അമ്മ... സ്നേഹത്തിന്റെ നിറകുടം.... വാത്സല്യത്തിന്റെ പ്രതിധ്വനി... ആയിരം കാതം ദൂരെയാണെങ്കിലും അമ്മയുടെ ഒരു വാക്ക് മതി ഏതു അവസ്ഥയിലും ഉള്ളൊന്നു തണുക്കാൻ... ഒരു സ്പർശം മതി സങ്കടങ്ങളൊക്കെയും ഒന്നായലിഞ്ഞു തീരാൻ..... അമ്മിഞ്ഞപ്പാലിന്റെ മധുരത്തിന് പകരമായി മറ്റെന്തു നൽകാൻ കഴിയും നമുക്ക്... പാടി തന്ന താരാട്ടു പാട്ടിന്റെ ഈരടികൾ കേട്ടുറങ്ങിയ രാവുകൾക്കു പകരമായി സ്നേഹം കൊണ്ട് തീർത്ത മുത്തം മാത്രം നൽകാം, തഴുകി തലോടിയ കൈകളിൽ നമുക്ക് നൽകാം ഒരുറപ്പ്... കാലാന്തരങ്ങളോളം കൂടെയുണ്ടാവുമെന്ന ഒരു വാക്ക്...
കുഞ്ഞു വായിൽ വച്ചു തന്ന സ്നേഹാമൃതിനു പകരമായി കവിളിലൊരുമ്മ അമ്മയ്ക്ക്.... പിച്ച വെച്ചു നടക്കാൻ തുടങ്ങുമ്പോൾ അമ്മയുടെ മനസ്സിൽ ആധിയാണ്..... എന്റെ കുഞ്ഞു അടിപതറി വീഴുമോയെന്നു...... കാലൊന്നു തെറ്റുമ്പോൾ പിടയുന്നത് അമ്മ മനമാണ്.... ഒരു നോട്ടം കൊണ്ട് പോലും നമ്മെ മനസ്സിലാക്കാൻ കഴിയുന്ന ബന്ധം...
നക്ഷത്ര കണ്ണുള്ള രാജകുമാരന്റെ കഥ പറഞ്ഞു തരുമ്പോൾ അമ്മയുടെ കണ്ണിൽ അമ്മയുടെ രാജകുമാരനും രാജകുമാരിയും ഒക്കെ നമ്മളാണ്.... ആദ്യാക്ഷരങ്ങൾ കുറിക്കുമ്പോ ആദ്യമായി തന്റെ കുഞ്ഞു അമ്മേയെന്ന് വിളിക്കുമ്പോൾ ആ മനസ്സ് നിറഞ്ഞു തുളുമ്പും സന്തോഷ കണ്ണീരിനാൽ....
അമ്മയുടെ മുലപ്പാലിന്റെ മഹത്വവും കണ്ണുനീരിന്റെ ഉപ്പും തിരിച്ചറിയുന്ന തലമുറയ്ക്ക് പകരം നൽകാൻ കഴിയില്ല മറ്റൊന്നും പേറ്റുനോവിന്റെ സഹനശക്തിക്കു മുൻപിൽ... ആ കാൽപ്പാദങ്ങളിൽ തൊട്ടു വന്ദിക്കാം ജന്മം തന്നതിനു, സ്നേഹം പകർന്നു തന്നതിനു, കാലാടിപ്പാതകൾക്കു കൂട്ടായ് വന്നതിന്, ചാരെ വന്നു നിന്നു നെറ്റിയിൽ തന്ന പൊന്നുമ്മകൾക്കു.. .......... അമ്മ ❤

No comments:
Post a Comment