ഞാനും നീയുമെന്ന സങ്കൽപ്പത്തിൽ നിന്നും നാമൊന്നിച്ചുള്ള യാത്രയിൽ ഇനിയുമൊരുപാട് ദൂരം പോവേണ്ടിയിരിക്കുന്നു..... ജന്മ ജന്മാന്തരങ്ങളായി നാം പ്രണയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു..
ചിലപ്പോയൊക്കെ നിന്നോട് പറയാതെ എനിക്ക് മുന്നേ കടന്നു നീ പോവുമ്പോൾ ഓർമ്മകൾക്ക് മുന്നിൽ തരിച്ചു നിൽക്കാറുണ്ട് എന്റെ പ്രണയം...
ഗസലിന്റെ ഈണം കാതുകളിൽ മുഴങ്ങുമ്പോൾ ഒരു നേർത്ത തെന്നൽ പോലെ എന്നിൽ അലിഞ്ഞു ചേർന്ന പ്രണയം.... എന്റെ പ്രാർത്ഥനകളിൽ നീയെനിക്കു എത്രമാത്രം പ്രിയപെട്ടതാണെന്ന് ഞാൻ അറിയുന്ന പ്രണയം.......

No comments:
Post a Comment