നാട്ടിൽ ഉത്സവമാണ് അടുത്ത ആഴ്ച....
തറവാട്ടിൽ എല്ലാരും തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാവും..
ഒരു ഓളം തന്നെയാണ്.. പറമ്പെല്ലാം അടിച്ചുവാരി വൃത്തിയാക്കി മുറ്റം നിറയെ ചാണകം മെഴുകി തളിച്ചു വല്യമ്മ തന്റെ ജോലി ഭംഗിയായി നിർവഹിച്ചിട്ടുണ്ടാവും...
അമ്മയും മേമയും മറ്റെല്ലാരും അവിടെ ഒത്തുകൂടും...
പിടിപ്പതു പണിയാണ് പോലും...
ശെരിയാ. ഉത്സവത്തിന്റെ അന്ന് തറവാട്ടിൽ നിന്നും താലപ്പൊലി ഉണ്ടാവാറുണ്ട്..
എല്ലാരും നോയമ്പെടുത്തു തുളസിയും തെച്ചിയുമൊക്കെ പറിച്ചു താലപ്പൊലിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യും...
ഹോ ഓർക്കുമ്പോൾ തന്നെ ഒരു രസാണ്..
ചെണ്ടമേളവും കാവടിയാട്ടവും എല്ലാം കൊണ്ട് ഉഷാറ് തന്നെ.. .
അന്ന് എല്ലാർക്കും ഭക്ഷണം വീട്ടിൽ നിന്നുമാണ്..
അടിപൊളി സദ്യയൊക്കെ കഴിഞ്ഞു ഞങ്ങൾ പിള്ളേര് സെറ്റ് വീണ്ടും അമ്പലത്തിലേക്ക്..
സത്യം പറഞ്ഞാൽ ഇതുവരെ തിറ മുഴുവനായും കണ്ടിട്ടില്ല.. ..
എങ്ങനെ കാണാനാ അത്രയ്ക്ക് തിക്കും തിരക്കുമാണ് അവിടെ..
അമ്പലപ്പറമ്പ് മുഴുവൻ ചുറ്റി നടക്കാറാണ് പതിവ്..
ഐസും തണ്ണിമത്തനും പൊരിയും മധുരപലഹാരങ്ങളും ഒക്കെ കഴിച്ചു കൈനോട്ടക്കാരി ചേച്ചിയുടെ പുളുവടി കേട്ട് അങ്ങനെ ഓടിച്ചാടി നടക്കാൻ എന്തു രാസമാണെന്നോ.. ..
അമ്മ പറയാറുണ്ട് കുഞ്ഞുനാളിൽ ഞാൻ വലിയൊരു കവറുമായിട്ട അമ്പലത്തിൽ പോവുന്നതെന്ന്..
തിരിച്ചു വരുമ്പോൾ അത് നിറയെ വളയും മാലയും കളിക്കോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കും.. കുപ്പിവളകളായിരുന്നു craze.
പരിചയക്കാരുടെ എല്ലാരുടേം വക എന്തെങ്കിലുമൊക്കെ വാങ്ങി തരും.. അമ്പലപ്പറമ്പിലെ ഓർമ്മകൾക്ക് ഇന്നും പഴമയുടെ ഒരു സുഗന്ധമുണ്ട്.. ചെണ്ടമേളത്തിൽ ലയിച്ചു അതിന്റെയൊപ്പം നമ്മളും അറിയാതെ താളം പിടിച്ചു പോവും..
ഒരു പ്രത്യേക ഇഷ്ടമാണ് ചെണ്ടമേളത്തോടു.. ..
അതു പോലെ തന്നെ ആകാശത്തിൽ വിസ്മയം തീർത്തു കണ്ണിനു കുളിർമയേകി വെടികെട്ടും...
അമ്പോ ഓർക്കാൻ കൂടി വയ്യ..
അന്നൊന്നും നമ്മള് പിള്ളേർ സെറ്റിന് അമ്പലത്തിൽ ഒറ്റയ്ക്ക് വിടാനൊന്നും ആർക്കും ഒരു പേടിയുമില്ലാർന്നു..
ഇന്നു അതൊക്കെ മാറി..
അസ്വാതന്ത്ര്യത്തിന്റെ ഒരു കടിഞ്ഞാൺ ഇന്നത്തെ പിള്ളേർക്കിടയിലുണ്ടാവും....
കുപ്പിവളകളുടെ ഭംഗി നോക്കി കോലൈസ് നുണഞ്ഞു അമ്പലപ്പറമ്പിലെ കാഴ്ചകളിൽ ലയിക്കാനും ആല്മരത്തണലിൽ ഇരുന്നു കൂട്ടുകാരോടൊത്തു സൊറ പറഞ്ഞിരിക്കാനും അങ്ങനെ പാറി നടക്കാനും അവർക്കു കഴിയുന്നില്ല... പെങ്കുട്ട്യോളെയും കാത്തു ഇന്നും കുപ്പിവളകളും ബലൂണുകളും പാലൈസും ഓരോ അമ്പലപ്പറമ്പുകളിലും കാണും...
എനിക്കും പോവണം..
ആ പഴയ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ള അമ്പലമുറ്റത്തേക്കു...
ഉത്സവത്തിന്റെ ആഹ്ലാദമറിഞ്ഞു പഴയ സൗഹൃദക്കൂട്ടങ്ങളെ തോളോട് ചേർത്തു വീണ്ടുമീ ഉത്സവനാളിന്റെ മധുരം നുണഞ്ഞു ആ പഴയ കുട്ടിയാവണം...
Thursday, 21 December 2017
Saturday, 9 December 2017
ഏട്ടന്റെ കുഞ്ഞുപെങ്ങൾ
ചേട്ടനില്ലായ്മ ഒരു ദാരിദ്ര്യം തന്നെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോയും.... പണ്ട് സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞു നേരം വൈകിയാൽ ആരതിയെ കൂട്ടാൻ അവളുടെ ഏട്ടൻ വരും..
രണ്ടുപേരും ചിരിച്ചും കളിച്ചും ഒന്നിച്ചു പോവുന്നേ കാണുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..
അന്നും അച്ഛനായിരുന്നു നമുക്ക് കൂട്ട്...
ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയും അച്ഛനെ ബുദ്ധിമുട്ടിക്കുമ്പോൾ ഓർക്കും ആരതിക്കും അഞ്ജനയ്ക്കും ഉള്ള പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിലെന്നു.....
പിള്ളേരോട് അടിപിടി കൂടുമ്പോൾ അമ്മ പറയും നിന്നെ തവിട് കൊടുത്തു വാങ്ങിച്ചേ ആണെന്ന്.. (എല്ലാ അമ്മമാരും പറയുന്ന ഒരു dialogue ആണിത് ).. അങ്ങനെയാണേൽ ഒരു ചേട്ടനെ കൂടെ വാങ്ങിക്കൂടാരുന്നോ എന്ന് ചോദിച്ചപ്പോൾ ചേർത്തു പിടിച്ചു അമ്മ പറഞ്ഞു അമ്മയ്ക്ക് അമ്മേടെ ഈ മക്കളെ മാത്രം മതിയാരുന്നെന്നു......
ഇന്നും നാട്ടിൽ എത്തുമ്പോൾ ബസ് ഇറങ്ങുന്നിടത്തു അച്ഛൻ നോക്കി നിക്കുന്നുണ്ടാവും...
അന്നും ഇന്നും പുള്ളിക്കാരൻ അച്ഛന്റേം ചേട്ടന്റേം ഒക്കെ റോള് നല്ല ഭംഗി ആയി ചെയ്യുന്നുണ്ട്...... senti അടിച്ചിട്ടിപ്പോ ന്താ ല്ലേ....
ഉള്ളവർക്ക് ചിലപ്പോൾ അതിന്റെ വിലയറിയണമെന്നില്ല...
അല്ലെങ്കിൽ ഈ പെണ്ണിന് വേറെ പണിയൊന്നുമില്ലെന്നു കരുതുന്നുണ്ടാവാം... എങ്കിലും ആത്മാർത്ഥമായിട്ടു പറഞ്ഞു പോവ്വാ..
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അച്ഛന്റേം അമ്മേടേം മോളായിട്ടു ചേച്ചിമാരുടെ കൂടെ ഒരേട്ടന്റെ അനിയത്തി കുട്ടിയായി ജനിക്കണം.
ഇഷ്ട്ടങ്ങളിൽ കൂടെ നിക്കാനും കുറുമ്പ് കാണിക്കുമ്പോൾ നല്ല തല്ലു തരാനും അച്ഛന് താങ്ങായി അമ്മയ്ക്കു ഒരാശ്വാസമാവുന്ന ഏട്ടന്റെ കുഞ്ഞുപെങ്ങൾ....
രണ്ടുപേരും ചിരിച്ചും കളിച്ചും ഒന്നിച്ചു പോവുന്നേ കാണുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..
അന്നും അച്ഛനായിരുന്നു നമുക്ക് കൂട്ട്...
ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയും അച്ഛനെ ബുദ്ധിമുട്ടിക്കുമ്പോൾ ഓർക്കും ആരതിക്കും അഞ്ജനയ്ക്കും ഉള്ള പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിലെന്നു.....
പിള്ളേരോട് അടിപിടി കൂടുമ്പോൾ അമ്മ പറയും നിന്നെ തവിട് കൊടുത്തു വാങ്ങിച്ചേ ആണെന്ന്.. (എല്ലാ അമ്മമാരും പറയുന്ന ഒരു dialogue ആണിത് ).. അങ്ങനെയാണേൽ ഒരു ചേട്ടനെ കൂടെ വാങ്ങിക്കൂടാരുന്നോ എന്ന് ചോദിച്ചപ്പോൾ ചേർത്തു പിടിച്ചു അമ്മ പറഞ്ഞു അമ്മയ്ക്ക് അമ്മേടെ ഈ മക്കളെ മാത്രം മതിയാരുന്നെന്നു......
ഇന്നും നാട്ടിൽ എത്തുമ്പോൾ ബസ് ഇറങ്ങുന്നിടത്തു അച്ഛൻ നോക്കി നിക്കുന്നുണ്ടാവും...
അന്നും ഇന്നും പുള്ളിക്കാരൻ അച്ഛന്റേം ചേട്ടന്റേം ഒക്കെ റോള് നല്ല ഭംഗി ആയി ചെയ്യുന്നുണ്ട്...... senti അടിച്ചിട്ടിപ്പോ ന്താ ല്ലേ....
ഉള്ളവർക്ക് ചിലപ്പോൾ അതിന്റെ വിലയറിയണമെന്നില്ല...
അല്ലെങ്കിൽ ഈ പെണ്ണിന് വേറെ പണിയൊന്നുമില്ലെന്നു കരുതുന്നുണ്ടാവാം... എങ്കിലും ആത്മാർത്ഥമായിട്ടു പറഞ്ഞു പോവ്വാ..
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അച്ഛന്റേം അമ്മേടേം മോളായിട്ടു ചേച്ചിമാരുടെ കൂടെ ഒരേട്ടന്റെ അനിയത്തി കുട്ടിയായി ജനിക്കണം.
ഇഷ്ട്ടങ്ങളിൽ കൂടെ നിക്കാനും കുറുമ്പ് കാണിക്കുമ്പോൾ നല്ല തല്ലു തരാനും അച്ഛന് താങ്ങായി അമ്മയ്ക്കു ഒരാശ്വാസമാവുന്ന ഏട്ടന്റെ കുഞ്ഞുപെങ്ങൾ....
Friday, 8 December 2017
പ്രവാസി
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്.... പ്രവാസികൾ...
എണ്ണിയാൽ തീരാത്ത ലിസ്റ്റ് അത്രയും പ്രവാസികളുള്ള ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാവാം അവരുടെ ജീവിതത്തോട് വല്ലാത്തൊരു ബഹുമാനം ആണ്...
കുഞ്ഞു നാളിൽ വല്യച്ചന്മാര് കൊടുത്തു വിടുന്ന ഗൾഫ് മിട്ടായികളുടെ എണ്ണം മാത്രം നോക്കി നടന്ന ബാല്യം ഒരിക്കലും അവർക്കു തരാൻ കഴിയാതെ പോവുന്ന സ്നേഹത്തിന്റെ കുഞ്ഞു മധുരം ആ ഓരോ മിട്ടായികളിലും ഉണ്ടെന്നു മനസ്സിലാക്കി തന്നിരുന്നില്ല.... :-)
പിന്തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം.... സ്നേഹവും പരിഗണനയും സാഹചര്യം കൊണ്ട് അവരിൽ പലർക്കും പലപ്പോഴും കിട്ടാതെ പോയിട്ടുണ്ട്...
കുറച്ചു നേരത്തെ വർത്തമാനത്തിനിടയിലും അവരോടു നമ്മുക്ക് പറയാനുള്ളത് നമ്മുടെ ആവശ്യങ്ങളെ കുറിച്ചും ആവലാതികളെ കുറിച്ചും മാത്രമാവും....
നമ്മുടെ സന്തോഷങ്ങൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും
മാറ്റി വച്ചു ജീവിക്കുന്ന എത്രയോ പ്രവാസികളുണ്ട്....
അച്ഛനായും ചേട്ടനായും ദൂരെ ഇരുന്നു കൊണ്ടു
നമ്മുടെ സ്വപ്നങ്ങളെ എത്തി പിടിച്ചു നൽകാൻ സ്വയം ജീവിതം അർപ്പിക്കുന്നവർ...
അവരുടെ വിയർപ്പിന്റെ സഹനത്തിന്റെ ഫലമാണ് ഇന്നു പല വീടുകളിലെയും സന്തോഷം.....
മാതാപിതാക്കരുടെ മനസ്സറിഞ്ഞ പുഞ്ചിരി...
കൂടപ്പിറപ്പുകളുടെ കണ്ണുകളിലെ തിളക്കം....
😍 അങ്ങനെ പത്തേമാരിയിലെ നാരായണേട്ടനെ പോലെ എത്രയോ ജന്മങ്ങൾ.....
സ്വയമെരിഞ്ഞു പ്രകാശിക്കുന്ന പുണ്ണ്യ ജന്മങ്ങൾ....
ഒത്തിരി ബഹുമാനം.. അത്രമേൽ ഇഷ്ടവും......
പ്രവാസീസ് ഇഷ്ട്ടം
Sunday, 3 December 2017
സ്വപ്നങ്ങൾ
ചില സ്വപ്നങ്ങളുണ്ട്....
കണ്ടിട്ടും മതി വരാതെ കൊതിയോടെ കാത്തു വെച്ചത്....
കട്ടെടുക്കാൻ ആളില്ലാത്തതു കൊണ്ട് അവയ്ക്കൊന്നും എണ്ണത്തിൽ കുറവ് വന്നിട്ടില്ല.....
കുന്നോളം നിറഞ്ഞു......
എന്നാലും ഇനിയുള്ള സ്വപ്നത്തിനും ഈ കാത്തിരിപ്പിനും ഒരു രാത്രി സഞ്ചാരിയുടെ നിദ്രയിൽ തെളിയുന്ന ഓർമ്മകളുടെ കൗതുകമുണ്ട്.......
കണ്ടിട്ടും മതി വരാതെ കൊതിയോടെ കാത്തു വെച്ചത്....
കട്ടെടുക്കാൻ ആളില്ലാത്തതു കൊണ്ട് അവയ്ക്കൊന്നും എണ്ണത്തിൽ കുറവ് വന്നിട്ടില്ല.....
കുന്നോളം നിറഞ്ഞു......
എന്നാലും ഇനിയുള്ള സ്വപ്നത്തിനും ഈ കാത്തിരിപ്പിനും ഒരു രാത്രി സഞ്ചാരിയുടെ നിദ്രയിൽ തെളിയുന്ന ഓർമ്മകളുടെ കൗതുകമുണ്ട്.......
Saturday, 18 November 2017
ജീവിതം
ജീവിതം ജീവിച്ചു തീർക്കുവാ എന്നു പറഞ്ഞാൽ അതൊരു ഓട്ടപ്പാച്ചിലാ..... എത്ര ഓടിയാലും ചെലപ്പോ തളർന്നു പോവും കൂടെ കൂട്ടായ് ആരൊക്കെ ഉണ്ടായാലും.........
എന്നാലും നിർത്താൻ പറ്റുവോ നമ്മള് വീണ്ടും ഓടിക്കൊണ്ടേയിരിക്കും.....
ആഗ്രഹങ്ങൾ പലതും ആവശ്യങ്ങളായി കെട്ടി വരിഞ്ഞിട്ടുണ്ടാവും.....
ഒരു നെടുവീർപ്പ് പോലും അവിടെ നമ്മുക്ക് അന്യമായി തീർന്നു കാണും.....എങ്കിലും ജീവിക്കാനുള്ള ആഗ്രഹം അതു നമ്മളെ മുന്നോട്ടു കൊണ്ടു പോവും....
ഇടയ്ക്ക് കാർമേഘങ്ങൾ ഇരുണ്ടു കൂടി പേമാരിയായി പെയ്തിറങ്ങും......
മറ്റു ചിലപ്പോൾ മഴ പെയ്തൊഴിഞ്ഞ ആകാശത്തു മാരിവില്ലായ് വിരിയും.... അതേന്നെ.....
ജീവിതം ഇങ്ങനെയൊക്കെയാ......
വല്ലാതെ മോഹിപ്പിക്കും..... ഇടയ്ക്ക് വെറുപ്പിക്കും.......
എന്നാലും ചിരിക്കാൻ കഴിയണം....
ഏതു അവസ്ഥയിലും.....
നഷ്ട്ടപ്പെടാനായി ഒന്നും കൊണ്ടു വന്നവരല്ല നമ്മൾ....
നേടാനായി ഒത്തിരിയുണ്ട് താനും...... so bE hApPY aLwAyZ..........
Monday, 13 November 2017
ബാല്യം
ചില നേരമ്പോക്കുകളുണ്ട് ജീവിതത്തിൽ ....
വെറുതെ ഇരിക്കുമ്പോൾ ഓർമ്മകളിൽ ചികഞ്ഞെടുക്കുന്ന ചില നിമിഷങ്ങൾ. ഇമ്പമുള്ള പാട്ടു പോലെ ഓർത്തെടുക്കാൻ ഇഷ്ട്ടവും........
ഓർമ്മകൾ പലപ്പോഴും അങ്ങനെയാ നമ്മെ തേടിയിങ്ങു പോരും.....
കാലമെത്ര കഴിഞ്ഞാലും ഓർക്കാൻ പലതും അവശേഷിച്ചു പോയ ചില ബന്ധങ്ങൾ.... കളിക്കൂട്ടുകാർ.....
എല്ലാർക്കും ഉണ്ടാവും കുഞ്ഞുനാളിലെ നിമിഷങ്ങൾ ഓരോന്നും നമ്മോടൊപ്പം കൂട്ടിരുന്ന ആ കളിക്കൂട്ടുകാർ....
ഓർക്കും തോറും മധുരമേറുന്ന ആ നല്ല നാളുകൾ തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇന്നും കൊതിക്കും....
ആ പഴയ കാലത്തിന്റെ പാദസര കിലുക്കം തിരികെ കിട്ടിയിരുന്നുവെങ്കിൽ.......
വെറുതെ ഇരിക്കുമ്പോൾ ഓർമ്മകളിൽ ചികഞ്ഞെടുക്കുന്ന ചില നിമിഷങ്ങൾ. ഇമ്പമുള്ള പാട്ടു പോലെ ഓർത്തെടുക്കാൻ ഇഷ്ട്ടവും........
ഓർമ്മകൾ പലപ്പോഴും അങ്ങനെയാ നമ്മെ തേടിയിങ്ങു പോരും.....
കാലമെത്ര കഴിഞ്ഞാലും ഓർക്കാൻ പലതും അവശേഷിച്ചു പോയ ചില ബന്ധങ്ങൾ.... കളിക്കൂട്ടുകാർ.....
എല്ലാർക്കും ഉണ്ടാവും കുഞ്ഞുനാളിലെ നിമിഷങ്ങൾ ഓരോന്നും നമ്മോടൊപ്പം കൂട്ടിരുന്ന ആ കളിക്കൂട്ടുകാർ....
ഓർക്കും തോറും മധുരമേറുന്ന ആ നല്ല നാളുകൾ തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇന്നും കൊതിക്കും....
ആ പഴയ കാലത്തിന്റെ പാദസര കിലുക്കം തിരികെ കിട്ടിയിരുന്നുവെങ്കിൽ.......
Saturday, 11 November 2017
ചങ്ങായിമാര്
ആൾക്കൂട്ടത്തിനിടയിൽ നിന്നും സ്വയം മാറി നടന്നൊന്നു നോക്കണം.... പിന്തിരിഞ്ഞുള്ള ആ നടത്തത്തിൽ പുഞ്ചിരി സമ്മാനിച്ചവരോടും കൈത്തുമ്പിൽ കൈചേർത്തു കൂടെ നടന്നവരോടും ഒന്നും പറയാതെ ഒരു മൗനത്തിന്റെ മാത്രം അകലം പാലിച്ചു......
ഇടയ്ക്കൊക്കെ നല്ലതാ അങ്ങനെ....
ബന്ധങ്ങളുടെ ആഴം കൂടും തോറും ആ മൗനം കൊണ്ടുണ്ടാവുന്ന മുറിവുകൾ പോലും പതിയെ മാഞ്ഞു പോവും.....
തിരിച്ചറിവുകൾ ഉണ്ടാവുന്നത് നല്ലതല്ലേ..
ഒരുപക്ഷെ നമ്മുക്ക് വേണ്ടപ്പെട്ടവരുടെ ഇടയിൽ നമുക്കുള്ള സ്ഥാനം അതെത്ര മാത്രം പ്രാധാന്യം ഉള്ളതെന്ന് കണ്ടറിയാൻ കഴിയും. ...
ജീവിതത്തിൽ നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിൽ എന്നും ഇങ്ങനെ ചില ബന്ധങ്ങൾ... ഭാഗ്യവാന്മാരാ നമ്മളൊക്കെ....ഇവരെയൊക്കെ കിട്ടിയതിൽ....
അൽപ്പം പോലും പിശുക്കു കാണിക്കരുത് അവരെ സ്നേഹിക്കുന്നതിൽ.. .
തിരിച്ചു കിട്ടും നൽകുന്നതിലുമുപരി.....
ചങ്ങായിമാര്....
ചങ്ക് നിറയെ സ്നേഹം കൊണ്ടു സൗഹൃദം തീർത്തവർ.....
Thursday, 9 November 2017
Saturday, 4 November 2017
ഓർമ്മകൾ ഒരു നൊമ്പരം
ഓരോ ക്ലാസ് മുറികൾക്കും ഓരോരോ കഥകൾ പറയാനുണ്ടാവും.. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വിരഹനൊമ്പരത്തിന്റെ....
ആ നാലു ചുമരുകൾക്കിടയിലും കാതോർത്താൽ നമുക്കു കേൾക്കാം കൂട്ടുകാരുടെ പൊട്ടിച്ചിരിയും കത്തിയടിയും കുശുമ്പ് പറച്ചിലും ടീച്ചർമാരുടെ വക ഉപദേശങ്ങളും....
ഇണക്കവും പിണക്കവും കൊച്ചു കൊച്ചു തമാശകളും മാത്രമല്ല, കുഞ്ഞു കുഞ്ഞു പ്രണയങ്ങൾ മൊട്ടിട്ടു വിടർന്നതും അവയിൽ ചിലതൊക്കെ പാതി വഴിയിൽ കൊഴിഞ്ഞു വീണതും പറയാതെ പോയ പ്രണയത്തിന്റെ മൗനവുമെല്ലാം ആ ക്ലാസ് മുറികളിൽ നിറഞ്ഞു നിൽക്കും.....
നമ്മളിൽ ചിലരുടെ കരവിരുത് പരീക്ഷിക്കുന്നത് ആ നാലു ചുമരുകൾക്കുള്ളിലാവും..
മഹാന്മാരുടെ വചനങ്ങൾ മാത്രമല്ല കൂട്ടുകാരുടെ വിളിപ്പേരും മറ്റും ആ ചുമരിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുണ്ടാവാം....
അനുസരണക്കേടു കാട്ടിയതിന് ബെഞ്ചിൽ കയറ്റി നിർത്തിയപ്പോ, പരീക്ഷാ ഹാളിൽ തൊട്ടു മുന്നിൽ ഇരിപ്പിടം കിട്ടിയപ്പോ ചിലപ്പോ നമ്മളാ ക്ലാസ് മുറിയെ പ്രാകിയിട്ടുണ്ടാവാം....
ഏതെങ്കിലുമൊരു മാഷിന്റെയോ ടീച്ചറിന്റെയോ പടം വരച്ചു കളിയാക്കിയ ആ ബ്ലാക്ക് ബോർഡും ഹിസ്റ്ററി ക്ലാസ്സിൽ ഉറക്കം തൂങ്ങി വീണപ്പോ താങ്ങി നിർത്തിയ ബെഞ്ചും കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിന്റെ തട്ടലും മുട്ടലും അവളുടപിറന്നാളിന് വാങ്ങിയ കേക്കിന്റെ രുചിയും ഇതൊന്നും മറക്കാൻ ആവില്ല നമുക്ക്.......
അവസാനം ഒരു ഫെയർവെൽ തന്നു ജൂനിയേർസ് നമ്മളെ യാത്രയാക്കുമ്പോ നിശബ്ദമായി നമ്മുടെ ഓർമകളെ മാറോടണക്കി ആ ക്ലാസ് മുറി പുതിയ ചങ്ങാതിമാർക്കു വേണ്ടി കാത്തിരിക്കും......
ക്ഷണികമായ ഈ ജീവിതത്തിൽ ഇങ്ങനെ ഓർക്കാൻ ഓരോ ക്ലാസ് മുറികളിലും നാം അവശേഷിപ്പിച്ചു പോയ പലതും ഉണ്ടാവാം... ഇനിയുമൊരിക്കൽ കൂടി ഇവിടം നമുക്ക് ഒത്തുചേരാമെന്നു പറഞ്ഞത് വെറും പാഴ് വാക്കായി തീർന്നിരിക്കാം........
എങ്കിലും വല്ലപ്പോഴും ഓർമകളെ തേടി ഇങ്ങനെ പിന്നിലേക്ക് അലയണം.... കലണ്ടർ താളുകൾ വെറും അക്കങ്ങളായി മാറുമ്പോൾ ഒരു നിശ്വാസത്തോടെ ഇനിയുമൊരു തിരിച്ചു നേടൽ ഇല്ലെന്നറിഞ്ഞു തന്നെ ആ ഓർമകളെ മനസ്സിൽ താലോലിക്കണം..............
Thursday, 2 November 2017
മുത്തശ്ശൻ
മുത്തശ്ശൻ ഇഷ്ട്ടം....
ഓർമ്മകളിൽ ഓർത്തെടുക്കാൻ അങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല...
ഞാൻ ഉണ്ടാവും മുന്നേ പുള്ളിയങ്ങു പോയി....
എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് പുള്ളിക്കാരൻ ഒരു ഹീറോ ആയിരുന്നെന്നു.... എന്റെ അച്ഛനുൾപ്പടെ ആറു മക്കളെ വളർത്തിയെടുക്കാൻ പെട്ട കഷ്ടപ്പാടിനെ കുറിച്ച് പറയുമ്പോൾ അച്ഛന് നൂറു നാക്കാ അപ്പൂപ്പനെ കുറിച്ച്.... പകലന്തിയോളം പണിയെടുത്തു ആരോഗ്യം പോലും ശ്രദ്ധിക്കാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു....
ഞാൻ ഒക്കെ കുഞ്ഞിതായപ്പോൾ അമ്മൂമ്മ ഓരോ കഥകൾ പറഞ്ഞു തരും.... അപ്പൂപ്പനെ കുറിച്ച്....
ഇഷ്ട്ടം കൂടിയിട്ടേ ഉള്ളൂ ഓരോ കഥകളിലൂടെയും പുള്ളിക്കാരനെ അറിയുമ്പോൾ... ഒത്തിരി ബഹുമാനവും.....
നമ്മുടെയൊക്കെ കുട്ടിക്കാലം അതിന്റെ ഓർമ്മകളിൽ എന്നും സുന്ദരമായിരിക്കാൻ കാരണം നമ്മുടെ അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ തന്നെയാണ്.... :-)
അവരു പറഞ്ഞു തന്ന കഥകളും ചൊല്ലുകളും ഒരിക്കലും മനസ്സീന്നു പോവൂല്ല.....
അങ്ങനെ കേട്ടു കേട്ടു ഞാൻ ഒത്തിരി അറിഞ്ഞ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് എന്റെ അപ്പൂപ്പൻ....
എല്ലാർക്കും അവരവരുടെ ജീവിതത്തിൽ പ്രിയപ്പെട്ട, അവരുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ചില മുഖങ്ങളുണ്ടാവും...
കാലമേറെ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ എന്നും മറ്റെന്തിനേക്കാളും പ്രിയമേറിയ ഒന്നുണ്ടെങ്കിൽ അതു അവരാവും....
അങ്ങനെ കേട്ടറിഞ്ഞ കഥകളിലെ എന്റെ എന്നത്തേയും ഹീറോ അതെന്റെ അപ്പൂപ്പൻ ആണ്..........
ഓർമ്മകളിൽ ഓർത്തെടുക്കാൻ അങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല...
ഞാൻ ഉണ്ടാവും മുന്നേ പുള്ളിയങ്ങു പോയി....
എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് പുള്ളിക്കാരൻ ഒരു ഹീറോ ആയിരുന്നെന്നു.... എന്റെ അച്ഛനുൾപ്പടെ ആറു മക്കളെ വളർത്തിയെടുക്കാൻ പെട്ട കഷ്ടപ്പാടിനെ കുറിച്ച് പറയുമ്പോൾ അച്ഛന് നൂറു നാക്കാ അപ്പൂപ്പനെ കുറിച്ച്.... പകലന്തിയോളം പണിയെടുത്തു ആരോഗ്യം പോലും ശ്രദ്ധിക്കാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു....
ഞാൻ ഒക്കെ കുഞ്ഞിതായപ്പോൾ അമ്മൂമ്മ ഓരോ കഥകൾ പറഞ്ഞു തരും.... അപ്പൂപ്പനെ കുറിച്ച്....
ഇഷ്ട്ടം കൂടിയിട്ടേ ഉള്ളൂ ഓരോ കഥകളിലൂടെയും പുള്ളിക്കാരനെ അറിയുമ്പോൾ... ഒത്തിരി ബഹുമാനവും.....
നമ്മുടെയൊക്കെ കുട്ടിക്കാലം അതിന്റെ ഓർമ്മകളിൽ എന്നും സുന്ദരമായിരിക്കാൻ കാരണം നമ്മുടെ അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ തന്നെയാണ്.... :-)
അവരു പറഞ്ഞു തന്ന കഥകളും ചൊല്ലുകളും ഒരിക്കലും മനസ്സീന്നു പോവൂല്ല.....
അങ്ങനെ കേട്ടു കേട്ടു ഞാൻ ഒത്തിരി അറിഞ്ഞ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് എന്റെ അപ്പൂപ്പൻ....
എല്ലാർക്കും അവരവരുടെ ജീവിതത്തിൽ പ്രിയപ്പെട്ട, അവരുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ചില മുഖങ്ങളുണ്ടാവും...
കാലമേറെ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ എന്നും മറ്റെന്തിനേക്കാളും പ്രിയമേറിയ ഒന്നുണ്ടെങ്കിൽ അതു അവരാവും....
അങ്ങനെ കേട്ടറിഞ്ഞ കഥകളിലെ എന്റെ എന്നത്തേയും ഹീറോ അതെന്റെ അപ്പൂപ്പൻ ആണ്..........
Wednesday, 1 November 2017
പെൺചിന്തകൾ
ഞാൻ ഒരു പെണ്ണാണ്.... നോവിന്റെ ആഴക്കടൽ പോലും നീന്തിക്കേറാൻ മടിയില്ലാത്തവൾ...
ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ....
അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ...
പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല...
കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി....
കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ......
നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു.....
വിപ്ലവത്തെ സ്നേഹിച്ച ആണൊരുത്തന്റെ..... <3
പെണ്ണൊരിക്കലും ആർക്കു മുന്നിലും അടിമയല്ലെന്നും അവൾക്കും ചിറകുകൾ വിരിച്ചു പറക്കാനുള്ള അവകാശമുണ്ടെന്നും എന്നെ പഠിപ്പിച്ചു തന്നത് അവനാണ്....
അന്നു മുതലിന്നു വരെ ഈ പെണ്ണ് ജീവിതം ജീവിച്ചു തീർത്തത് അവന്റെ തണലിലാണ്..
പെണ്ണിനെ വെറും പെണ്ണെന്നു പറഞ്ഞു പുച്ഛിച്ചു മുഖം ചുളിക്കുന്ന ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് അവളുടെ നാളെകളിൽ കരിനിഴൽ വീഴു ത്തുന്ന കാട്ടാളന്മാരുടെ തലയറുക്കാൻ ധൈര്യമുള്ള ആണൊരുത്തന്റെ തണലിൽ... കാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്.......
..
ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ....
അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ...
പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല...
കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി....
കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ......
നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു.....
വിപ്ലവത്തെ സ്നേഹിച്ച ആണൊരുത്തന്റെ..... <3
പെണ്ണൊരിക്കലും ആർക്കു മുന്നിലും അടിമയല്ലെന്നും അവൾക്കും ചിറകുകൾ വിരിച്ചു പറക്കാനുള്ള അവകാശമുണ്ടെന്നും എന്നെ പഠിപ്പിച്ചു തന്നത് അവനാണ്....
അന്നു മുതലിന്നു വരെ ഈ പെണ്ണ് ജീവിതം ജീവിച്ചു തീർത്തത് അവന്റെ തണലിലാണ്..
പെണ്ണിനെ വെറും പെണ്ണെന്നു പറഞ്ഞു പുച്ഛിച്ചു മുഖം ചുളിക്കുന്ന ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് അവളുടെ നാളെകളിൽ കരിനിഴൽ വീഴു ത്തുന്ന കാട്ടാളന്മാരുടെ തലയറുക്കാൻ ധൈര്യമുള്ള ആണൊരുത്തന്റെ തണലിൽ... കാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്.......
..
Sunday, 29 October 2017
പ്രതീക്ഷ
ഈ ജീവിതമെന്നു പറയുന്നതേ ഒരു ഞാണിൻമേൽ കളിയാ...
എല്ലാം നിർത്തി ഒരു ദിവസം അങ്ങ് പോവേണ്ടി വരും..
പിന്നെ എന്തിനാ വെറുതെ എപ്പോയോ തോന്നിയ ഇഷ്ടങ്ങളെ ഓർത്തു മഞ്ഞുകൊട്ടാരം തീർക്കുന്നത്... ഉരുകി തീർന്നു പോവില്ലേ എല്ലാം...
അകലം പാലിച്ച സൗഹൃദങ്ങളെ മാടി വിളിച്ചു വീണ്ടും ഒരു ഒത്തുചേരൽ...... ഒരുപക്ഷെ പരിഹാസപാത്രമാവുന്നതു സ്വയം തന്നെയാവും... എല്ലാത്തിന്റെയും അവസാനം തിരശീലയ്ക്കു പിറകിൽ കൂടെയെന്നും ചേർന്ന് നിന്ന വിഫലമായ ചില സ്വപ്നങ്ങൾ മാത്രം...
ഇനിയൊരു തിരിച്ചു വരവില്ലാത്ത യാത്രയോട് മാത്രം ഇഷ്ട്ടം... ആഗ്രഹിച്ചതത്രയും കയ്യകലത്തിനും ദൂരെ നിന്നും കണ്ടു തീരുന്നു... പ്രതീക്ഷകൾക്കൊന്നും ഈ ഊരു ചുറ്റിയുടെ മനസ്സിനെ പിടിച്ചു നിർത്താൻ ആവില്ലിനി.........
പലപ്പോഴും തോന്നാറുണ്ട് ഈ ജീവിതത്തിൽ നമ്മളൊക്കെ നേടിയതിനെക്കാളും കൂടുതലും നഷ്ടപ്പെട്ടതിൽ ചിലതിനെയോർത്തു പരിതപിക്കുന്നവരാണ്..
ഒരുപക്ഷെ ഒന്നും മറ്റൊന്നിനു പകരമാവില്ല എന്ന സത്യം ജീവിതത്തിന്റെ ഓരോ താളും മറിച്ചിടുമ്പോൾ അറിയാൻ കഴിയും...
ഒന്നു ഓർത്താൽ മതി...
നമുക്കുള്ളതാണേൽ അതു ഓട്ടോ പിടിച്ചാണെലും നമ്മളെ തേടിയെത്തും.. കേട്ടിട്ടില്ലേ..
ഓരോ അരിമണിയിലും അതു കഴിക്കേണ്ട ആളെ പേര് എഴുതി വച്ചിട്ടുണ്ടെന്നു....
അതിപ്പോ സൗഹൃദമോ പ്രണയമോ എന്തിനു പറയുന്നു നല്ല നാടൻ തലശ്ശേരി ബിരിയാണി ആണെങ്കിൽ പോലും നമുക്കുള്ളതാണേൽ നമ്മുക്ക് കിട്ടിയിരിക്കും...
Wednesday, 25 October 2017
വരും ജന്മമെങ്കിലും ഒരു പച്ച മനുഷ്യനായി ജനിക്കണം ..
ജാതിയും മതവും അവിടെ ഉറഞ്ഞു തുള്ളുന്ന മനുഷ്യക്കോലങ്ങളുടെ വായ്മൂടി കെട്ടണം.....
ജീർണ്ണിച്ച അന്ധവിശ്വാസങ്ങളെ പൊള്ളുന്ന തീച്ചൂളയിലെറിഞ്ഞു അവിശ്വാസങ്ങളുടെ പട്ടികയിൽ ആലേഖനം ചെയ്യണം....
ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം സ്നേഹമെന്ന വികാരത്തിന് ഹൃദയത്തെ തൊട്ടറിയാൻ കഴിയണം......
അവിടെയെന്റെ പ്രണയം ഒരിക്കൽക്കൂടി വാഗ്വാദങ്ങളുടെ അറവുശാലയിൽ ശ്വാസം മുട്ടി മരിക്കാതിരിക്കട്ടെ......
ജാതിയും മതവും അവിടെ ഉറഞ്ഞു തുള്ളുന്ന മനുഷ്യക്കോലങ്ങളുടെ വായ്മൂടി കെട്ടണം.....
ജീർണ്ണിച്ച അന്ധവിശ്വാസങ്ങളെ പൊള്ളുന്ന തീച്ചൂളയിലെറിഞ്ഞു അവിശ്വാസങ്ങളുടെ പട്ടികയിൽ ആലേഖനം ചെയ്യണം....
ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം സ്നേഹമെന്ന വികാരത്തിന് ഹൃദയത്തെ തൊട്ടറിയാൻ കഴിയണം......
അവിടെയെന്റെ പ്രണയം ഒരിക്കൽക്കൂടി വാഗ്വാദങ്ങളുടെ അറവുശാലയിൽ ശ്വാസം മുട്ടി മരിക്കാതിരിക്കട്ടെ......
Tuesday, 17 October 2017
ബാംഗ്ലൂർ ജീവിതം... ഒരു നേർക്കാഴ്ച
ജീവിതമെന്നു പറയുന്നത് പടച്ചോൻ തന്നു അനുഗ്രഹിച്ച വരദാനമാ...അതിങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കീട്ടു വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാനും സ്വയം ന്യായീകരിക്കാനും മറ്റുള്ളോരെ മോശക്കാരാക്കാനും വെറുതെ എന്തിനാ കഷ്ട്ടപെടുന്നേ..... ...
കുറേ കാലമായിട്ട് കേൾക്കുന്നതാ ബാംഗ്ലൂർ പഠിക്കുന്ന ജോലിചെയ്യുന്ന പെൺകുട്ടികൾ അത്രയും മോശക്കാരാണെന്ന് പ്രചരിക്കുന്ന ചില വാർത്തകൾ.. ആരൊക്കെയോ ബാംഗ്ലൂർക്കു വരുന്ന ബസ്സിൽ വെച്ച് മോശമായ രീതിയിൽ എന്തോ കണ്ടെന്നും അതുകൊണ്ട് തന്നെ കുട്ടികളെ അന്യ സംസ്ഥാനങ്ങളിൽ പഠിക്കാൻ വിടരുതെന്നും ഒക്കെ... പിന്നെ ചിലര് പറയുന്നു ബാംഗ്ലൂർ പഠിച്ച കുട്ടികൾക്ക് നാട്ടിൽ കല്യാണം കഴിക്കാൻ ചെക്കനെ കിട്ടില്ലെന്ന്..
എല്ലാരേയും ഒന്നടങ്കം ഒരു കുറ്റം പറച്ചിൽ.... ബാംഗ്ലൂർ പഠിക്കുന്ന ചെക്കന്മാരൊക്കെ കഞ്ചാവാണ് അവരൊക്കെ മോശപ്പെട്ട രീതിയിൽ ബാംഗ്ലൂർ ജീവിക്കുന്നവരാണ് എന്നൊക്കെ....
അല്ലാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ....
ഈ ബാംഗ്ലൂർ ജീവിക്കുന്നവരെ പറ്റി ഒന്നടങ്കം ആക്ഷേപിച്ചു പറയാൻ ഇവർക്കൊക്കെ എന്താ ഇത്ര ധൈര്യം...
അവരു കേട്ടതും കണ്ടതും മാത്രമാണോ ശെരി.. വാ കീറിയ കോടാലി പോലെ വായിൽ തോന്നിയത് അവരു പറയുന്നതിൽ മാത്രമാണോ സത്യങ്ങൾ... ?
ചെലപ്പോ അവരു പറയുന്നത് പോലത്തെ ആണും പെണ്ണും ഒക്കെ ഇവിടെ ഉണ്ടാവാം..
ഇല്ലെന്നു പറയുന്നില്ല....
എന്നു കരുതി എല്ലാ പെൺകുട്ടികളെയും ആൺകുട്ടികളെയും അടച്ചാക്ഷേപിക്കും മുൻപ് ഓർക്കണം, ഇവിടെ 4, 5 വർഷമായി ബാംഗ്ലൂർ ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറയുവാ. വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിലും അച്ഛൻ വിയർപ്പൊഴുക്കി അധ്വാനിച്ചു ഉണ്ടാക്കിയ കാശ് കൊണ്ടു പഠിക്കാൻ വന്ന, ജോലി ചെയുന്ന കുട്ടികളുണ്ട്... നല്ല അന്തസായി ജീവിക്കുന്നവർ...
ഇവരെയൊക്കെ കുറിച്ച് വായിൽ തോന്നിയത് പറയുമ്പോൾ ആലോചിക്കണം സദാചാരക്കാർ വാഴുന്ന നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിൽ ജീവിക്കുന്ന പെണ്ണിനേയും ആണിനേയും കുറിച്ച്..
അവിടെ ഇതിലും കഷ്ട്ടം ആവും അവസ്ഥ..അവിടുത്തെ കാര്യത്തിനൊക്കെ ഒരു തീർപ്പു കല്പിച്ചിട്ടു പോരെ ഇവിടുള്ളോരേ മൊത്തം ആക്ഷേപിക്കുന്നത്... വെടക്കാവുന്നവർ എവിടെ ആണേലും ഉടായിപ്പ് തന്നെയാവും... അതു സ്വന്തം നാടെന്നോ ബാംഗ്ലൂർ എന്നോ വ്യത്യാസമില്ല...
മാന്ന്യന്മാർ പറയും പോലെ ബാംഗ്ലൂർ ഉള്ള എല്ലാരും മോശക്കാരല്ല .. കുടുംബത്തിൽ പിറന്ന ആരും ഇവരൊക്കെ പറയും പോലത്തെ പണിക്കു പോവുകയും ഇല്ലാ.... പിന്നൊരു കാര്യം.. ഇനി ബാംഗ്ലൂർ പഠിച്ച എന്നെ പോലുള്ള പെങ്കുട്ട്യോൾക്ക് കല്യാണം കഴിക്കാൻ ചെക്കന്മാരെ കിട്ടിയില്ലേൽ വേണ്ട..
ഇഷ്ട്ടപെടുന്ന പയ്യൻ ഉണ്ടെങ്കിൽ വീട്ടിൽ പറഞ്ഞു നല്ല അന്തസായി കെട്ടിക്കോളും .. ഓരോന്നും പറഞ്ഞു ഇവിടത്തെ പെങ്കുട്ട്യോളെ കുറിച്ച് അപവാദം പറയാതെ അവനവനെ തന്നെ നന്നായൊന്നു നോക്കിയാട്ടെ .
എന്താ ഇത്ര ചൊറിച്ചിലെന്നു ഇവിടത്തെ പിള്ളേരുടെ കാര്യത്തിൽ.... എന്തൊക്കെ പറഞ്ഞാലും ബാംഗ്ലൂർ നമ്മക്ക് പെരുത്തിഷ്ട്ടാ...
ഒത്തിരി നല്ല കൂട്ടുകാരെയും അത്യാവശ്യം നല്ലൊരു ജോലിയും ഒക്കെ തന്നത് ഈ സിറ്റി ആണ്...
ആര് കുറ്റം പറഞ്ഞാലും പഴി ചാരിയാലും ബാംഗ്ലൂരിനോട് നമുക്കൊരു മുഹബത്താണ്....
അതിപ്പോ നാട്ടിലെ പകൽമാന്യന്മാർ എന്തു തോന്നിയത് പറഞ്ഞാലും ഒക്കെ കേട്ടു മൗനം ഭക്ഷിക്കാൻ തൽക്കാലം പറ്റില്ല..
അഭിപ്രായങ്ങൾ ആർക്കും പറയാം എന്നു കരുതി കൂട്ടത്തോടെയുള്ള ആക്ഷേപങ്ങളൊന്നും ചെവി കൊടുക്കാതിരിക്കാൻ പറ്റില്ല...
ഈ സിറ്റിയിൽ പഠിക്കുകയും ജോലി ചെയ്യുകയും അച്ഛനേം അമ്മയേം കുടുംബത്തിനേം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല പിള്ളേരുണ്ട്... അതുകൊണ്ടാ ഇങ്ങനൊരു പോസ്റ്റ് ഇവിടെ ഇടുന്നത്... ഇനി എന്നെ എന്തെങ്കിലും രീതിയിൽ ഈ പോസ്റ്റിട്ടതിനു കുറ്റം പറയാനുള്ളവർ ഉണ്ടാവും ല്ലേ....
Tuesday, 10 October 2017
വാർദ്ധക്യമൊരു തിരിച്ചറിവ്
അപ്പൂപ്പാ... കാതിൽ ഉണ്ണിക്കുട്ടന്റെ ശബ്ദം..ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച സ്വന്തം പേരക്കിടാവിന്റെ ശബ്ദം.. എന്റെ കൈ ചെറുതായൊന്നു വിറച്ചെന്നു തോന്നുന്നു. മറുപടിയൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി.. അപ്പൂപ്പാ ന്താ മോനൂനോടൊന്നും മിണ്ടാത്തെ.. പിണക്കാണോ.. മറുതലയ്ക്കൽ വീണ്ടും ഉണ്ണിക്കുട്ടന്റെ ശബ്ദം... ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു... കണ്ണുനീരിനെ എന്നാൽ ആവും വിധം കടിച്ചമർത്തി.. മോനൂനോടെന്തിനാ അപ്പൂപ്പൻ പിണങ്ങുന്നേ.. ആരോടും പിണക്കം ഇല്ലാട്ടോ അപ്പൂപ്പന്.. ഇഷ്ട്ടം മാത്രേ ഉള്ളൂ.. എന്റെ മറുപടിയിൽ ആ കുഞ്ഞു മനസ്സ് തൃപ്തനായ പോലെ..കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണല്ലോ.... സന്തോഷം കൊണ്ടു ഫോണിൽ കൂടി തുരുതുരാ മുത്തം നൽകി അവനെന്നെ വീർപ്പുമുട്ടിച്ചു..ഒരു നിമിഷം ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു ആ കുഞ്ഞിന്റെ നിഷ്ക്കളങ്ക സ്നേഹത്തിനു മുൻപിൽ... അപ്പായും അമ്മായും എന്തിയേ... അപ്പൂപ്പന് അവരോടൊന്നു സംസാരിക്കണം.. മോൻ ഫോൺ ഒന്നു കൊടുക്കാമോ.. ഞാൻ ചോദിച്ചു. അവരാരും ഇവിടില്ല അപ്പൂപ്പാ.. ആരും ഇല്ലാത്ത നേരത്തു ആരും കാണാതെയാണ് ഞാൻ അപ്പൂപ്പനെ വിളിക്കുന്നെ.. മോനൂനു കൊതിയായി അപ്പൂപ്പനോട് മിണ്ടാൻ.. പറഞ്ഞു തന്ന കഥകളൊക്കെ മോനു മറന്നൂ ട്ടോ.. പാട്ടൊന്നും ഓർമ്മയില്ല. സങ്കടം വരുമ്പോൾ അപ്പൂപ്പന്റെ പഴയ ഫോട്ടോ എടുത്തു നോക്കും.. അതു മാത്രേ മോനൂന്റെ കയ്യിലിപ്പോ ഉള്ളൂ.. റൂമിലെ ഷെൽഫിൽ ആരും കാണാതെ ഞാനത് ഒളിച്ചു വച്ചിരിക്കയാ...ഇവിടാരും അപ്പൂപ്പനെ കുറിച്ച് ഒന്നും സംസാരിക്കില്ല... ഞാൻ ചോദിച്ചാൽ എന്നോട് ദേഷ്യപ്പെടും.... എന്താ അപ്പൂപ്പാ എല്ലാരും ഇങ്ങനെ... അപ്പൂപ്പൻ ഭക്ഷണം ഒക്കെ കഴിച്ചോ.. എന്നാ മോനൂനെകാണാൻ വരുന്നേ.. നാരങ്ങ മിട്ടായി വാങ്ങി തരണേ.. അപ്പൂപ്പനെ എന്നും മോനൂന് കാണാൻ തോന്നുവാ.. വാതോരാതെ ഉണ്ണിക്കുട്ടൻ മിണ്ടിക്കൊണ്ടിരിക്കുമ്പോ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഉള്ളിലടക്കി പിടിച്ച സങ്കടം അത്രയും ഒരു പൊട്ടിക്കരച്ചിലാവും മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു.. ഉണ്ണിക്കുട്ടന് സങ്കടായി കാണും.. അവന്റെ വിശേഷങ്ങളൊന്നും ഞാൻ ചോദിച്ചില്ല..ആ ഇളംമനസ്സു നൊന്തു കാണുമോ.... വിസിറ്റിംഗ് റൂമിൽ തളർന്നിരിക്കുന്ന എന്റടുത്തു വന്നിരുന്നു രാഘവേട്ടൻ പതിയെ കൈകൾ എന്റെ തോളത്തിട്ടു.. എല്ലാം കണ്ടും കേട്ടും കഴിഞ്ഞു പുള്ളി.. നീ എന്തിനാ പദ്മനാഭാ ഈ കരയണെ.. മാത്രവും അല്ലാ ആ കൊച്ചിനെ കൂടി കരയിച്ചു കാണും.. ഇനി നിനക്ക് കരയണം എന്നാണേൽ വാ റൂമിലേക്ക് പോവാം.. ഇവിടിരുന്നു എല്ലാരേം കാണിക്കേണ്ട.. ഞാൻ പതിയെ എണീറ്റു. റൂമിലെത്തിയ എന്നെ ചിരിപ്പിക്കാനും ഈ മൂഡ് ഒന്നു മാറ്റിയെടുക്കാനും രാഘവേട്ടൻ ഓരോ കോമഡി ഒക്കെ പറയുന്നുണ്ട്... പുള്ളി മുൻ ഡിജിപി ആണ്.. എത്ര വലിയവനായാലും അവസാനം ഇവിടെ തന്നെ ശരണം.. പാവം.. എന്നെ സന്തോഷിപ്പിക്കാൻ രാഘവേട്ടൻ പറയുന്നതൊന്നും എന്റെ മനസ്സ് കേൾക്കുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഞാൻ ഒന്നു മയങ്ങട്ടെ രാഘവേട്ടാന്നും പറഞ്ഞു ആ കട്ടിലിലേക്ക് കിടന്നു.. എന്നാ ശരി അങ്ങനെയാവട്ടെ എന്നും പറഞ്ഞു പുള്ളി പോയി.... അല്ലെങ്കിൽ തന്നെ ഒരേ തുലാസിൽ ആടുന്ന ജീവിതല്ലേ ഇവിടെല്ലാർക്കും...വാർദ്ധക്യമെന്ന കൂരിരുട്ടിൽ പെട്ടു അന്ധതയെ ശപിച്ചു കഴിയുന്നവരല്ലേ ഇവിടെയുള്ള എല്ലാരും... എന്തു പറഞ്ഞാ പരസ്പരം ആശ്വസിപ്പിക്കുന്നെ.. പഴയ ചില കാര്യങ്ങൾ ഓരോന്നും ഓർത്തു പോവാ ഞാൻ... നെഞ്ചിനൊരു വേദന പോലെയുണ്ട്..സഹിക്കാൻ പറ്റാതാവുന്നു.. ഓരോന്നാലോചിക്കുമ്പോ വേദനിക്കാതിരിക്കുവോ... രാമല്ലൂർ ഗ്രാമത്തിൽ സംസ്ഥാന തലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച ഒരേയൊരാൾ ഞാനായിരുന്നു.. സന്തുഷ്ടമായ കുടുംബം. ഭാര്യയും കാത്തു കാത്തിരുന്നു ആറ്റുനോറ്റു ഉണ്ടായ ഒരേയൊരു മകനും.. സ്നേഹം കൊണ്ടു നന്മ നിറഞ്ഞൊരു വീട്.. ധാരാളം സ്വത്തുക്കൾ, കൂട്ടുകാർ, കുടുംബക്കാർ.. എല്ലാം കൊണ്ടും എല്ലാം തികഞ്ഞവൻ.. ഭവാനി വിട്ടു പോയപ്പോൾ മകനു വേണ്ടി മാത്രമുള്ളൊരു ജീവിതമായിരുന്നു പിന്നീട്..ആവോളം അവനെ സ്നേഹിച്ചു.. പൊന്നു പോലെ വളർത്തി.. പഠിപ്പിച്ചു.. അവന്റെ ആഗ്രഹം പോലെ തന്നെ അവൻ ഡോക്ടർ ആയി... ആഗ്രഹിക്കുന്നതെന്തും ഞാനവന് സ്വന്തമാക്കി കൊടുത്തു.. കൂടെ പഠിച്ച പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ജാതിയും മതവും നോക്കാതെ മറ്റു കുടുംബക്കാരുടെ എതിർപ്പു നോക്കാതെ സന്തോഷത്തോടെ അവരുടെ കല്യാണം നടത്തി കൊടുത്തു... ഒരച്ഛന്റെ എല്ലാ കടമകളും സ്നേഹത്താൽ ഞാൻ നിറവേറ്റി കൊടുത്തു... എന്റെ പേരിലുള്ളതത്രയും സ്വത്തുക്കളും മറ്റും അവന്റെ ഭാര്യയുടെ ആവശ്യം ആണെന്നറിഞ്ഞിട്ടും ഞാൻ അവർക്കു നൽകി...പക്ഷേ മനസ്സിലാക്കാൻ വൈകി പോയി.. അവന്റെ സ്വപ്നങ്ങൾ അത്രയും നേടിക്കൊടുത്തു കൊണ്ടിരുന്നപ്പോഴും ഞാനറിയാതെ അവനെന്നിൽ നിന്നും അകലുകയായിരുന്നു.. അവസാനം അച്ഛന്റെ ശീലങ്ങളും പഴക്കങ്ങളും ഒന്നും ഇഷ്ട്ടപെടാതിരുന്ന അവന്റെ ഭാര്യയ്ക്ക് മുൻപിൽ സ്വന്തം അച്ഛനെ രക്ഷിക്കാൻ മകൻ ഒരുപായം കണ്ടെത്തി... വൃദ്ധസദനം... കുറച്ചു കൂടി ഡെക്കറേഷനിൽ പറഞ്ഞാ വയോധികന്മാരുടെ പൂന്തോട്ടം.... പേരക്കിടാവിന്റെ സ്നേഹംപോലും എനിക്ക് നിഷേധിച്ച അവിടുന്ന് അപ്പോൾ അവരുടെ ആഗ്രഹം പോലെ ഇറങ്ങി കൊടുക്കാനേ തോന്നിയുള്ളൂ... ആർക്കും ശല്യമാവരുത് ഇനിയുള്ള ജീവിതം... പടിയിറങ്ങുമ്പോ ഉണ്ണിക്കുട്ടൻ മാടി വിളിക്കുന്നുണ്ടായിരുന്നു എന്നെ.. അത്ര പോലും എന്റെ ചോരയിൽ പിറന്ന ഞാൻ മതിയാവോളം ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ മകനു തോന്നിയില്ല.. നെഞ്ച് പൊട്ടുന്ന വേദനയോടെ അന്നിറങ്ങിയതാ ആ പടികൾ .. ശേഷം ഇതുവരെ ആരെയും കണ്ടിട്ടില്ല.. അന്ന്വേഷിച്ചും ആരും വന്നില്ല... തിരിച്ചു ചെന്നാൽ കിട്ടുന്ന അവഗണന ഓർത്തു പോയതും ഇല്ല.. ഒടുവിൽ ഇന്നു എന്റെ ഉണ്ണിക്കുട്ടൻ എന്നെ വിളിച്ചു.. അവന്റെ സ്നേഹം ഒരിക്കൽക്കൂടി അറിയാൻ കഴിഞ്ഞു.. ഒരു പുഞ്ചിരി എന്നിൽ നിറഞ്ഞു.. ഞാൻ ഉറക്കത്തിലേക്കു വഴുതി വീഴും പോലെ തോന്നി... ചുറ്റുമുള്ളതൊക്കെയും ഒരു മായാലോകം പോലെ തോന്നിക്കുന്നു... എന്റെ കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം അടഞ്ഞു പോയിരിക്കുന്നുവോ... എഴുന്നേൽക്കാൻ ശ്രമിക്കാൻ പോലും കഴിയാത്ത വിധം ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു.. പദ്മനാഭാ നീ എണീക്കുന്നില്ലേ, പദ്മനാഭാ... രാഘവേട്ടന്റെ സ്വരം... നേരം സന്ധ്യ ആവാറായി.. പ്രാര്ഥനയ്ക്കുള്ള നേരായല്ലോ.നീ ഇപ്പോഴും കിടക്കാതെ ഒന്നെണീറ്റു വന്നേ... രാഘവേട്ടൻ കുലുക്കി വിളിച്ചിട്ടും ഞാൻ എണീറ്റില്ല.. അപ്പോഴും കണ്ണുകളടച്ചു കിടക്കുകയാണ്.. എന്റെ ചുറ്റും ആളുകൾ കൂടി.. എല്ലാർക്കും വെപ്രാളം.. മുഖത്താരോ വെള്ളം കുടയുന്നുണ്ട്.. ആരോ ഒരാളെൻറെ ശ്വാസമിടിപ്പു നോക്കുന്നു.. അതേ എന്റെ ശ്വാസം നിലച്ചിരുന്നു.. കൈകൾ നിശ്ചലമായി തീർന്നു..... കഴിഞ്ഞൂന്നാ തോന്നുന്നേ.. രാഘവേട്ടനും ബാലൻ നമ്പ്യാരും പറയുന്നേ ഞാൻ കേട്ടു.. എല്ലാരിലും മൂകമായൊരു നിശബ്ദത.... അമേരിക്കയിലുള്ള മകനെ വിളിച്ചറിയിക്കണ്ടേ.. ആരെങ്കിലും ഒന്നു കോൺടാക്ട് ചെയ്തേ വേഗം.. ഇടറിയ സ്വരത്താലാണ് രാഘവേട്ടൻ പറഞ്ഞൊപ്പിച്ചത്... കുറച്ചു കഴിഞ്ഞപ്പോൾ വക്കീൽ ചന്ദ്രൻ പറയുന്നുണ്ടാർന്നു... പദ്മനാഭേട്ടന്റെ മകൻ അവിടെ അമേരിക്കയിൽ തെരക്കായത് കൊണ്ടു വരാൻ പറ്റില്ല ചടങ്ങിനുള്ള പൈസ അയക്കാന്നു പറഞ്ഞെന്നു.. ഇതു കേട്ടതോടെ രാഘവേട്ടൻ കരഞ്ഞു തുടങ്ങി... അവിടെ കൂടി നിൽക്കുന്ന എല്ലാരിലും ദുഃഖം നിഴലിക്കുന്നുണ്ട് . അവസാന നിമിഷം പോലും കൂടെയുണ്ടായത് ജന്മം കൊണ്ടു ബന്ധമുള്ളവരല്ല.. ഒരിറ്റു കണ്ണീർ എനിക്ക് വേണ്ടി തന്നത് ഞാൻ ജന്മം നൽകിയ മകനോ കൂടപ്പിറപ്പുകളോ അല്ല.... നാളെയൊരു പക്ഷെ എനിക്ക് ചുറ്റും കൂടിയവരുടെ വിധിയും ഇതു പോലെയാവാം... എന്നാലും ശപിക്കപ്പെട്ട ഈ വൃദ്ധനു ഒരു പ്രാർത്ഥനയേയുള്ളു... നാളെ എന്റെയീ ഗതി ഉണ്ണിക്കുട്ടനാൽ എന്റെ മകനും വരരുതേ... ജീവിതം മാറി മറിയുമ്പോൾ സ്വന്തം സുഖത്തിനും സന്തോഷത്തിനുമിടയിൽ അച്ഛൻ ഒരു അധികപ്പറ്റാണെന്നു ഉണ്ണിക്കുട്ടനും തോന്നരുതേ...... വാർദ്ധക്യത്തിന്റെ അവശതയിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു തലമുറയുടെ കണ്ണിയായ് എന്റെ ഉണ്ണിക്കുട്ടനും ഉണ്ടാവരുതേ.... ഞാൻ പൂർണ്ണമായും ഇല്ലാതായി തീർന്നിരിക്കുന്നു... എന്നെ സ്നേഹിച്ച എന്റെ ഉണ്ണിക്കുട്ടന്റെ മധുരശബ്ദം ശ്രവിച്ച ആശ്വാസത്തോടെ ഞാൻ ഈ തടവറയിൽ നിന്നും മോചിക്കപ്പെട്ടിരിക്കുന്നു....
Wednesday, 4 October 2017
ജീവിതമർമ്മരങ്ങൾ
കാലമൊന്നു പിന്തിരിഞ്ഞു നടന്നിരുന്നുവെങ്കിൽ നഷ്ട്ടമാവുമെന്നു ഉറപ്പുള്ളതൊക്കെയും കണ്ടില്ലെന്നു നടിക്കാമായിരുന്നു... പെറ്റു പെരുകുമെന്നോർത്തു ആകാശം കാണാതെ പുസ്തകത്താളിൽ ഒളിച്ചു വെച്ച കുഞ്ഞു മയിൽപ്പീലികളെ നിലാവിന്റെ കൈകളിലേക്ക് പറത്തി വിടാമായിരുന്നു... പൂനിലാവിന്റെ ശോഭയിൽ മയിൽപ്പീലികൾ ഒരു സ്വപ്നക്കൂട് കൂട്ടട്ടെ.... ജൂണിലെ മഴ നനഞ്ഞു ക്ലാസ്സിൽ കേറിയപ്പോ അറിയാതെ മഴയേ പ്രാകി.... അപ്പോയും അറിഞ്ഞില്ല മഴ പെയ്തു തോർന്നാലും തീരാത്ത സങ്കടം കൂട്ടിനെത്തുമ്പോൾ കരഞ്ഞും ചിരിച്ചും ഓർമ്മകളെ താലോലിക്കാൻ ആ മഴതുള്ളികൾ കൂടെ ഉണ്ടാവുമെന്ന്..
ബാല്യത്തിന്റെ മധുരസ്മൃതികൾ ഇനിയും വന്നു ചേർന്നുവെങ്കിലെന്നു ആശിക്കും... കാറ്റിൽ പറന്ന അപ്പൂപ്പൻതാടിയെ കൈയെത്തി പിടിക്കണം.... നക്ഷത്രങ്ങളെ കണ്ടുകൊണ്ടു മാമുണ്ണുമ്പോൾ അമ്മ കാതിലോതിയ പഴങ്കഥകളിലെ നങ്ങേലിയെയും കുഞ്ഞിനേയും ഓർത്തിരിക്കണം.... കാലമേ നീയെന്നെ തനിയെ വിടൂ... ഞാനിന്നു ഓർമ്മകൾ നശിച്ച തടവറയിലാണ്....അക്ഷരങ്ങളുടെ കൽതടങ്കിൽ ജീർണ്ണിച്ചവശേഷിക്കുന്നതു വിഫലമായ കുറേ ജീവിതങ്ങളുടെ മിഥ്യമായ അഭിലാഷങ്ങളുടെ മർമ്മരം മാത്രം..കണ്ടറിഞ്ഞതൊക്കെയും കൈവിട്ടു പോവുമെന്നായിരുന്നുവെങ്കിൽ കാലത്തിന്റെ ഘടികാരം സ്പന്ദിക്കേണ്ടായിരുന്നു.....
Saturday, 30 September 2017
മൗനം നിറഞ്ഞ തൂലിക
ഇന്നലെ വരെ ഞാൻ എഴുതിയിരുന്നു..
കഥയും കവിതയും പല ഭാവ വർണ്ണങ്ങളിൽ.
പല സങ്കൽപ്പ വീചികളിൽ.... ഹൃദയസ്പന്ദനമായി....
നിമിഷമാത്രയിലൊരു കാന്തിക ശക്തിയാൽ നിഗൂഢതയുടെ ലോകത്തിലേക്കെന്നെ ആവാഹിച്ചെടുപ്പിച്ചത് ഈ ജീവിതത്തിന്റെ ഇരുളും വെളിച്ചവുമാവാം..... മരുഭൂമിയിലൊറ്റപെട്ട കള്ളിമുൾച്ചെടിക്ക് ഒരിറ്റു ദാഹജലം പോൽ എന്റെ ഉള്ളറയിലെ അഗ്നിക്കു ശാന്തത പകരാൻ, എരിഞ്ഞമര്ന്ന സത്യങ്ങളെ ലോകത്തിനോടേറ്റു ചൊല്ലാൻ വിറയ്ക്കുന്ന കൈകളിലെ ഒരു പേനത്തുമ്പിനാലെനിക്കു സാധിക്കുമായിരുന്നു....
ഏവരും അര്ഥശൂന്യമെന്നു അഭിസംബോധന ചെയ്ത എന്റെ കഥകളിലൂടെ കവിതകളിലൂടെ.......
എന്നാലിന്നു, ഭ്രാന്തിയെന്ന ലേബലൊട്ടിച്ചു തടവറയിലകപ്പെട്ടയെന്റെ കൈകൾക്കു ശക്തിയില്ലാതാവുന്നു...
എന്റെ ലോകമെന്തെന്നു മനസിലാക്കാത്ത എഴുത്തിന്റെ ആഴമറിയാത്ത മനുഷ്യക്കോലങ്ങൾ എനിക്ക് മുന്നിൽ അട്ടഹസിക്കുന്നു....
ഒരു പുച്ഛത്തോടെ...
ഇന്നെനിക്കു മനസിലായി....
കഥയല്ലിത് ജീവിതമാണ്....
ഒരു കഥയിലും എഴുതി ചേർക്കാൻ കഴിയാത്ത നൊമ്പരങ്ങൾ ഞാനെഴുതുന്നില്ല...... ഇനിയെന്റെ ദിനരാത്രങ്ങൾ നിശബ്ദമായിരിക്കും.. എന്റെ തൂലികകൾ മൗനമായിരിക്കും..
Friday, 29 September 2017
മുത്തശ്ശി
നമുക്കൊക്കെയും കാണും ഒരു മുത്തശ്ശി.... എന്നെ പോലെ ചിലർക്ക് അതൊരോർമ്മ മാത്രം ആവും..
ഓർക്കാൻ ഇഷ്ട്ടപെടുന്ന സ്വപ്നങ്ങളിൽ ഇപ്പോഴും കവിളിൽ ഉമ്മ തന്നു കൊതിപ്പിക്കുന്ന അമ്മൂമ്മ...
മറ്റു ചിലർക്ക് ഒരു സൗഭാഗ്യമായി കൂടെയുണ്ടാവും....
ഒരുപക്ഷെ നമ്മുടെ അച്ഛനമ്മമാരേക്കാളും സ്നേഹം തന്നത് അവരാവാം....
പുരാണ കഥകളും ചൊല്ലുകളും കീർത്തനങ്ങളും ഒക്കെ പറഞ്ഞു തന്ന് നല്ലൊരു നാളെയെ സ്വപ്നം കാണാൻ പഠിപ്പിച്ചു തന്ന പുണ്യ ജന്മങ്ങൾ....
നമ്മുടെ കുസൃതികളിലും സന്തോഷങ്ങളിലും കൂടെ നിക്കാൻ എന്നും ഒന്നാമതായിരുന്നവർ.....
നമ്മളോടുള്ള സ്നേഹവും കരുതലും നെഞ്ചിൽ പേറി നടന്നവർ....
അമ്മൂമ്മ
കുട്ടിക്കാലത്തിന്റെ ഓർമ്മകളുറങ്ങുന്ന പുസ്തകത്താളുകൾ മറിച്ചിടുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് അമ്മൂമ്മയാണ് ...
ഓരോ അവധിക്കാലവും ഞങ്ങളു പിള്ളേര് ചെല്ലുന്നതും കാത്തു പടിപ്പുരക്കോലായിൽ കാത്തു നിൽക്കാറുണ്ടായിരുന്നു അമ്മൂമ്മ....
തിരിച്ചു വരുമ്പോൾ അരിക്കലത്തിൽ കൂട്ടിവെച്ച കുഞ്ഞു സമ്പാദ്യം കയ്യിലെടുത്തു തരും...
മിഠായി വാങ്ങിച്ചോന്നും പറഞ്ഞു....
മാമന്മാരെക്കൊണ്ടും വേണ്ടതൊക്കെ വാങ്ങിച്ചു തരും.....
മുടി പിന്നിക്കെട്ടി കണ്ണെഴുതി തരാൻ ഇഷ്ട്ടാരുന്നു അമൂമ്മയ്ക്ക്... പെങ്കുട്ട്യോളായാൽ ഒരുങ്ങി നടക്കണം പോലും....
കെട്ടിപിടിച്ചു കവിളിൽ തന്നു തീർത്ത നൂറുമ്മകൾക്കും ഇന്നും ഒരു മുത്തശ്ശിക്കഥ പറയാനുണ്ടാവും...
കാലഹരണപ്പെട്ട പഴങ്കഥകൾ പോലെ ഇന്നത്തെ കുട്ടികൾക്ക് അമ്മൂമ്മ കഥകളും വെറും കേട്ടുകേൾവി മാത്രമാവുമ്പോൾ ഞാനും എന്നെ പോലെ ചിലരും ഭാഗ്യവാന്മാരാണ്.... നമ്മുടെ പൈതൃകത്തെ ഓർമ്മിച്ചു കൊണ്ടു നമുക്ക് പറയാനും ഓർക്കാനും താലോലിക്കാനും ഒരുപാട് മുത്തശ്ശിക്കഥകളുണ്ട്....
ഇന്നും കണ്ണ് നിറയാതെ ഓർക്കാൻ കഴിയാത്ത സ്നേഹത്തിന്റെ തലോടൽ ആയി.....
ഓർക്കാൻ ഇഷ്ട്ടപെടുന്ന സ്വപ്നങ്ങളിൽ ഇപ്പോഴും കവിളിൽ ഉമ്മ തന്നു കൊതിപ്പിക്കുന്ന അമ്മൂമ്മ...
മറ്റു ചിലർക്ക് ഒരു സൗഭാഗ്യമായി കൂടെയുണ്ടാവും....
ഒരുപക്ഷെ നമ്മുടെ അച്ഛനമ്മമാരേക്കാളും സ്നേഹം തന്നത് അവരാവാം....
പുരാണ കഥകളും ചൊല്ലുകളും കീർത്തനങ്ങളും ഒക്കെ പറഞ്ഞു തന്ന് നല്ലൊരു നാളെയെ സ്വപ്നം കാണാൻ പഠിപ്പിച്ചു തന്ന പുണ്യ ജന്മങ്ങൾ....
നമ്മുടെ കുസൃതികളിലും സന്തോഷങ്ങളിലും കൂടെ നിക്കാൻ എന്നും ഒന്നാമതായിരുന്നവർ.....
നമ്മളോടുള്ള സ്നേഹവും കരുതലും നെഞ്ചിൽ പേറി നടന്നവർ....
അമ്മൂമ്മ
കുട്ടിക്കാലത്തിന്റെ ഓർമ്മകളുറങ്ങുന്ന പുസ്തകത്താളുകൾ മറിച്ചിടുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് അമ്മൂമ്മയാണ് ...
ഓരോ അവധിക്കാലവും ഞങ്ങളു പിള്ളേര് ചെല്ലുന്നതും കാത്തു പടിപ്പുരക്കോലായിൽ കാത്തു നിൽക്കാറുണ്ടായിരുന്നു അമ്മൂമ്മ....
തിരിച്ചു വരുമ്പോൾ അരിക്കലത്തിൽ കൂട്ടിവെച്ച കുഞ്ഞു സമ്പാദ്യം കയ്യിലെടുത്തു തരും...
മിഠായി വാങ്ങിച്ചോന്നും പറഞ്ഞു....
മാമന്മാരെക്കൊണ്ടും വേണ്ടതൊക്കെ വാങ്ങിച്ചു തരും.....
മുടി പിന്നിക്കെട്ടി കണ്ണെഴുതി തരാൻ ഇഷ്ട്ടാരുന്നു അമൂമ്മയ്ക്ക്... പെങ്കുട്ട്യോളായാൽ ഒരുങ്ങി നടക്കണം പോലും....
കെട്ടിപിടിച്ചു കവിളിൽ തന്നു തീർത്ത നൂറുമ്മകൾക്കും ഇന്നും ഒരു മുത്തശ്ശിക്കഥ പറയാനുണ്ടാവും...
കാലഹരണപ്പെട്ട പഴങ്കഥകൾ പോലെ ഇന്നത്തെ കുട്ടികൾക്ക് അമ്മൂമ്മ കഥകളും വെറും കേട്ടുകേൾവി മാത്രമാവുമ്പോൾ ഞാനും എന്നെ പോലെ ചിലരും ഭാഗ്യവാന്മാരാണ്.... നമ്മുടെ പൈതൃകത്തെ ഓർമ്മിച്ചു കൊണ്ടു നമുക്ക് പറയാനും ഓർക്കാനും താലോലിക്കാനും ഒരുപാട് മുത്തശ്ശിക്കഥകളുണ്ട്....
ഇന്നും കണ്ണ് നിറയാതെ ഓർക്കാൻ കഴിയാത്ത സ്നേഹത്തിന്റെ തലോടൽ ആയി.....
Wednesday, 27 September 2017
ജീവിത നൗക

ജീവിതം മനോഹരമാണ് നമ്മൾ അതിനെ സ്നേഹിച്ചു തുടങ്ങുമ്പോൾ.... ഇങ്ങനെയൊക്കെ പറയാൻ കൊള്ളാം ല്ലേ....
ലൈഫ് അങ്ങനെ വളരെ ഹാപ്പിയിൽ ഒരു flow യില് പോവുമ്പോ ആവും എവിടുന്നെങ്കിലും ഒരു മുട്ടൻ പണി കിട്ടുവാ...
പണി ഇങ്ങട്ട് തേടി വരുവാണല്ലോ സാധരണ അതിന്റെയൊരു ശീലം... ചെലപ്പോ ചിലതൊക്കെ നമ്മള് വല്ലാതങ്ങു ആഗ്രഹിക്കും...
അത് കിട്ടണമെന്ന് മനസ്സ് വല്ലാതെയങ്ങു കൊതിക്കും...
അല്ലെങ്കിലും കിട്ടാത്ത മുന്തിരിക്കു പുളി മാത്രം അല്ല...
നല്ല തേനൂറുന്ന മധുരം കൂടിയുണ്ടാവും....
കൈ ഒന്നു ചേർത്തു പിടിച്ചിരുന്നേൽ നമുക്കത് സ്വന്തമാക്കാൻ ഒരുപക്ഷേ കഴിഞ്ഞേനെ...
ഏയ് ഇങ്ങനെ പറഞ്ഞു ആശ്വസിക്കാനൊന്നും നമ്മളെ കിട്ടൂല്ല...
..വിധിയെന്ന് പറഞ്ഞു നല്ല അന്തസായി scoot ആവും...
ഒരുപാട് മോഹിച്ചത് പലതും നേടാൻ കഴിയാതെ പോയേക്കാം ..
എങ്കിലും വിധിയെ പഴിക്കാതെ ഒരു ശ്രമം കൂടി നടത്താലോ നമ്മുക്ക്....
നമ്മുക്ക് മാത്രമായി തന്നെ നാമറിയാതെ എവിടെയൊക്കെയോ ആരൊക്കെയോ ഉണ്ടാവാം...
പ്രതീക്ഷയോടെ തന്നെ ലൈഫ് മുന്നോട്ടങ്ങനെ പോവട്ടെന്നേയ്....
നമ്മുടെ ആഗ്രഹങ്ങൾക്ക് കാവലായി, പണ്ട് പുസ്തകത്താളിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ച മഴയിൽപ്പീലി തുണ്ട് പോലെ ഈ പടച്ചോൻ ആരെയെങ്കിലുമൊക്കെ കാത്തു വച്ചിട്ടുണ്ടാവും....
Monday, 25 September 2017
ചില ബന്ധങ്ങൾ
ചില വ്യക്തികൾ, സ്ഥലങ്ങൾ ചില നിമിഷങ്ങൾ
ഇതിനോടൊക്കെ നമ്മുക്ക്
ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറില്ലേ..... കഴിഞ്ഞു പോയ പലതും ഒരു ഫ്രെയിമിനുള്ളിൽ
ചേർത്തു വെക്കാൻ ആയെങ്കിലെന്നു
ഓർത്തു പോവാറില്ലേ.....
പലപ്പോയും അങ്ങനെയാ....
ചേർത്തു പിടിക്കാൻ ആവുന്നതായിട്ടും
ചെലപ്പോ കൈ വഴുതി പോവും...
നഷ്ട്ടപെട്ടതിനെക്കാളും വലുതായിട്ട് വേറൊന്നും ഇല്ലെന്ന സത്യം
എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കും...
ഒരു നോട്ടം കൊണ്ടോ നിശബ്ദത കൊണ്ടോ
നമ്മെ അടുത്തറിയുന്ന
ചില ബന്ധങ്ങളുണ്ട്....
സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം
അവരു നമ്മുക്ക് പ്രിയപെട്ടവരാകും...
അവരെക്കുറിച്ചു ആവുമ്പോൾ അക്ഷരങ്ങൾ പോലും
പിശുക്ക് കാണിക്കും...
ഒരുപക്ഷേ സ്നേഹം വാക്കുകൾക്കും മൗനത്തിനും
അതീതമായതിനാലാവാം അങ്ങനെ....
ജീവിതത്തിൽ ഇങ്ങനെ ചില ബന്ധങ്ങൾ
അപ്രതീക്ഷിതമായി കടന്നു വരുന്നതാണ്....
അതുകൊണ്ട് തന്നെയാവാം
ഒരു ഫ്രെയിമിനുള്ളിൽ മാത്രം
ഒതുങ്ങി നിർത്താൻ കഴിയാത്തതും............
Saturday, 1 April 2017
പ്രണയഭാവങ്ങൾ
ചിലരുടെ പ്രണയം എന്ന് പറയുന്നത് പടച്ചോന്റെ കയ്യിലെ കളിപ്പാട്ടം ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോയും... പുള്ളിക്കാരൻ ചില നേരത്ത് അതു കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പൊന്നു പോലെ കൂടെ കൊണ്ട് നടക്കും... മറ്റു ചിലപ്പോ എത്ര ആഗ്രഹിച്ചു കിട്ടിയതാണേലും എത്ര മാത്രം നെഞ്ചോടടുക്കി പിടിച്ചു കൊണ്ട് നടന്നാലും ഇടയ്ക്ക് എപ്പോയെങ്കിലും ആ കളിപ്പാട്ടം ദൂരേ കളഞ്ഞേക്കും... എന്നാലും
പടച്ചോൻ ആളൊരു സംഭവം തന്നെയാ.. ദൂരേക്ക് പൊട്ടിച്ചെറിഞ്ഞെങ്കിലും ഇടയ്ക്കു അതൊന്ന് പൊടി തട്ടിയെടുക്കാൻ നോക്കും.. പൊട്ടി നുറുങ്ങിയ കണ്ണാടി ചില്ലുകൾ പോലെ സ്നേഹത്തിന്റെ കുഞ്ഞു കുഞ്ഞു പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർക്കും...
ഇനി ഇതൊരിക്കലും നഷ്ടപ്പെടുത്താതെ കൂടെ ചേർത്തു പിടിച്ചോളാമെന്നു കാതിൽ മന്ത്രിക്കും.
സ്നേഹമെന്ന പരിശുദ്ധമായ വികാരത്തിന് ദൈവീകമായ അനുഗ്രഹങ്ങൾ കൂടെ വന്നു ചേരും.......
Tuesday, 28 March 2017
ഒരു ചെറുപുഞ്ചിരി
നമ്മുടെയൊക്കെ മനസ്സ് വെറും blank ആയി പോവുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തിൽ..... ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ ചിലരുടെയൊക്കെ മുൻപിൽ നമ്മൾ ഒരു പരിഹാസപാത്രമാവുന്ന അവസ്ഥ..... ഒന്നു ചിരിക്കാനോ ഒരു താങ്ങിനു കൂടെ നിൽക്കാൻ പോലും ആരുമില്ലാത്ത ആ നിമിഷം....ആ നേരത്ത് നമ്മുടെ ഉള്ളിൽ ഒരു പ്രാർഥന ഉണ്ടാവും.... എല്ലാം നല്ലതിന് വേണ്ടിയാവണേ എന്ന ചിന്ത..... ആ പ്രാർത്ഥനയിൽ വിശ്വസിച്ചു ആ ചിന്തയിൽ മുറുകെ പിടിച്ചു മുന്നോട്ടു പോവണം.... കൈവിട്ടു പോയെന്നു കരുതിയ പുഞ്ചിരിയൊക്കെ ചുണ്ടിൽ താനേ അങ്ങ് വന്നോളും.....
ദൈവത്തിന്റെ സമ്മാനമാണ് നമ്മുടെയൊക്കെ മനസ്സ് നിറഞ്ഞുള്ള പുഞ്ചിരി... ആ സമ്മാനം കുറേയൊക്കെ മറ്റുള്ളവർക്കും കൂടി കൊടുത്തേക്കാം.. അവരും സന്തോഷിക്കട്ടെ പുഞ്ചിരിക്കട്ടെ....അപ്പോ പിന്നെ എല്ലാരും ഒന്നു പൊട്ടിചിരിച്ചോളൂ..... ചിരിക്കുന്നത് നല്ലതാണെന്നല്ലേ പറയണേ....
Friday, 17 March 2017
കത്തെഴുത്തുകൾ
എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും ഈ നൊസ്റ്റാൾജിയ എന്ന സംഭവം ഇടയ്ക്കു പൊടീം തട്ടിയിങ്ങു പോരും... മനസിലേക്ക്.....
ആർക്കെങ്കിലും ഒക്കെ വെറുപ്പിക്കൽ ആയി തോന്നാം... എന്നാലും ഓർത്തു പോവുന്നു ചില കത്തെഴുത്തുകൾ... ഇന്നു whatsapp, messenger ഒക്കെ ഉള്ള കാലമാണ്... ഇതിനൊക്കെ മുൻപ് ഒരു മറുപുറം ഉണ്ടായിരുന്നു... കണ്ണെത്താദൂരത്തു നിന്നും കാതോരം വന്നു ചേരുന്ന ചില ഹൃദയത്തിൽ തൊട്ടറിഞ്ഞ വാക്കുകൾ... പ്രിയപെട്ടവരുടെ മുൻപിലേക്ക് ഒരു കുഞ്ഞു കടലാസ് കഷ്ണത്തിന്റെ നെഞ്ചിൽ ചാലിച്ചെഴുതിയ അക്ഷരക്കൂട്ടങ്ങൾ.
ഓരോ വാക്കിലും എഴുതിയ ആളിന്റെ സ്നേഹസ്പർശം തൊട്ടറിയാൻ പറ്റും... ദൂരങ്ങൾ തമ്മിലുള്ള ആ അന്തരം അക്ഷങ്ങളാൽ മൊഴിഞ്ഞ വാക്കുകളിൽ കൂടി ഇല്ലാതാവും.... കുഞ്ഞു നാളിൽ അപ്പൂന്റെ അച്ഛന്റെ അതായത് ന്റെ കൊച്ചച്ചന്റെ കത്ത് വരുന്നതും നോക്കി ഞങ്ങൾ ഇരുന്നിട്ടുണ്ട്... കയ്യില് കിട്ടിയാൽ പിന്നെയത് വായിച്ച് തീരും വരെ ഒരു ആകാംക്ഷയാണ്.. ഇനി അടുത്തെങ്ങാനും ലീവിന് നാട്ടിൽ വരുന്നുണ്ടോ കഴിഞ്ഞ കത്തിൽ ഞങ്ങളു പറഞ്ഞു വിട്ട വെല്ല്യ സാധനങ്ങളുടെ ലിസ്റ്റിൽ ഉള്ളതോകെ കൊണ്ട് വരാന്നു കൊച്ചച്ചൻ സമ്മതിച്ചോ എന്നൊക്കെ അറിയാഞ്ഞിട്ടു ഒരു സമാധാനം ഉണ്ടാവില്ല..... ആരും അറിയാതെ സ്വകാര്യമായി അപ്പൂം ഞാനും പുള്ളിക്ക് കത്തെഴുതീട്ടുണ്ട്.. ഞങ്ങൾക്ക് മാത്രമായി കളിപ്പാട്ടങ്ങൾ കൊണ്ട് വരാൻ പറഞ്ഞു കൊണ്ടുള്ള ഒരു ശുപാർശ കത്ത്..കൊച്ചു പിള്ളേരല്ലേ അക്ഷരത്തെറ്റുകളൊക്കെ ഒരുപാടുണ്ടായിരുന്നു അതിൽ.. നീലമഷി പടർന്ന കടലാസ്സിൽ നിറയെ ഞങ്ങളെന്ന കുട്ടിപട്ടാളത്തിന്റെ ആഗ്രഹവും ആവശ്യങ്ങളും എല്ലാം എഴുതി ചേർക്കും... ഒരിക്കൽ അപ്പൂസ് എനിക്കൊരു പാര വെച്ചു... എഴുതി തീർത്ത കത്തിൽ ഞാനറിയാതെ അവന്റെ വക എഡിറ്റിംഗ്... ഉറങ്ങി കിടന്നപ്പോ അവന്റെ ചെവിയിൽ മണ്ണ് വാരിയിട്ട കാര്യം അവൻ കത്തിൽ എഴുതി ചേർത്തു.... ഞാൻ കരുതി കൊച്ചച്ചൻ ലീവിന് വരുമ്പോൾ ഞാൻ പറഞ്ഞതൊന്നും കൊണ്ട് വരൂലാന്ന്....പക്ഷേ പുള്ളി എല്ലാം കൊണ്ട് തന്നൂ ട്ടോ.... കാത്തിരുന്നു കിട്ടുന്ന ഇങ്ങനെ ചില സന്തോഷങ്ങൾ കൊണ്ട് ബാല്യം മനോഹരമാക്കി തീർത്തത്തിൽ ആ കത്തെഴുതുകളും ഉണ്ടായിരുന്നു...
ഇന്നൊക്കെ whatsappil ഒരു message മതി അപ്പോ തന്നെ reply കിട്ടും.. ഒരു കാത്തിരിപ്പിന്റേം ആവശ്യമില്ല.... എങ്കിലും പ്രിയപെട്ടവരുടെ ഹൃദയം തൊട്ടറിയാൻ കാത്തിരിപ്പിന്റെ ദൈർഘ്യത്തിന് വിരാമമിട്ടു കൊണ്ട് പോസ്റ്മാൻ കൊണ്ട് തരുന്ന ആ കത്തെഴുതുകൾക്കുള്ള
പ്രാധാന്യം ഒന്നു വേറെ തന്നെയാ.....
നീതി
സൗമ്യ, ജിഷ, മിഷേൽ..... ഓരോ ദിവസവും ഇങ്ങനെ പുതിയ പേരുകൾ നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്..... ഓരോ പെൺകുട്ടിയുടെയും മനസ്സിൽ ഭീതിയുടെ നിഴൽ പടർത്തി അവളുടെ ജീവിതത്തിൽ മാനസികമായും ശാരീരികമായും അവളെ ബലമായി കീഴുപ്പെടുത്തുന്ന ദുഷ്ടശക്തികൾ...
പുറത്തിറങ്ങാൻ പേടി തോന്നുന്ന തരത്തിൽ അവളെ അന്ധകാരത്തിന്റെ പടുകുഴിയിലേക്ക് തള്ളി മാറ്റുമ്പോൾ ഇവിടെ ആരാണ് തോറ്റു പോവുന്നത്.. ആലോചിച്ചിട്ടുണ്ടോ ??? ഒരു പെണ്ണിനെ സംരക്ഷിക്കേണ്ട ചുമതല കർത്തവ്യം പുരുഷനുണ്ട്...
അതെല്ലാം മറന്നു അവളെ ഉപദ്രവിക്കാനും കുറ്റപ്പെടുത്താനും അവളുടെ വായ് മൂടി കെട്ടാനും ശ്രമിക്കുമ്പോൾ തോറ്റു പോവുന്നത് നിങ്ങൾ പുരുഷന്മാരാണ്.... പുരുഷന്മാരെന്നു പറഞ്ഞു എല്ലാരേയും ഒരേ പോലെ കുറ്റപ്പെടുത്തുന്നില്ല.. കാരണം നന്മ വറ്റാത്ത മനസ്സിനുടമകളും ഉണ്ട്....
എവിടെ നോക്കിയാലും കേൾക്കുന്നത് തേപ്പ്... പെണ്ണിനെ ഒന്നടങ്കം അടിച്ചാക്ഷേപിക്കുന്ന രീതിയിൽ അവളെ ചിലര് ഏറ്റവും വലിയ തേപ്പിസ്റ്റായി പ്രഖ്യാപിച്ചിരിക്കുകയാണ്.... ഇതൊക്കെ പറയുന്നവര് ഒന്നു ചിന്തിക്കണം... അവരുടെ വീട്ടിലും സ്ത്രീകളുണ്ട്... അവരു പിറന്നു വീണതും ഒരമ്മയുടെ വയറ്റിൽ നിന്നാണ്.... അവരു സ്നേഹവും ലാളനയും അനുഭവിച്ചറിഞ്ഞത് സ്വന്തം സഹോദരിയിൽ നിന്നുമാണ്....
Womens Day ആവുമ്പോൾ പലർക്കും അവരുടെ FB പേജിൽ സ്ത്രീ അമ്മയാണ് ദൈവമാണ് സ്നേഹമാണ്... അതു കഴിഞ്ഞാലോ തുടങ്ങി തേപ്പിന്റെയും ചതിയുടെയും കഥകൾ പറഞ്ഞു രസിക്കൽ... ഇങ്ങനെ വല്ലതും എഴുതി ഇവിടെ പറഞ്ഞിട്ട് പ്രത്യേകിച്ച് എവിടെയും ഒരു മാറ്റവും വരാൻ പോവുന്നില്ലാന്നു അറിയാം... എങ്കിലും പറഞ്ഞു പോവുന്നു...
സ്ത്രീയെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുണ്ടെങ്കിൽ അവളെ ദുർബലയെന്നും തേപ്പ് എന്നും പറഞ്ഞു അധിക്ഷേപിക്കാത്ത അവളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു കാഴ്ചപ്പാട് നമ്മിൽ ഉണ്ടെങ്കിൽ അത്ര മാത്രം മതി നമ്മിൽ ഒക്കെയുംഒരു വലിയ മാറ്റത്തിന്റെ ധ്വനി ഉണരാൻ.........
.....
Friday, 24 February 2017
ഉൽസ്സവ കാഴ്ചകൾ
നാട്ടിൽ ഉത്സവമാണ് അടുത്ത ആഴ്ച.... തറവാട്ടിൽ എല്ലാരും തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാവും.. ഒരു ഓളം തന്നെയാണ്.. പറമ്പെല്ലാം അടിച്ചുവാരി വൃത്തിയാക്കി മുറ്റം നിറയെ ചാണകം മെഴുകി തളിച്ചു വല്യമ്മ തന്റെ ജോലി ഭംഗിയായി നിർവഹിച്ചിട്ടുണ്ടാവും... അമ്മയും മേമയും മറ്റെല്ലാരും അവിടെ ഒത്തുകൂടും... പിടിപ്പതു പണിയാണ് പോലും... ശെരിയാ. ഉത്സവത്തിന്റെ അന്ന് തറവാട്ടിൽ നിന്നും താലപ്പൊലി ഉണ്ടാവാറുണ്ട്.. എല്ലാരും നോയമ്പെടുത്തു തുളസിയും തെച്ചിയുമൊക്കെ പറിച്ചു താലപ്പൊലിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യും... ഹോ ഓർക്കുമ്പോൾ തന്നെ ഒരു രസാണ്.. ചെണ്ടമേളവും കാവടിയാട്ടവും എല്ലാം കൊണ്ട് ഉഷാറ് തന്നെ.. അന്ന് എല്ലാർക്കും ഭക്ഷണം വീട്ടിൽ നിന്നുമാണ്.. അടിപൊളി സദ്യയൊക്കെ കഴിഞ്ഞു ഞങ്ങൾ പിള്ളേര് സെറ്റ് വീണ്ടും അമ്പലത്തിലേക്ക്.. സത്യം പറഞ്ഞാൽ ഇതുവരെ തിറ മുഴുവനായും കണ്ടിട്ടില്ല.. എങ്ങനെ കാണാനാ അത്രയ്ക്ക് തിക്കും തിരക്കുമാണ് അവിടെ.. അമ്പലപ്പറമ്പ് മുഴുവൻ ചുറ്റി നടക്കാറാണ് പതിവ്.. ഐസും തണ്ണിമത്തനും പൊരിയും മധുരപലഹാരങ്ങളും ഒക്കെ കഴിച്ചു കൈനോട്ടക്കാരി ചേച്ചിയുടെ പുളുവടി കേട്ട് അങ്ങനെ ഓടിച്ചാടി നടക്കാൻ എന്തു രാസമാണെന്നോ.. അമ്മ പറയാറുണ്ട് കുഞ്ഞുനാളിൽ ഞാൻ വലിയൊരു കവറുമായിട്ട അമ്പലത്തിൽ പോവുന്നതെന്ന്.. തിരിച്ചു വരുമ്പോൾ അത് നിറയെ വളയും മാലയും കളിക്കോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കും.. കുപ്പിവളകളായിരുന്നു craze. പരിചയക്കാരുടെ എല്ലാരുടേം വക എന്തെങ്കിലുമൊക്കെ വാങ്ങി തരും.. അമ്പലപ്പറമ്പിലെ ഓർമ്മകൾക്ക് ഇന്നും പഴമയുടെ ഒരു സുഗന്ധമുണ്ട്.. ചെണ്ടമേളത്തിൽ ലയിച്ചു അതിന്റെയൊപ്പം നമ്മളും അറിയാതെ താളം പിടിച്ചു പോവും.. ഒരു പ്രത്യേക ഇഷ്ടമാണ് ചെണ്ടമേളത്തോടു.. അതു പോലെ തന്നെ ആകാശത്തിൽ വിസ്മയം തീർത്തു കണ്ണിനു കുളിർമയേകി വെടികെട്ടും... അമ്പോ ഓർക്കാൻ കൂടി വയ്യ.. അന്നൊന്നും നമ്മള് പിള്ളേർ സെറ്റിന് അമ്പലത്തിൽ ഒറ്റയ്ക്ക് വിടാനൊന്നും ആർക്കും ഒരു പേടിയുമില്ലാർന്നു.. ഇന്നു അതൊക്കെ മാറി.. അസ്വാതന്ത്ര്യത്തിന്റെ ഒരു കടിഞ്ഞാൺ ഇന്നത്തെ പിള്ളേർക്കിടയിലുണ്ടാവും.... കുപ്പിവളകളുടെ ഭംഗി നോക്കി കോലൈസ് നുണഞ്ഞു അമ്പലപ്പറമ്പിലെ കാഴ്ചകളിൽ ലയിക്കാനും ആല്മരത്തണലിൽ ഇരുന്നു കൂട്ടുകാരോടൊത്തു സൊറ പറഞ്ഞിരിക്കാനും അങ്ങനെ പാറി നടക്കാനും അവർക്കു കഴിയുന്നില്ല... പെങ്കുട്ട്യോളെയും കാത്തു ഇന്നും കുപ്പിവളകളും ബലൂണുകളും പാലൈസും ഓരോ അമ്പലപ്പറമ്പുകളിലും കാണും... എനിക്കും പോവണം.. ആ പഴയ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ള അമ്പലമുറ്റത്തേക്കു... ഉത്സവത്തിന്റെ ആഹ്ലാദമറിഞ്ഞു പഴയ സൗഹൃദക്കൂട്ടങ്ങളെ തോളോട് ചേർത്തു വീണ്ടുമീ ഉത്സവനാളിന്റെ മധുരം നുണഞ്ഞു ആ പഴയ കുട്ടിയാവണം...
Subscribe to:
Comments (Atom)
https://nishagandhilove.blogspot.in
☺️
എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...
-
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്.... പ്രവാസികൾ... എണ്...
-
ചില വ്യക്തികൾ, സ്ഥലങ്ങൾ ചില നിമിഷങ്ങൾ ഇതിനോടൊക്കെ നമ്മുക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറില്ലേ..... കഴിഞ്ഞു പോയ പലതും ഒരു ഫ്രെയിമിനു...





















