സൗഹൃദത്തിന് വേണ്ടി മനസ്സിൽ താലോലിച്ചു ഓർമ്മകളിൽ ചുംബിച്ചു വളർത്തിയ പ്രണയത്തെ ജീവനോടെ കുഴിച്ചു മൂടിയിട്ടുണ്ടോ... സ്വന്തം ആക്കണമെന്ന് ആഗ്രഹിച്ചു കിനാവിൽ എന്നും തൊട്ടു തലോടിയ ആ സുഖമുള്ള നൊമ്പരത്തെ തുറന്നു പറയാനാവാതെ ഒരു നെരിപ്പോടായി ഉള്ളിൽ ഒളിപ്പിച്ചു വെക്കേണ്ടി വന്നിട്ടുണ്ടോ... അവന്റെയോ അവളുടെയോ കൈ ചേർത്ത് പിടിച്ചു ആ കണ്ണുകളിൽ നോക്കി നീ എന്റേത് മാത്രമാണെന്ന് പറയാൻ കൊതിച്ച നിമിഷങ്ങൾ വിഫലമായി അവശേഷിച്ചുവോ....അക്ഷരങ്ങളിൽ തീർത്ത സ്വപ്നസൗധങ്ങൾ കടലാസ്സു താളിലെ വെറുമൊരു മഷിയോർമ്മകളായി തീർന്നുവോ.... നീ ആഗ്രഹിച്ചതും സ്വന്തമായി തീരണമെന്നു കൊതിച്ചതും ഇന്നു വെറുമൊരു നഷ്ടസ്വപ്നമായി നിന്നിൽ ഓർമ്മപ്പെടുത്തലായി തീർന്നുവോ.... നീ.... നീ മാത്രമായി ഇപ്പോഴും ആ പ്രണയത്തെ പ്രണയിച്ചു കൊണ്ടിരിക്കുന്നുവോ.... എങ്കിൽ പവിത്രമായ നിന്റെ സ്നേഹത്തിനു മുൻപിൽ ആ സൗഹൃദത്തിന്റെ മൂടുപടം പോലും തോറ്റു പോവും.....ഹൃദയത്തെ തൊട്ടറിഞ്ഞ നിന്റെ പ്രണയത്തിനു ദൈവീകമായ അനുഗ്രഹങ്ങൾ വന്നു ചേരും....
Monday, 12 November 2018
Subscribe to:
Post Comments (Atom)
https://nishagandhilove.blogspot.in
☺️
എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...
-
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്.... പ്രവാസികൾ... എണ്...
-
ചില വ്യക്തികൾ, സ്ഥലങ്ങൾ ചില നിമിഷങ്ങൾ ഇതിനോടൊക്കെ നമ്മുക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറില്ലേ..... കഴിഞ്ഞു പോയ പലതും ഒരു ഫ്രെയിമിനു...

No comments:
Post a Comment