ഇനിയും എത്ര കാലം ബാക്കിയുണ്ടാവുമെന്നു ആർക്കറിയാം..... കണ്ടറിയാൻ കൊതിച്ചതത്രയും കണ്ണകലത്തിനും ദൂരം തന്നെ.... ഇഷ്ട്ടപെട്ട സ്ഥലങ്ങൾ ആളുകൾ ഇവയൊക്കെയും ഇന്നും ആഗ്രഹങ്ങളുടെ ആവശ്യ പട്ടികയിൽ അങ്ങിങ്ങായി ചിതലരിച്ചു കിടക്കുന്നു... ഇടയ്ക്കൊക്കെ ഒന്നു ചിക്കി ചിതറി നോക്കാറുണ്ട്..... ഏയ് ഇല്ല പൊടി പിടിച്ചാലും ചിതലരിച്ചാലും ആ ആഗ്രഹങ്ങളൊക്കെയും ഇപ്പോയും പ്രതീക്ഷയോടെ തന്നെ ഇരിപ്പുണ്ട്.... ചെലപ്പോ അവയ്ക്ക് എന്നോട് പരിഭവം തോന്നാറുണ്ടാവാം.... എത്ര കാലമായി ഞാൻ പറഞ്ഞു പറ്റിക്കുന്നു... ആഗ്രഹങ്ങളും മുറുകെ പിടിച്ചിരുന്നിട്ട് എന്താ.... ഒരു ദിവസം ഒരു പോക്കങ്ങു പോവണം... കാണണമെന്ന് കൊതിച്ച വഴിത്താരകളിലൂടെ ,കണ്ടുമുട്ടുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കണമെന്നു കരുതുന്ന പ്രിയപ്പെട്ടവരെ അറിയാനും പറയാൻ ബാക്കിവെച്ച ചില സ്വകാര്യങ്ങൾ പറഞ്ഞു തീർക്കാനും.....
ഒരു യാത്ര..... അതിന്നും മനസ്സിനെ കോരിത്തരിപ്പിക്കുന്ന അനുഭൂതിയാണ്.... ദൈവം നമുക്കായി കാത്തു വച്ചതൊക്കെയും കണ്ടറിഞ്ഞില്ലെങ്കിൽ പിന്നെയങ്ങു ചെല്ലുമ്പോൾ പുള്ളി ചോദിക്കില്ലേ...
അതുകൊണ്ട് ഒരു യാത്ര പോവണം.... അല്ല ഈ യാത്രാന്ന് പറയുമ്പോൾ വിചാരിക്കും ലൈഫ് enjoy ചെയ്യാനുള്ള കാര്യാ പറയുന്നേയെന്നു.... അങ്ങനെ ഒതുക്കി പറയാൻ പറ്റില്ല... പലപ്പോഴായി പല സാഹചര്യങ്ങളിൽ കണ്ടറിഞ്ഞ ചില ജീവിതങ്ങളുണ്ട് മുൻപിൽ..നിസ്സഹായതയുടെ ബാക്കിപത്രങ്ങൾ...ദൈവത്തിന്റെ ചില വികൃതികൾ.. അവർക്കിടയിലേക്ക് കടന്നു ചെല്ലണം.... ഒരുപാട് സ്നേഹം കൊടുക്കണം... കൈകൾ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കണം...
ജീവിത യാത്രയിലെ ചില മർമ്മരങ്ങളിൽ ഇങ്ങനെയും കുറച്ചു സ്വപ്നങ്ങളുണ്ട്.... എല്ലാത്തിന്റെയും അവസാനങ്ങൾക്കും ഇപ്പുറം ചെയ്തു തീർക്കാനായി ഒത്തിരിയുണ്ട്.... കണ്ട് തീർക്കാൻ അതിലേറെയും.....

No comments:
Post a Comment