തണുത്തുറഞ്ഞ എന്റെ ശരീരം
ഇമയടഞ്ഞ ആ നേരം
മൃതിയടഞ്ഞ സ്വപ്നങ്ങൾക്കും മേൽ
ഒരു നനുത്ത മഴച്ചാറ്റൽ പോലെഅരികിലായി
നീ ഓടിയെത്തും.
സ്വന്തമെന്നു പറയാതെ പറഞ്ഞ കണ്ണുകളിൽ, മിഴിനീർതുള്ളിയാൽ
നീയെന്നെ നോക്കും.
സ്നേഹമതിന്റെ പരിപൂർണ്ണതയിൽ
ആ മിഴിയോരം തെല്ലകലം പോലും കൈവിടാൻ മടിക്കും....
ഒരിക്കൽ കൈത്തുമ്പു ചേർത്ത് പിടിച്ച പോലെ
വീണ്ടും നിന്റെ കൈകളാൽ എന്റെ
കൈത്തുമ്പു നീ ചേർത്ത് പിടിക്കും.
നിന്റെ ഓർമ്മകൾ തഴുകിയുറങ്ങിയ
ഹൃദയത്തിനോരം നീ ചേർന്നിരിക്കും.
നമുക്കിടയിലെ ഈ മൗനത്തിനു മുന്നിൽ
നിസ്സഹായരാണ് നാം.
എന്നെന്നേക്കുമായി അടഞ്ഞ കണ്ണുകളിലിനിയും
പ്രണയമഴ തോരാതെ പെയ്തിറങ്ങുന്നുണ്ട്.
നിന്റെ ചുണ്ടുകളാൽ പതിയെ നീയെനിക്കായ്
അന്ത്യചുംബനം തരിക....
ഒന്നിച്ചു കണ്ട കിനാവുകൾ അത്രയും
നെഞ്ചിൻകൂടിനുള്ളിൽ അടക്കി
ഹൃദയം കൊണ്ടെഴുതിയ ലിപികളിൽ
നീ എന്റെ പ്രണയാഗ്നിയായ് സമർപ്പിച്ചു
ഞാൻ ഇനി മയങ്ങട്ടെ.......

ഹൃദയം കൊണ്ടെഴുതിയ ലിപികളിൽ
ReplyDeleteനീ എന്റെ പ്രണയാഗ്നിയായ് സമർപ്പിച്ചു
ഞാൻ ഇനി മയങ്ങട്ടെ.......
മനോഹമായ വരികൾ ആശംസകൾ...