിയ സംഗീതമെന്നിൽ 
കവിതയായ് പുനർജനിച്ചു.
എന്നോടു നീ ക്ഷമിക്കുക!! 
കാരണം,ഞാൻ നിന്നെയിന്നും 
അത്രമേൽ സ്നേഹിക്കുന്നു.
ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല 
ആഗ്രഹങ്ങളും പിടിവാശികളുമില്ല 
നീയെന്റെ സ്നേഹമിനി 
അറിയണമെന്നുമില്ല.
കാലം പറയാൻ മറന്ന കഥയിലെ 
അറിയാതെ പോയ പ്രണയം 
ഇനിയും ജീവിക്കട്ടെ ……
ഏകാന്തമാം യാത്രയിലെ 
നിശബ്ദമായ വീഥിയിലെങ്ങോ 
കണ്ടുമുട്ടിയ നമ്മുടെ സ്നേഹം 
ഇനിയും ജീവിക്കട്ടെ…… 
ഒരിക്കലും നഷ്ടപ്പെടാത്ത 

ഓർമ്മകളിലൂടെയെങ്കിലും.…

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...