സാധാരണ അടുക്കളയിൽ കയറി പരിചയം ഇല്ലാത്തതാണ്.... ഉണ്ണാൻ വേണ്ടി മാത്രേ ആ പരിസരത്തോട്ടു പോവാറുള്ളു എന്നത് ഇന്നും അമ്മയ്ക്കും എനിക്കുമിടയിലെ ഒരു സത്യകഥ... എന്തോ ഈ ഫോട്ടോ കണ്ടപ്പോൾ നൊസ്റ്റു വീണ്ടും ശടപടേന്ന് ഇങ്ങു പോന്നു... പണ്ട് ഞങ്ങൾ പിള്ളേർ സെറ്റ് വെണ്ണ അടിച്ചു മാറ്റാതിരിക്കാൻ അപ്പൂന്റമ്മ ഒക്കെയെടുത്തു ഉറിയിൽ കെട്ടിപൂട്ടി വെക്കും... എത്തിപ്പിടിക്കാൻ ലേശം ബുദ്ധിമുട്ടാ....എന്നാലും അതു കഷ്ട്ടപെട്ടു അടിച്ചു മാറ്റി കഴിച്ചാലേ ഒരു തൃപ്തി ഉണ്ടാവൂ.... ശേഷം പിന്നേ ചിരട്ട തവികൊണ്ടുള്ള അടി മൂത്തേടെ കയ്യിൽ നിന്നു കിട്ടിയതിനു കയ്യും കണക്കൂല്ല്യ.... അതൊക്കെ ഒരു രസം.... കരി ചായം പോലെ തേച്ചു പിടിച്ച അടുക്കള ചുമരുകൾക്കിടയിൽ എപ്പോഴും എന്തേലും ജോലി ചെയ്തോണ്ടിരിക്കുന്ന മേമയെ മാത്രേ കണ്ടിട്ടുള്ളു... ഉപ്പിലിട്ട മാങ്ങയും നെല്ലിക്കേം എല്ലാം മേമ്മേടെ കസ്റ്റഡിയിലാണ്... ദിവസം തോറും മാങ്ങേടേം നെല്ലിക്കേടേം എണ്ണം കുറഞ്ഞാലും പുള്ളിക്കാരി നമ്മളെ ഒറ്റി കൊടുക്കൂലാ എന്നൊരു ധൈര്യം ഉണ്ടായിരുന്നു എന്നും.... ജാനു ചേച്ചി കൊണ്ടു തരുന്ന പച്ചക്കറികൾ എല്ലാ വീട്ടിലും ഉണ്ടാവും... അവരുടെ തൊടിയിൽ തന്നെ നട്ടു നനച്ചു ഉണ്ടാക്കുന്നതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്... ഈ പിക് ആരുടെ ആണെന്നൊന്നും അറിയില്ല....എന്നാലും കുറച്ചു നേരത്തേക്ക് ആ പഴയ നാളുകളിലേക്ക് മനസൊന്നു കൊണ്ടു പോയി..... പുതുമകളിലും പഴമ ഇഷ്ടപ്പെടാൻ ആണെന്നുമിഷ്ടം......
Saturday, 10 November 2018
Subscribe to:
Post Comments (Atom)
https://nishagandhilove.blogspot.in
☺️
എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...
-
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്.... പ്രവാസികൾ... എണ്...
-
ചില വ്യക്തികൾ, സ്ഥലങ്ങൾ ചില നിമിഷങ്ങൾ ഇതിനോടൊക്കെ നമ്മുക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറില്ലേ..... കഴിഞ്ഞു പോയ പലതും ഒരു ഫ്രെയിമിനു...

No comments:
Post a Comment