സൗഹൃദത്തെ കുറിച്ചു മുൻപും പറഞ്ഞിട്ടുണ്ട്.... വീണ്ടും പറയാതെ വയ്യ.... വീണു കിട്ടിയ നിധി പോലെ ചില ചങ്ങാത്തങ്ങൾ ഉണ്ട്
ഇടയ്ക്കെപ്പോയോ പരസ്പരം മറന്നൂന്നു കരുതിയ ചില കളിക്കൂട്ടുകാർ.... പൊട്ടി പോയ പട്ടം പോലെ ഒരു ഊരുചുറ്റിയെ പ്രണയിക്കുന്ന മനസ്സിൽ ഓർമ്മകൾക്കെന്നും പത്തര മാറ്റിന്റെ അഴകാണ്...
അതിങ്ങനെ കലണ്ടർ താളുകളിൽ മാത്രം ഒത്തുതീർപ്പുകൾ കൽപ്പിച്ചു പടിയിറങ്ങി പോയതിനെയൊക്കെയും ഇടയ്ക്ക് ഇങ്ങു മാടി വിളിക്കും...
ഗ്രൂപ്പുകളിൽ ഇന്നതു വീട്ടിൽ വീണ്ടും തളിർത്തു തുടങ്ങി.... എന്നോ എപ്പോയോ കൂട്ടുകൂടി വന്നു ഓർമ്മകളിൽ മാത്രം നട്ടു നനയ്ക്കാൻ വിധിക്കപെട്ട ആ സൗഹൃദങ്ങൾ... ഓരോ മഴക്കാലവും അവരിൽ ചിലരെ ഓർക്കാതെ പോവില്ല....... വീടിന്റെ തൊട്ടു മുൻപിൽ സ്കൂൾ ആയി പോയതിന്റെ സങ്കടം കൊണ്ട്, മഴ പെയ്തു നിറഞ്ഞൊഴുകുന്ന നെൽപ്പാടങ്ങളിൽ തോണിയിറക്കി എന്നും തോണിയിൽ വരുന്ന അഭയെയും അഞ്ജുവും ഒക്കെ എന്റെ കുഞ്ഞുമനസ്സിലെ സ്നേഹമുള്ള വില്ലത്തികൾ ആയിരുന്നു... സ്കൂൾ വരാന്തയിൽ നിന്ന് തോണിയിറങ്ങി വരുന്ന അവരെ അസൂയയോടെ നോക്കി നിൽക്കും...
ഒന്ന് മഴ നനയാൻ, അവരു വരും പോലെ മഴ നനഞ്ഞു കുളിച്ചങ്ങനെ...... ഹോ...... എവടെ... ഇതൊന്നും നമുക്കു പറ്റില്ല... സ്കൂളിന്റെ തൊട്ടു മുൻപിലാ വീട്.... മഴയത്തു കളിക്കാൻ ഒരു ചാൻസ് ഞാനും അപ്പൂസും കൂടി ഉണ്ടാക്കും..... നല്ല മഴക്കാറ് വരുന്ന നേരം നോക്കി വയലിൽ കളിക്കാൻ പോവും...... പെയ്തു തുടങ്ങി തോരുന്ന വരെ ഞങ്ങൾ പിള്ളേർ സെറ്റ് ആർമാദിക്കും..... അതൊക്കെ ഒരു കാലം.... പറഞ്ഞു വന്നത് എന്താച്ചാൽ കുറച്ചു ദിവസായിട്ട് നാട്ടിലാണ്..... ഡെങ്കിപ്പനി ആയിട്ട് danger സോണിൽ ആയി ഹോസ്പിറ്റലിൽ കിടന്നപ്പോ ഒട്ടും പ്രതീക്ഷിക്കാതെ ആ പഴയ വില്ലത്തീസ് ലാൻഡ് ചെയ്തു.... ഒക്കത്തു അവരുടെ കുട്ടിത്തേവാങ്കുകളും...... ആരോ പറഞ്ഞു അറിഞ്ഞതാത്രേ..... പിള്ളേർക്ക് പനി പകരും വെക്കം പൊക്കോളാൻ പറഞ്ഞിട്ടും അവരു പോയില്ല.... കുറേ കാലത്തിനു ശേഷം കാണുവാ...... ഒട്ടും വയ്യാതിരുന്ന ആ നേരത്തു ഒത്തിരി സന്തോഷം കുറച്ചു നേരത്തേക്കല്ല ഈ ജീവിതം മുഴുവൻ ഓർക്കാൻ അവരു നൽകി..... സത്യം പറയാലോ.... ഒരുപാടൊന്നും ഇല്ല..... എന്നാലും ഉള്ളതത്രയും ചങ്കാണ് നമ്മുടെ...... സ്നേഹത്തിന്റെ പട്ടുനൂൽ കൊണ്ട് തുന്നിച്ചേർത്ത ഈ സൗഹൃദങ്ങൾ...

No comments:
Post a Comment